കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലണ്ടന്‍ സ്‌കൂളില്‍ ഇന്ത്യയുടെ വേദഗണിതം

  • By Soorya Chandran
Google Oneindia Malayalam News

ലണ്ടന്‍: നമ്മുടെ യഥാര്‍ത്ഥ സമ്പത്തിന് നമുക്കേ വിലയില്ലാതായിട്ടുള്ളൂ. രാജ്യത്തിന് പുറത്ത് പോയാല്‍ മാത്രമേ പലപ്പോഴും ഈ സത്യങ്ങള്‍ നാം മനസ്സിലാക്കാറുള്ളൂ എന്നതാണ് സത്യം.

പറഞ്ഞ് വന്നത് വേദ ഗണിതത്തെക്കുറിച്ചാണ്. ഇംഗ്ലീഷില്‍ പറഞ്ഞാല്‍ വേദിക് മാത്തമാറ്റിക്‌സ്. ഒരു പാട് ഗവേഷണങ്ങള്‍ക്ക് സാധ്യതയുള്ള നമ്മുടെ സ്വന്തം വേഗ ഗണിതം ഇവിടെ കാര്യമായി ശ്രദ്ധിക്കപ്പെടാതെ കിടക്കുമ്പോള്‍ ലണ്ടനിലെ ഒരു സ്‌കൂളില്‍ ഇത് പഠന വിഷയമാണ്.

Vedic Mathematics

ലണ്ടനിലെ സെന്റ് യെിംസ് ഇന്‍ഡിപെന്‍ഡന്റ് സ്‌കൂള്‍ ശൃംഘലയിലാണ് വേദ ഗണിതം പ്രൈമറി ക്ലാസ്സുകളില്‍ തന്നെ പഠിപ്പിക്കുന്നത്. ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല ഇത്. കഴിഞ്ഞ ഒരു ദശാബ്ദത്തിലേറെയായി ഈ സ്‌കൂളിന്റെ സിലബസ്സിന്റെ ഭാഗമാണ് വേദിക് മാത്തമാറ്റിക്‌സ്.

കഴിഞ്ഞ 15 വര്‍ഷത്തിനുള്ളില്‍ 400 ല്‍ അധികം കുട്ടികളെ താന്‍ വേദ ഗണിതം പഠിപ്പിച്ചിട്ടുണ്ടെന്നാണ് സ്‌കൂളിന്റെ മുന്‍ ഡെപ്യൂട്ടി പ്രിന്‍സിപ്പാള്‍ ഡെയിംസ് ഗ്ലോവര്‍ പറയുന്നത്. അഞ്ച് വയസ്സിനും 13 വയസ്സിനും ഇടില്‍ പ്രായമുളള കുട്ടികളെയാണ് വേദഗണിതം പഠിപ്പിക്കുന്നത്. ഇംഗ്ലീഷും സംസ്‌കൃതവും ഇടകലര്‍ത്തിയാണ് പഠനം.

ബാംഗ്ലൂരില്‍ വച്ച് നടത്തിയ അന്താരാഷ്ട്ര വേദ ശാസ്ത്ര കോണ്‍ഫെറന്‍സില്‍ വച്ചാണ് ഗ്ലോവര്‍ വേദ ഗണിതം പരിചയപ്പെടുന്നത്. ഗണിതശാസ്ത്രത്തിലെ ഏത് കുഴക്കുന്ന ചോദ്യത്തേയും എളുപ്പത്ില്‍ പരിഹരിക്കാന്‍ സഹായിക്കുന്നതാണ് വേദഗണിതം എന്നാണ് ഗ്ലോവറിന്റെ അഭിപ്രായം.

പക്ഷേ വേദഗണിതത്തിന്റെ സ്വന്തം നാട്ടില്‍ ഇപ്പോഴും അതിന് വേണ്ടത്ര അംഗീകാരം കിട്ടിയിട്ടില്ല. സിലബസിന്റെ ഭാഗമാക്കണോ എന്ന കാര്യത്തില്‍ ഇപ്പോള്‍ പോലും ഒരു തീരുമാനത്തിലെത്താന്‍ അധികൃതര്‍ക്ക് കഴിഞ്ഞിട്ടില്ല.

English summary
London school teaches students Vedic maths
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X