കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റോഡ് പണിക്കാരന് 9 കോടി രൂപയുടെ ലോട്ടറി

  • By Anwar Sadath
Google Oneindia Malayalam News

ലണ്ടന്‍: ഒരു മില്യണ്‍ പൗണ്ടിന്റെ (ഏകദേശം 9 കോടി രൂപ) ലോട്ടറി അടിച്ച സന്തോഷത്തിലാണ് മാഞ്ചസ്റ്റര്‍ സിറ്റി സ്വദേശിയായ കാള്‍ കുക്ക്. സിവില്‍ എഞ്ചിനീയറിങ് കമ്പനിയില്‍ റോഡ് പണിക്കാരനായ കാളിന് ഇപ്പോഴും തനിക്ക് ലോട്ടറി അടിച്ച കാര്യം വിശ്വസിക്കാനായിട്ടില്ല. ഇക്കാര്യം പറയുമ്പോള്‍ കാള്‍ ഒരു മാധ്യമത്തിന് മുന്നില്‍ പൊട്ടിക്കരയും ചെയ്തു.

ദുരിതപൂര്‍ണമായിരുന്ന തന്റെ ജീവിതത്തിലേക്ക് സന്തോഷം കൊണ്ടുവന്നതാണ് ജാക്‌പോട്ട് ലോട്ടറിയെന്ന് കാള്‍ പറയുന്നു. എന്നാല്‍, താന്‍ ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്ന ജോലി തുടരാനാണ് കാളിന്റെ തീരുമാനം. പണം വരും പോകും എന്നാല്‍, തങ്ങള്‍ ചെയ്തുകൊണ്ടിരിക്കുന്ന ജോലിയില്‍ ആത്മാര്‍ഥത കാണിക്കുക പ്രധാനമാണെന്ന് കാള്‍ വ്യക്തമാക്കി.

lottery-ticket

കമ്പനിയുമായി താന്‍ സംസാരിച്ചിട്ടുണ്ട്. അടുത്ത ഒരാഴ്ച അവധിയെടുക്കാനാണ് ഉദ്ദേശിക്കുന്നത്. അപ്പോഴേക്കും ലോട്ടറി അടിച്ചതിന്റെ ആഘോഷങ്ങള്‍ കഴിഞ്ഞ് സാധാരണ ജീവിതത്തിലേക്ക് മടങ്ങിവരാന്‍ കഴിയുമെന്നും കാള്‍ പറഞ്ഞു. ലഭിച്ച പണംകൊണ്ട് എന്തൊക്കെയാണ് ചെയ്യാന്‍ ഉദ്ദേശിക്കുന്നതെന്നും കാള്‍ പങ്കുവെച്ചു.

ഏറെ നാളായുള്ള ആഗ്രഹമായ ഓഡി കാര്‍ വാങ്ങുകയാണ് ആദ്യത്തെ ലക്ഷ്യം. പിന്നീട് ഒരു വീടുവാങ്ങണം. കാമുകി സാമന്തയുമായുള്ള വിവാഹത്തിനുശേഷം ദക്ഷിണാഫ്രിക്കയില്‍ ഹണിമൂണ്‍ ആഘോഷിക്കും. കുടുംബാംഗങ്ങള്‍ക്കൊപ്പം ഫ് ളോറിഡയില്‍ പോകണമെന്നും കാള്‍ പറഞ്ഞു. ഒരു കടയില്‍ നിന്നാണ് കാള്‍ 5 പൗണ്ട് വിലയുള്ള സ്‌ക്രാച്ച് കാര്‍ഡ് വാങ്ങിയത്. 10 പൗണ്ടിന്റെ സ്‌ക്രാച്ച് കാര്‍ഡ് ആണ് കാള്‍ ആവശ്യപ്പെട്ടതെങ്കിലും തീര്‍ന്നുപോയതിനാല്‍ കാളിന് 5 പൗണ്ടിന്റെ സ്‌ക്രാച്ച് കാര്‍ഡ് നല്‍കുകയായിരുന്നു. ഈ കാര്‍ഡിലാണ് 9 കോടിരൂപ സമ്മാനം നേടിയതും.

English summary
London Road Worker Wins 1 Million Pound, Returns to Work Next Day
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X