Get Updates
Get notified of breaking news, exclusive insights, and must-see stories!

ലണ്ടന്‍ ഭീകരാക്രമണം:ട്രംപ് മുതല്‍ പോപ്പ് വരെ... ലോകം പ്രതികരിച്ചത് ഇങ്ങനെ..

ബ്രിട്ടനോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് ലോകം

പാരിസ്: ലണ്ടനെ ചോരനിറം പുതപ്പിച്ചു നടന്ന ഭീകരാക്രമണത്തിന്റെ ഭീതി ഇനിയും വിട്ടുമാറിയിട്ടില്ല. ഭീകരതക്കെതിരെയുള്ള പോരാട്ടം തുടരാനുള്ള നിശ്ചയദാര്‍ഢ്യത്തോടെയും ആക്രമണത്തിന് ഇരകാളായവരോട് സഹതപിച്ചും പല രീതിയിലാണ് ലണ്ടന്‍ ആക്രമണത്തോട് ലോകം പ്രതികരിച്ചത്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മുതല്‍ ആഗോള കത്തോലിക്കാ തലവന്‍ ഡൊണാള്‍ട് ട്രംപ് വരെയുള്ളവര്‍ സംഭവത്തോട് വിവിധ രീതികളിലാണ് പ്രതികരിച്ചത്.

ലണ്ടന്‍ ഭീകരാക്രമണത്തിന് ഇരകളായവര്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കണമെന്ന് മാര്‍പാപ്പ വിശ്വാസികളോട് ആഹ്വാനം ചെയ്തു. ലണ്ടന്‍ ആക്രമണത്തിന് ഇരകളായവര്‍ക്കു വേണ്ടി അമേരിക്കക്ക് എന്തെല്ലാം ചെയ്യാന്‍ സാധിക്കുമോ അതെല്ലാം ചെയ്യുമെന്ന് തങ്ങള്‍ ഒപ്പമുണ്ടെന്നും പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. നിരപാരാധികളായ ആളുകള്‍ക്കു നേരെയുണ്ടായ ആസൂത്രിതമായ ആക്രമണമാണ് ലണ്ടനില്‍ നടന്നതെന്നും ന്യായീകരണം അര്‍ഹിക്കാത്ത പ്രവൃത്തിയാണിതെന്നും ലണ്ടന്‍ മേയര്‍ സാദിഖ് ഖാന്‍ പ്രതികരിച്ചു.

london-parliame

എല്ലാ രീതികളിലുമുള്ള ഭീകരതക്കെതിരെ പോരാടുമെന്ന് താന്‍ വീണ്ടും ഊന്നിപ്പറയുന്നുവെന്നും തങ്ങല്‍ ബ്രിട്ടനൊപ്പമുണ്ടെന്നും ജര്‍മ്മന്‍ ചാന്‍സലര്‍ ഏഞ്ചല മെര്‍ക്കല്‍ പറഞ്ഞു. റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനും സംഭവത്തില്‍ അനുശോചനം രേഖപ്പെടുത്തി. യൂറോപ്യന്‍ യൂണിയനും ബ്രിട്ടനോട് ഐക്യദാര്‍ഢ്യം രേഖപ്പെടുത്തി. തങ്ങള്‍ ബ്രിട്ടന്റെ പക്ഷത്താണെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാര്‍കോണ്‍ വ്യക്തമാക്കി. അറബ് ലീഗും സംഭവത്തില്‍ അനുശോചിച്ചു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+