സെല്‍ഫി എടുക്കാന്‍ പഠിക്കാം; അഡ്മിഷന്‍ ആരംഭിച്ചു
ലണ്ടന്‍: സെല്‍ഫി എന്ന് ഓമനപ്പേരിട്ട് സ്വന്തം ചിത്രം അവനവന്‍ തന്നെ പകര്‍ത്തുന്ന കലയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരം. സെല്‍ഫികള്‍ക്ക് കിട്ടുന്ന സ്വീകാര്യത അത്രയും വലുതാണെന്ന് ചിത്രങ്ങള്‍ക്ക് ലഭിക്കുന്ന ലൈക്കുകളില്‍ നിന്നും വ്യക്തമാണ്. സെലിബ്രിറ്റികള്‍ പോലും ഇപ്പോള്‍ സെല്‍ഫി ഭ്രമത്തിലാണെന്ന് പറയാം.
ന്യൂ ജനറേഷന്റെ സെല്‍ഫി ഭ്രമത്തിന് ഒരു മുഴം മുമ്പേ എറിഞ്ഞിരിക്കുകയാണ് ബ്രിട്ടനിലെ ഒരു കോളേജ്. സെല്‍ഫി എടുക്കാനുള്ള കോഴ്‌സുമായാണ് കോളേജ് അധികൃതര്‍ രംഗത്തെത്തിയിരിക്കുന്നത്. സെല്‍ഫി എടുക്കക എന്നത് ചെറിയൊരു കാര്യമല്ലെന്നും അതൊരു കലയാണെന്നും കോളേജ് മനസിലാക്കിക്കഴിഞ്ഞു. കോളേജ് ഫീസായി ഈടാക്കുന്നത് വെറും 132 യൂറോ ആണ്. (ഏകദേശം 10,000 രൂപ).

ദ ആര്‍ട്ട് ഓഫ് ഫോട്ടോഗ്രാഫിക് സെല്‍ഫ് പോര്‍ട്രെയിച്യൂര്‍ എന്ന് പേരിട്ടിരിക്കുന്ന കോഴ്‌സ് മാര്‍ച്ച് മാസം മുതല്‍ ആരംഭിക്കുമെന്ന് മദ്ധ്യലണ്ടനിലെ സിറ്റി ലിറ്റ് കോളേജ് അറിയിച്ചു. കോഴ്‌സിന് ചേരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അഡ്മിഷനും തുടങ്ങിക്കഴിഞ്ഞു. ഫോട്ടോഗ്രാഫിയില്‍ പ്രശസ്തരായവരാണ് കോഴ്‌സുകള്‍ കൈകാര്യം ചെയ്യുന്നത്.
ഓരോ വ്യക്തിയുടെയും മുഖ സൗന്ദര്യത്തിനനുസരിച്ച് പ്രത്യേക രീതിയില്‍ സെല്‍ഫി എടുക്കാന്‍ ക്ലാസില്‍ പരിശീലനം നല്‍കും. നേരത്തെയുടുത്ത സെല്‍ഫികള്‍ ക്ലാസിലെത്തിച്ച് അതില്‍ വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ചും അദ്ധ്യാപകര്‍ വിശദീകരിക്കും. കോഴ്‌സിനെക്കുറിച്ചുള്ള പരസ്യം പുറത്തുവന്നതോടെ ഒട്ടേറെയാളുകള്‍ കോഴ്‌സിന് ചേരാന്‍ ആഗ്രഹം പ്രകടിപ്പിച്ച് രംഗത്തെത്തിയിട്ടുണ്ടെന്ന് കോളേജ് അധികൃതര്‍ പറഞ്ഞു.












Click it and Unblock the Notifications