കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുടിയന്‍മാര്‍ക്കായി ഒരു സോഷ്യല്‍ നെറ്റ് വര്‍ക്ക്

  • By Meera Balan
Google Oneindia Malayalam News

ന്യൂയോര്‍ക്ക്: ഇനി സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളുടെ കാര്യത്തില്‍ കുടിയന്‍മാര്‍ നേരിട്ടിരുന്ന 'അവഗണന' തീരാന്‍ പോകുന്നു.രണ്ടെണ്ണം അകത്ത് ചെന്നാല്‍ പിന്നെ തോന്നുന്നതൊക്കെ സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റില്‍ പോസ്റ്റ് ചെയ്ത് 'സദാചാര പൊലീസിനെ' പേടിച്ചിരുന്ന കുടിയന്‍മാര്‍ക്ക് ആശ്വസിയ്ക്കാവുന്ന ഒരു വാര്‍ത്ത. കുടിയന്മാര്‍ക്ക് മാത്രമായി ഒരു സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റ് വരുന്നു. ലിവര്‍ എന്നാണ് പുതുതായി പുറത്ത് വരുന്ന സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റിന്‍റെ പേര്.

എന്നാല്‍ തുടങ്ങുന്നതിന് മുന്‍പ് തന്നെ ലിവര്‍ വിവാദങ്ങളില്‍ അകപ്പെട്ടിരിയ്ക്കുകയാണ്. ന്യൂയോര്‍ക്ക് കേന്ദ്രമായ ലിവര്‍ എന്ന സോഷ്യല്‍നെറ്റ് വര്‍ക്ക് സൈറ്റ് ആരംഭിച്ചിവെന്ന വാര്‍ത്തയുണ്ടായിരുന്നു. കമ്പനിയുടെ പേരില്‍ മാധ്യമസ്ഥാപനങ്ങള്‍ക്ക് വാര്‍ത്തക്കുറിപ്പ് അയച്ചിരുന്നു. എന്നാല്‍ വാര്‍ത്ത വ്യാജമാണെന്ന് അവകാശപ്പെട്ട് ടെക് എഴുത്തുകരാനായ ബ്രയന്‍ ബാരറ്റ് രംഗത്തെത്തി. ലിവര്‍ മുന്നോട്ട് വയ്ക്കുന്ന ചുരുങ്ങിയ ചെലവിലുള്ള ബ്രെത്ത് അനലൈസര്‍ എന്ന ആശയം തന്നെ തെറ്റാണെന്നാണ് ബ്രയന്‍ പറയുന്നത്.

Liver

മദ്യപര്‍ക്ക് മാത്രം ഉപയോഗിയ്ക്കാവുന്ന ആപ്പില്‍ രക്തത്തിലെ ആള്‍ക്കഹോള്‍ അളവ് പരിശോധിയ്ക്കാനുള്ള ബ്രെത്ത് അനലൈസര്‍ പ്ളഗാണ് ലിവറിന്റെ ആകര്‍ഷണം. നിശ്ചിത അളവില്‍ മദ്യം കഴിച്ചാല്‍ മാത്രമേ ആപ്പില്‍ പ്രവേശിയ്ക്കാന്‍ കഴിയൂ.കുടിച്ച് ലക്കുകെട്ട് ലിവറിലൂടെ പറഞ്ഞതൊക്കെ മായ്ച്ച് കളയാന്‍ ബഌക്ക് ഔട്ട് ബട്ടന്‍ എന്ന സംവിധാനവും ആപ്പിലുണ്ട്.

English summary
Livr: A social network only for drunk people
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X