കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലാന്‍ഷൂവില്‍ ലോക്ഡൗണ്‍, പുതുതരംഗത്തില്‍ ചൈന വീഴുന്നു, ഡെല്‍റ്റയുടെ അതിപ്രസരം

Google Oneindia Malayalam News

ബെയ്ജിംഗ്: കൊറോണവൈറസിന്റെ പ്രഭവകേന്ദ്രമായിരുന്ന ചൈന വീണ്ടും വിറയ്ക്കുന്നു. പുതിയൊരു തരംഗം കൂടി ചൈനയിലേക്ക് കടന്നുവന്നിരിക്കുകയാണ്. ഡെല്‍റ്റ വകഭേദത്തിന്റെ അതിപ്രസരമാണ് കൊവിഡ് കേസുകളുടെ വര്‍ധനവിന് വഴിയൊരുക്കിയത്. നാല് മില്യണ്‍ ജനങ്ങള്‍ വസിക്കുന്ന ലാന്‍ഷൂ നഗരത്തില്‍ ചൈന ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. കടുത്ത നിയന്ത്രണങ്ങളോടെയുള്ള ലോക്ഡൗണാണ് പ്രഖ്യാപിച്ചിരിക്കുന്നത്. വീടുകളില്‍ നിന്ന് പുറത്തിറങ്ങരുതെനനാണ് ലാന്‍ഷൂവിലെ ജനങ്ങളോട് ചൈനീസ് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. അടിയന്തര സാഹചര്യമാണെങ്കില്‍ മാത്രം പുറത്തിറങ്ങിയാല്‍ മതിയെന്നാണ് നിര്‍ദേശം.

ഗോസാവിക്കൊപ്പം സമീര്‍ വാങ്കഡെ, ആര്യന്‍ ഖാന്‍ കേസില്‍ നിന്ന് മാറ്റും, നിയമപോരാട്ടത്തിന് ഷാരൂഖ് ഖാന്‍ഗോസാവിക്കൊപ്പം സമീര്‍ വാങ്കഡെ, ആര്യന്‍ ഖാന്‍ കേസില്‍ നിന്ന് മാറ്റും, നിയമപോരാട്ടത്തിന് ഷാരൂഖ് ഖാന്‍

1

ചൈന മാസങ്ങളായി പഴയ രീതിയിലേക്ക് മാറി കൊണ്ടിരിക്കുകയായിരുന്നു. ലോകത്ത് തന്നെ കൊവിഡില്‍ നിന്ന് ഏറ്റവും സുരക്ഷിതമായ രാജ്യമായി ചൈന ഇക്കാലയളവില്‍ മാറിയിരുന്നു. വാക്‌സിനേഷനും വേഗത്തില്‍ തന്നെ നടന്നിരുന്നു. എന്നാല്‍ 29 പുതിയ കേസുകളാണ് ചൈനയില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതില്‍ ആറ് കേസുകള്‍ ലാന്‍ഷൂവിലാണ്. പുതിയ കേസുകള്‍ വര്‍ധിച്ചതിന് പിന്നാലെ ഇന്നാണ് ലോക്ഡൗണ്‍ പ്രഖ്യാപിച്ചത്. ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്കുള്ള പ്രവേശനവും വിലക്കിയിരിക്കുകയാണ്. നഗരത്തിന് പുറത്തേക്ക് യാത്ര ചെയ്യാതിരിക്കാന്‍ ശ്രമിക്കണമെന്നാണ് ആവശ്യം. എന്നാല്‍ റെഗുലര്‍ സര്‍വീസുകള്‍ സാധാരണരീതിയില്‍ തുടരുന്നുണ്ട്.

ചൈനയില്‍ തിങ്കളാഴ്ച്ച 39 പുതിയ കൊവിഡ് കേസുകളാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ ഒരാഴ്ച്ചയ്ക്കിടെ നൂറിലധികം ഡെല്‍റ്റ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ലോകത്തെ പല രാജ്യങ്ങളിലും ഉള്ള കൊവിഡ് കേസുകളുടെ എണ്ണത്തേക്കാള്‍ വളരെ കുറവാണിത്. അതേസമയം കൊവിഡ് കേസുകള്‍ ഇല്ലാത്ത പ്രതിരോധ മാര്‍ഗമാണ് മഹാമാരിയുടെ കാലത്ത് ചൈനയിലുണ്ടായിരുന്നത്. അതുകൊണ്ട് അതീവ ജാഗ്രതയിലാണ് ചൈനീസ് ആരോഗ്യ മേഖല. ശൈത്യകാല ഒളിമ്പിക്‌സിന് ഇനി നൂറ് ദിവസങ്ങള്‍ മാത്രമാണ് ഉള്ളത്. അതുകൊണ്ട് തീര്‍ത്തും കൊവിഡ് കേസുകളെ ഇല്ലാതാക്കുക എന്ന ദൗത്യത്തിലാണ് ചൈന. ബെയ്ജിംഗിലെ പല താമസ മേഖലകളും ലോക്ഡൗണിലാണ്.

മുപ്പതിനായിരം പേര്‍ പങ്കെടുക്കേണ്ടിയിരുന്ന ഒരു മാരത്തണ്‍ അനിശ്ചിതകാലത്തേക്ക് മാറ്റിവെച്ചിരിക്കുകയാണ്. ചാങ്പിംഗ് ജില്ലയിലെ സൗഹിംഗ് മേഖലയിലെ 23000 താമസക്കാരോട് വീടുകളില്‍ തന്നെ തുടരാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇവിടെ ഒമ്പത് കേസുകളാണ് പുതിയതായി രേഖപ്പെടുത്തിയത്. ഓരോ അപ്പാര്‍ട്‌മെന്റ് ബ്ലോക്കിലും ബാരിക്കേഡുകള്‍ വെച്ച് അടച്ചിരിക്കുകയാണ്. ഇപ്പോള്‍ കൊവിഡ് കേസുകള്‍ രേഖപ്പെടുത്തിയ ഇടങ്ങളിലെ ആളുകള്‍ക്ക് മറ്റൊരിടത്തേക്ക് സഞ്ചരിക്കുന്നതിന് നിയന്ത്രണമുണ്ട്. വുഹാനില്‍ 26000 പേര്‍ പങ്കെടുക്കേണ്ടിയിരുന്ന മാരത്തണും റദ്ദാക്കിയിട്ടുണ്ട്. കൊവിഡ് ടെസ്റ്റുകള്‍ വേഗത്തില്‍ ചെയ്യാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ് ചൈന.

ലക്ഷകണക്കിന് ടെസ്റ്റുകള്‍ നടത്തിയ നഗരങ്ങള്‍ പോലും വീണ്ടും ടെസ്റ്റുകള്‍ നടത്തണമെന്നാണ് ചൈനീസ് അധികൃതര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. നേരത്തെ കൂട്ട പരിശോധനകള്‍ പലയിടത്തും കഴിഞ്ഞ വര്‍ഷം ചൈനയില്‍ ഉണ്ടായിരുന്നു. എന്നാല്‍ ചൈനയില്‍ കേസുകല്‍ വര്‍ധിച്ചിട്ടും പരിശോധനകള്‍ വേണ്ടത്ര മികവില്‍ അല്ല നടക്കുന്നതെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. നോര്‍ത്ത് വെസ്റ്റ് ചൈനയിലാണ് കൂടുതല്‍ കേസുകള്‍ ഉള്ളത്. ചൈനയിലെ പ്രമുഖ നഗരങ്ങളിലേത് പോലെ ഇവിടെ ആരോഗ്യ സംവിധാനങ്ങള്‍ ശക്തമല്ല. 12 പ്രവിശ്യകളിലാണ് ഡെല്‍റ്റ കേസുകള്‍ ധാരാളമുള്ളത്.

Recommended Video

cmsvideo
Videos Show Chinese Officials Putting Iron Bars on Houses as Delta Variant Cases Surge

മോഹന്‍ലാല്‍ വെറും ബിസിനസുകാരന്‍, നടനേയല്ല, തുറന്നടിച്ച് ഫിയോക്, മരയ്ക്കാറില്‍ വിവാദംമോഹന്‍ലാല്‍ വെറും ബിസിനസുകാരന്‍, നടനേയല്ല, തുറന്നടിച്ച് ഫിയോക്, മരയ്ക്കാറില്‍ വിവാദം

English summary
lockdown in chinese city lanzhou, china facing new wave of delta variant coronavirus
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X