കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലണ്ടൻ ആക്രമണം: ഭീകരവാദത്തെ ഒരുമിച്ച് നേരിടും , പൊതുതിരഞ്ഞെടുപ്പിൽ മാറ്റമില്ലെന്ന് തെരേസ മേ

Google Oneindia Malayalam News

ലണ്ടൻ: ലണ്ടൻ ഭീകരാക്രമണമുണ്ടായ സാഹചര്യത്തില്‍ തിരഞ്ഞെടുപ്പില്‍ മാറ്റമില്ലെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ. തിരഞ്ഞെടുപ്പ് നേരത്തെ നിശ്ചയിച്ചതു പ്രകാരം ജൂൺ എട്ടിന് തന്നെ നടക്കുമെന്നും മേ അറിയിച്ചു. ബ്രിട്ടനിൽ അടുത്ത കാലത്തുണ്ടായ മാഞ്ചസ്റ്റര്‍, വെസ്റ്റ്മിനിസ്റ്റർ, ലണ്ടൻ ബ്രിഡ്ജ്, ഭീകരക്രമണങ്ങൾ എന്നിവ തമ്മിൽ നേരിട്ട് ബന്ധമില്ലെന്നും മേ വ്യക്തമാക്കി. ഭീകരാക്രമണത്തോടെ നിർത്തിവച്ച തിരഞ്ഞെടുപ്പ് പ്രചാരണം തിങ്കളാഴ്ച മുതൽ തുടരുമെന്നും മേ അറിയിച്ചു. ലണ്ടനിൽ രണ്ടിടങ്ങളിലായി ഉണ്ടായ ഭീകരാക്രമണങ്ങളിലായി ഏഴ് പേരാണ് മരിച്ചത്. അക്രമികളായ മൂന്നുപേരെയും സംഭവ സ്ഥലത്തുവച്ചു തന്നെ പോലീസ് വധിക്കുകയും ചെയ്തിരുന്നു.

ഇന്‍റര്‍നെറ്റിൽ ഭീകരവാദത്തിന് സുരക്ഷിത ഇടം ലഭിക്കുന്നത് ഇല്ലാതാക്കണമെന്നും, ഭീകരവാദ പ്രവർത്തനങ്ങൾക്കുള്ള ശിക്ഷ ഉയർത്തണമെന്നും തെരേസ മേ ചൂണ്ടിക്കാണിക്കുന്നു. രാജ്യം കൂട്ടായി നിന്ന് ശത്രുക്കളെ നേരി
ടുമെന്നും അവർ പറയുന്നു. അടുത്തടുത്തായി ബ്രിട്ടനിലുണ്ടായ മൂന്ന് ആക്രമണങ്ങളും തമ്മിൽ ബന്ധമില്ലെങ്കിലും ഈ ആക്രമണങ്ങൾക്കെല്ലാം തന്നെ തീവ്ര ഇസ്ലാമിക പശ്ചാത്തലമുണ്ടെന്നും മേ ചൂണ്ടിക്കാണിക്കുന്നു. മൂന്നുമാസത്തിനിടെ ബ്രിട്ടനെ ഭീതിയിലാഴ്ത്തിക്കൊണ്ട് മൂന്ന് ഭീകരാക്രമണങ്ങളാണ് രാജ്യത്ത് ഉണ്ടായിട്ടുള്ളത്.

theresa-may-

വെസ്റ്റ് മിനിസ്റ്റർ ബ്രിഡ്ജിലേയ്കക് വാഹനമോടിച്ചു കയറ്റിയ അക്രമി പാര്‍ലമെന്‍റ് മന്ദിരത്തിനുള്ളിലേയ്ക്കും വാഹനം ഓടിച്ചു കയറ്റാനുള്ള ശ്രമം നടത്തുകയായിരുന്നു. അഞ്ച് പേർ കൊല്ലപ്പെട്ട ആക്രമണത്തിൽ 50 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മാഞ്ചസ്റ്ററിൽ യുഎസ് പോപ്പ് ഗായിക അരിയാന ഗ്രാൻഡെയുടെ പരിപാടിയ്ക്കിടെയാണ് 22 പേരുടെ മരണത്തിനിടയാക്കിയ മാഞ്ചസ്റ്റര്‍ ആക്രമണമുണ്ടാകുന്നത്. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ സംഗീത നിശയ്ക്കെത്തിയവരാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്. അറുപതിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ബ്രിട്ടനിലെ പൊതി തിരഞ്ഞെടുപ്പ് തടസ്സപ്പെടുത്തുകയാണ് ഭീകകരുടെ ലക്ഷ്യമെന്നാണ് സൂചന.

English summary
The prime minister has confirmed the general election will take place as planned on 8 June, despite another terrorist attack in London.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X