Get Updates
Get notified of breaking news, exclusive insights, and must-see stories!

മൊബൈലും കമ്പ്യൂട്ടറും ഒക്കെയുള്ള ജയിലും ഉണ്ട്

ലണ്ടന്‍: ഇവിടെ കൊച്ച് കേരളത്തില്‍ ഒരു ജില്ലാ ജയിലില്‍ പ്രതികള്‍ മൊബൈല്‍ ഫോണും ഫേസ് ബുക്കും ഒക്കെ ഉപയോഗിച്ചതിന് എന്തൊക്കെ പുകിലായിരുന്നു ഇവിടെ. ഒടുവില്‍ ഒളിപ്പിച്ച ഫോണുകള്‍ കണ്ടെത്താന്‍ പോലീസുകാര്‍ ജയിലിലെ സെപ്റ്റിക് ടാങ്ക് വരെ കോരി.

എന്നാല്‍ പ്രിയപ്പെട്ട ആഭ്യന്തര മന്ത്രീ... നിങ്ങള്‍ കേട്ടുകൊള്‍ക. നമുക്ക് പുറത്തുള്ള ലോകം ഏറെ മാറിയിരിക്കുന്നു. ജയിലുകള്‍ ഇപ്പോള്‍ പൂങ്കാവനങ്ങളോ സുഖവാസ കേന്ദ്രങ്ങളോ ഒക്കെ ആയി മാറിക്കൊണ്ടിരിക്കുകയാണ്. തടവുപുള്ളികളുടെ സഞ്ചാര സ്വാതന്ത്ര്യവും നേരിട്ടുള്ള സാമൂഹ്യ ജീവിതവും മാത്രമേ ജയിലില്‍ ഇടുന്നത് വഴി ഹനിക്കേണ്ടതുള്ളൂ എന്നാണ് പുതിയ ലോക ക്രമം പറയുന്നത്.

London Jail

ഇംഗ്ലണ്ടിലെ ജയിലുകളിലെ കഥ കേള്‍ക്കാം. അവിടെ ഇനി മുതല്‍ ജയിലില്‍ മൊബൈല്‍ ഫോണും കമ്പ്യൂട്ടറും ഒക്കെ കൊടുക്കാനൊരുങ്ങുകയാണ് അധികൃതര്‍. ഹൈ ടെക് ജയിലുകള്‍ ആണ് ഒരുക്കുന്നത്. ആദ്യ ഘട്ടത്തില്‍ 2500 ജയില്‍ പുള്ളികള്‍ക്ക് സൗകര്യങ്ങള്‍ നല്‍കും.

ഇഷ്ട ഭക്ഷണ സമൃദ്ധിയും ഇംഗ്ലണ്ടിലെ തടവ് പുള്ളികള്‍ക്ക് ഇനി ഉണ്ടാകും. സെല്ലില്‍ ഇരുന്ന് കമ്പ്യൂട്ടര്‍ സഹായത്തോടെ ആവശ്യമുളള ഭക്ഷണം ഓര്‍ഡര്‍ ചെയ്യാം.

ഇംഗ്ലണ്ടിലെ നാഷണല്‍ ഓഡിറ്റ് ഓഫീസിന്റെ റിപ്പോര്‍ട്ടിലാണ് ഇത്തരം കാര്യങ്ങള്‍ പറയുന്നത്. ജയിലുകള്‍ എന്നാല്‍ ആളുകളെ വീണ്ടും കുറ്റകൃത്യങ്ങളിലേക്ക് തള്ളിവിടുന്ന കേന്ദ്രങ്ങള്‍ ആകരുതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ജയിലുകള്‍ പുനരധിവാസ കേന്ദ്രങ്ങള്‍ ആകണം.

ജയിലില്‍ തടവ് പുള്ളികള്‍ക്ക് അത്യാവശ്യം സൗകര്യങ്ങള്‍ കൊടുക്കുന്നതുകൊണ്ട് വേറേയും മെച്ചമുണ്ടെന്നാണ് കണ്ടെത്തല്‍. സുരക്ഷാ ചെലവുകള്‍ ഇതുഴി കുറക്കാനാകുമത്രെ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+