കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലണ്ടന്‍ പാര്‍ലമെന്റ് ആക്രമണം; പിന്നില്‍ ഐസിസ്!!

പാര്‍ലമെന്റ് ആക്രമിച്ച കേസില്‍ പോലീസ് സംശയിക്കുന്നത് തീവ്രവാദികളെ, ബുധനാഴ്ച പാര്‍ലമെന്റിനു സമീപം നടന്ന ഭീകരാക്രമണത്തില്‍ 5 പേര്‍ കൊല്ലപ്പെട്ടുകയും നാല്‍പതോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു

Google Oneindia Malayalam News

ലണ്ടന്‍: പാര്‍ലമെന്റ് ആക്രമിച്ച കേസില്‍ പോലീസ് സംശയിക്കുന്നത് തീവ്രവാദികളെ. എന്നാല്‍ ആക്രമത്തിനിടെ കൊല്ലപ്പെട്ട അക്രമി ട്രവര്‍ ബ്രൂക്ക് അലിയാസ് അബു ഇസാദിന്‍ ആണെന്ന് മാധ്യമങ്ങള്‍ ആദ്യം തന്നെ പ്രഖ്യാപിച്ചെങ്കിലും പിന്നീട് നിഷേധിക്കുകയാണുണ്ടായത്.

xlondon-parliament-attac

ലണ്ടനില്‍ ബുധനാഴ്ച പാര്‍ലമെന്റിനു സമീപം നടന്ന ഭീകരാക്രമണത്തില്‍ 5 പേര്‍ കൊല്ലപ്പെട്ടുകയും നാല്‍പതോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. അക്രമിയും സംഭവത്തില്‍ കൊല്ലപ്പെട്ടിരുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഇതുവരെ ഏറ്റെടുത്തിട്ടില്ല. ഒറ്റയാള്‍ ആക്രമണമായിരുന്നു ഇത്. തേംസ് നദിയുടെ മുകളില്‍ പാലത്തിലൂടെ ആക്രമി തന്റെ കാര്‍ ആള്‍ക്കൂട്ടത്തിലേക്ക് ഇടിച്ചുകയറ്റുകയായിരുന്നു. അതിനു ശേഷം കാറില്‍ നിന്നിറങ്ങി കെയ്ത്ത് പാമര്‍ എന്ന പോലീസ് ഓഫീസറെ മാരകമായി കുത്തി പരിക്കേല്‍പിച്ചു.

അക്രമി സംഭവസ്ഥലത്ത് വച്ച് തന്നെ കൊല്ലപ്പെട്ടു. സുരക്ഷാ ഉദ്യോഗസ്ഥരാണ് ഭീകരാക്രമണമാണെന്ന് സംശയം പ്രകടിപ്പിച്ചതെങ്കിലും ഏത് ഗ്രൂപ്പാണെന്ന് വെളിപ്പെടുത്തിയിട്ടില്ല.

English summary
The attacker plowed his car through a crowd of people on a bridge over the River Thames. He then got out of his vehicle and fatally stabbed a police officer, Keith Palmer.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X