ഡയാന രാജകുമാരിയുടെ മരണം പുനരന്വേഷണം ഇല്ല
ലണ്ടന്‍:ഡയാന രാജകുമാരി കാറപകടത്തില്‍ കൊല്ലപ്പെട്ടതിനെക്കുറിച്ച് പുനരന്വേഷണം നടത്തണമെന്ന ആവിശ്യം ബ്രിട്ടീഷ് പോലീസ് തള്ളി.ചാള്‍സ് രാജകുമാരനുമായുള്ള വിവാഹബന്ധം വേര്‍പെടുത്തിയ ശേഷം കാമുകന്‍ ദോദി അല്‍ഫയദിനൊപ്പം പാരീസില്‍ വിനോദയാത്രക്കിടയിലാണ് ഡയാന രാജകുമാരി കാറപകടത്തില്‍ കൊല്ലപ്പെട്ടത്.കൊലപാതകത്തിനു പിന്നില്‍ ബ്രിട്ടീഷ് സൈന്യത്തിലെ ഒരുദ്യോഗസ്ഥന് പങ്കുണ്ടെന്ന ആരോപണം ഉയര്‍ന്നിരുന്നു.
ബ്രിട്ടനിലെ പ്രശസ്‌തമായ ഹാരോഡ്‌സ് റിട്ടയില്‍ സ്ഥാപനങ്ങളുടെ ഉടമസ്ഥനായ ദോദിയുടെ ഭാര്യയാകാന്‍ മതം മാറുന്നുവെന്നും ദോദിയുടെ സ്വദേശമായ ഈജിപ്‌ത്തിലേക്ക് പോകുന്നു എന്നും അഭ്യൂഹം ഉയര്‍ന്നിരുന്നു.ബ്രിട്ടീഷ് രാജകുടുംമ്പത്തിന് നാണക്കേടുണ്ടാക്കുന്ന ഇത്തരം ഒരു സംഭവം ഉണ്ടാകാതിരിക്കാന്‍ വേണ്ടി ആസൂത്രണം ചെയ്യ്‌ത കൊലപാതകമാണ് ഇതെന്നും ആരോപണം ഉണ്ടായി.

ദോദിയുമായുള്ള പ്രണയത്തിനു മുന്‍മ്പേ ഡയാന പാക്കിസ്ഥാനിലെ ഡോക്‌ടറായ ഹസ്‌നത്ത് ഖാനുമായി പ്രണയത്തിലായിരുന്നുവെന്ന് ഡയാനയുടെ കൂട്ടുകാരിയും മുന്‍ ക്രിക്കറ്റ് താരം ഇമ്രാഖാന്റെ മുന്‍ ഭാര്യയുമായ ജമീമ ഖാന്‍ വാനിറ്റി ഫെയര മാഗസിനു നല്‍കിയ അഭിമുഗഖത്തില്‍ വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ പരമ്പരാകത ചിന്താഗതിയുള്ള ഹസ്‌നത്ത് ഖാന്റെ കുടുംമ്പം വിവാഹത്തെ എതിര്‍ത്തുവെന്നും ഖാനുമായുള്ള ബന്ധം തകര്‍ന്നതില്‍ പിന്നെയാണ് ദോദിയുമായി ഡയാന അടുത്തതെന്നും ജമീമ പറഞ്ഞു.
എന്നാല്‍ ഈ കാറപകടം ആസൂത്രിതമാണെന്നും സംഭവത്തെ കുറിച്ച് അന്വോഷണം നടത്തണമെന്നും ദോദിയുടെ പിതാവ് ആവിശ്യപെട്ടുവെങ്കിലും പിന്നീട് പിന്‍മാറി.1997 ആഗസ്‌ത് 31 നായിരുന്നു ഡയാന രാജകുമാരി കൊല്ലപെട്ടത്.എന്നാല്‍ ഇതുവരെ കേസ് തീരുമാനത്തില്‍ തള്ളിനില്‍ക്കുകയായിരുന്നു.












Click it and Unblock the Notifications