രണ്ടു കിലോമീറ്റര്‍ യാത്രയ്ക്ക് 20,000 രൂപവേണമെന്ന് വിദേശിയോട് റിക്ഷാ ഡ്രൈവര്‍
ലണ്ടന്‍: രണ്ടു കിലോമീറ്റര്‍ യാത്രയ്ക്ക് 20,000 രൂപ വേണമെന്ന് ആവശ്യപ്പെട്ടാല്‍ ഏതു യാത്രക്കാരനായാലും ഒന്ന് ഞെട്ടുമെന്നുറപ്പാണ്. കഴിഞ്ഞദിവസം ലണ്ടനിലാണ് സംഭവം നടന്നത്. രണ്ടു കിലോമീറ്റര്‍ യാത്രയ്ക്കായായിരുന്നു ടൂറിസ്റ്റുകളായ സ്ത്രീയും കുട്ടിയും പെഡികാബ്‌സ് എന്നറിയപ്പെടുന്ന റിക്ഷയില്‍ കയറിയത്.
ഓക്‌സ്‌ഫോര്‍ഡ് സര്‍ക്കസ് മുതല്‍ മാര്‍ബിള്‍ ആര്‍ച്ച് വരെ സഞ്ചരിച്ചശേഷം ഡ്രൈവര്‍ ആവശ്യപ്പെട്ട സംഖ്യകേട്ട് അമ്മയും മകനും ശരിക്കും ഞെട്ടുകതന്നെ ചെയ്തു. 206 പൗണ്ട് ആയിരുന്നു ഡ്രൈവറായ ചെറുപ്പക്കാരന്റെ ആവശ്യം. കേവലം മൂന്നു മിനിറ്റു നേരം റിക്ഷയില്‍ ഇരുന്നതിനാണ് ഇത്രയും തുക വേണമെന്ന് ആവശ്യപ്പെട്ടത്.

പണത്തിന്റെ കാര്യത്തില്‍ ഇവര്‍ തര്‍ക്കത്തിലായപ്പോള്‍ സമീപത്തുണ്ടായിരുന്നു പോലീസുകാരും മറ്റും തര്‍ക്കത്തില്‍ ഇടപെട്ടു. താന്‍ 10 മിനിറ്റ് റിക്ഷ ചവിട്ടിയെന്നും മിനിറ്റിന് 10 പൗണ്ട് വീതമാണ് താന്‍ ഈടാക്കുന്നതെന്നും അയാള്‍ വ്യക്തമാക്കി. എന്നാല്‍ മിനിറ്റിന് 10 പൗണ്ടോ എന്നായിരുന്നു അതിശയത്തോടെയുള്ള പോലീസിന്റെ ചോദ്യം.
തന്റെ പ്രൈസ് ലിസ്റ്റ് അതാണെന്നായിരുന്നു ഡ്രൈവറുടെ വാദം. ഒരുതരത്തിലും അയാള്‍ വിട്ടുകൊടുക്കാന്‍ ഒരുക്കമായിരുന്നില്ല. എന്നാല്‍, വിദേശ ടൂറിസ്റ്റുകളില്‍ നിന്നും പിടിച്ചുപറി നടത്തുന്നത് അനുവദിക്കാനാവില്ലെന്നായിരുന്നു പോലീസിന്റെ നിലപാട്. റിക്ഷ ലൈസന്‍സ് നേടുന്നയാള്‍ക്ക് ഇഷ്ടമുള്ളവിധം കൂലി വാങ്ങാമെന്നാണ് ഇവിടുത്തെ നിയമം. അതുകൊണ്ടുതന്നെ തര്‍ക്കം ഏതു രീതിയില്‍ പരിഹരിക്കപ്പെട്ടു എന്നത് വ്യക്തമല്ല. വിഷയത്തില്‍ ഇടപെടാന്‍ പറ്റില്ലെല്ലെന്നും സിവില്‍ കാര്യമാണിതെന്നുമാണ് ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ പിന്നീട് വ്യക്തമാക്കിയത്.












Click it and Unblock the Notifications