Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്ത്യ ഉള്‍പ്പടേയുള്ള രാജ്യങ്ങള്‍ക്ക് ഇളവ് പ്രഖ്യാപിച്ച് ലണ്ടന്‍: ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്റീൻ വേണ്ട

ലണ്ടന്‍: ഇന്ത്യ ഉള്‍പ്പടേയുള്ള രാജ്യങ്ങലില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന കോവിഡ് നിയന്ത്രങ്ങളില്‍ ഇളവ് പ്രഖ്യാപിച്ച് ബ്രിട്ടന്‍. ഇന്ത്യയെ റെഡ് ലിസ്റ്റില്‍ നിന്ന് ഒഴിവാക്കിയതിന് പിന്നാലെയാണ് ഇളവ്. പുതുക്കിയ ഇളവുകള്‍ ഓഗസ്റ്റ് 8 മുതൽ പ്രാബല്യത്തിൽ വരും. ചുവപ്പ് പട്ടികയില്‍ നിന്നും മാറിയ ഇന്ത്യ നിലവില്‍ ആംബര്‍ ലിസ്റ്റിലാണ് ഉള്ളത്. രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ച ശേഷം രാജ്യത്ത് എത്തുന്ന ഇന്ത്യക്കാര്‍ക്ക് ഇനിമുതല്‍ ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്റൈന്‍ നിര്‍ബന്ധമില്ലെന്നതാണ് പുതുക്കിയ നിയന്ത്രണങ്ങള്‍ വ്യക്തമാക്കുന്നത്.

ഇന്ത്യയ്ക്ക് പുറമേ, ബഹ്റൈൻ, ജോർജിയ, മെക്സിക്കോ, യുഎഇ, ഖത്തർ, എന്നീ രാജ്യങ്ങളാണ് ചുവപ്പില്‍ നിന്നും 'ആമ്പർ' പട്ടികയിലേക്ക് മാറിയത്. ഈ രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ഇനിമുതല്‍ യുകെയിലെത്തിയാല്‍ തങ്ങള്‍ക്കിഷ്ടമുള്ള സ്ഥലത്ത് 10 ദിവസം സ്വയം നിരീക്ഷണത്തില്‍ കഴിയാന്‍ സാധിക്കും. അഞ്ച് ദിവസത്തിന് ശേഷം പരിശോധന നടത്തി നെഗറ്റീവായാല്‍ ക്വാറന്റീൻ അവസാനിക്കും.

london

സാരിയില്‍ കൊന്നപ്പൂക്കളുമായി ഹണി റോസിന്റെ ഫോട്ടോഷൂട്ട്; ഇങ്ങനെ ഒന്നും ചിരിക്കല്ലേയെന്ന് ആരാധകര്‍

"ലോകമെമ്പാടുമുള്ള കുടുംബങ്ങളെയും സുഹൃത്തുക്കളെയും ബിസിനസ്സുകളെയും ബന്ധിപ്പിക്കാൻ സഹായിക്കുന്ന ഞങ്ങളുടെ വിജയകരമായ വാക്സിനേഷൻ പ്രോഗ്രാമിലൂടെ ഞങ്ങൾ നേടിയ നേട്ടങ്ങൾ പ്രയോജനപ്പെടുത്തിക്കൊണ്ട് സുരക്ഷിതമായ അന്താരാഷ്ട്ര യാത്രകൾ തുറക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്. ജാഗ്രതയോടെ, ഇന്നത്തെ മാറ്റങ്ങൾ ലോകമെമ്പാടുമുള്ള വിവിധ അവധിക്കാല കേന്ദ്രങ്ങള്‍ വീണ്ടും തുറക്കുകയാണ്, ഇത് ഈ മേഖലയ്ക്കും യാത്ര ചെയ്യുന്ന പൊതുജനങ്ങളെ സംബന്ധിച്ച് നല്ല വാർത്തയാണ്.'-യുകെ ട്രാൻസ്പോർട്ട് സെക്രട്ടറി ഗ്രാന്റ് ഷാപ്സ് പറഞ്ഞു.

കോവിഡ് -19 മഹാമാരിയുടെ രണ്ടാം തരംഗം ദക്ഷിണേഷ്യൻ രാജ്യത്ത് പിടിമുറുക്കിയ പശ്ചാത്തലത്തിലായിരുന്നു യുകെ സർക്കാർ ഇന്ത്യയെ ഏപ്രിലില്‍ 'ചുവപ്പ്' പട്ടികയിൽ ഉൾപ്പെടുത്തിയത്. 'റെഡ്' ലിസ്റ്റ് യാത്രകൾ തടയുകയും മടങ്ങിവരുന്ന ബ്രിട്ടീഷ് നിവാസികൾക്ക് 10 ദിവസത്തെ നിർബന്ധിത ഹോട്ടൽ ക്വാറന്റൈൻ നിർബന്ധമാക്കുകയും ചെയ്തിരുന്നു. ഇന്ത്യയിൽ ആദ്യമായി കണ്ടെത്തിയ ഡെൽറ്റ വേരിയന്റ്, യുകെയിലെ പ്രബലമായ വകഭേദമായി തുടരുകയും, കേസുകളിൽ വലിയ കുതിച്ചുചാട്ടത്തിന് ഇടയാക്കിയിട്ടും, ഇന്ത്യയെ 'ചുവപ്പിൽ' നിന്ന് 'ആമ്പറിലേക്ക്' ഉയർത്താനുള്ള യുകെ സർക്കാരിന്റെ തീരുമാനം ഇന്ത്യയുടെ നയതന്ത്ര വിജയമായിട്ടും കണക്കാക്കുന്നുണ്ട്.

അതേസമയം, ജർമ്മനി, ഓസ്ട്രിയ, സ്ലൊവേനിയ, സ്ലൊവാക്യ, ലാത്വിയ, റൊമാനിയ, നോർവേ, ഫ്രാൻസ് എന്നിവയെ "ആമ്പർ വാച്ച് ലിസ്റ്റിൽ" നിന്നും ഗ്രീനിലേക്ക് മാറ്റിയിട്ടുണ്ട്. "പൂർണ്ണമായും വാക്സിനേഷൻ ചെയ്ത ആമ്പർ നിയമങ്ങൾ ഫ്രാൻസിന് ബാധകമാണ്. അതേ സമയം, ഓസ്ട്രിയ, ജർമ്മനി, ലാത്വിയ, നോർവേ, റൊമാനിയ, സ്ലൊവാക്യ, സ്ലൊവേനിയ എന്നിവ ഗ്രീൻ ലിസ്റ്റിലേക്ക് നീങ്ങും. ബഹ്റൈൻ, ഇന്ത്യ, ഖത്തർ, യുഎഇ എന്നിവ ആമ്പർ ലിസ്റ്റിലേക്കും. ജോർജിയ, മയോട്ടെ, മെക്സിക്കോ, റീയൂണിയൻ എന്നിവ ചുവന്ന പട്ടികയിലേക്ക് നീങ്ങും, "പ്രസ്താവനയിൽ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+