കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലണ്ടൻ ബ്രിഡ്ജിൽ കത്തിക്കുത്ത് ആക്രമണം: അക്രമിയെ പോലീസ് വെടിവെച്ച് വീഴ്ത്തി, നിരവധി പേർക്ക് പരിക്ക്

Google Oneindia Malayalam News

ലണ്ടൻ: ലണ്ടൻ ബ്രിഡ്ജിൽ വെച്ച് കത്തിക്കുത്ത് ആക്രമണം നടത്തിയ അക്രമിയെ പോലീസ് വെടിവെച്ച് വീഴ്ത്തി. നിരവധി പേർക്ക് ആക്രമണത്തിൽ പരിക്കേറ്റിട്ടുണ്ട്. ഉച്ചയ്ക്ക് രണ്ടരയോടെയാണ് ആക്രമണത്തെക്കുറിച്ച് പോലീസിന് വിവരം ലഭിച്ചത്. രണ്ട് വർഷം മുമ്പ് ഇസ്ലാമിക് ഭീകരർ ആക്രമണം നടത്തിയത് ഇതേ സ്ഥലത്താണ്. 2017ൽ അക്രമികൾ നടപ്പാതയിലേക്ക് വാഹനമോടിച്ച് കയറ്റിയതിനെ തുടർന്ന് എട്ടുപേർ കൊല്ലപ്പെട്ടിരുന്നു.

 ആദ്യ സംഭവത്തിന്റെ ഞെട്ടൽ മാറുംമുമ്പ് വീണ്ടും: തെലങ്കാനയിൽ യുവതിയുടെ കത്തിക്കരിഞ്ഞ മൃതദേഹം!! ആദ്യ സംഭവത്തിന്റെ ഞെട്ടൽ മാറുംമുമ്പ് വീണ്ടും: തെലങ്കാനയിൽ യുവതിയുടെ കത്തിക്കരിഞ്ഞ മൃതദേഹം!!

വിവരം ലഭിച്ചതോടെ പ്രദേശം വളഞ്ഞ പോലീസ് ജനങ്ങളെ ഒഴിപ്പിക്കുകയായിരുന്നു. പ്രാദേശിക സമയം രണ്ട് മണിയോടെ സംഭവ സ്ഥലത്ത് പോലീസ് എത്തുകയും അക്രമിയെ കീഴ്പ്പെടുത്തിയതായും മെട്രോപൊളിറ്റൻ പോലീസ് പുറത്തിറക്കിയ പ്രസ്താവനയിൽ അറിയിച്ചു. സംഭവസ്ഥലത്തുനിന്നുള്ള ദൃശ്യങ്ങൾ ഇതിനകം തന്നെ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ലണ്ടൻ പോലീസിന്റെ ഉദ്യോഗസ്ഥരെത്തിയാണ് കുറ്റവാളിയെന്ന് കരുതുന്നയാൾക്കെതിരെ വെടിയുതിർത്തത്. ഇയാൾ കൊല്ലപ്പെട്ടതായും പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. യുകെ ഉന്നത ഭീകരവിരുദ്ധ സേനാ ഉദ്യോഗസ്ഥനാണ് ഇത് സംബന്ധിച്ച് വാർത്താ സമ്മേളനത്തിൽ പ്രതികരിച്ചിട്ടുള്ളത്.

police-

അക്രമമുണ്ടായ പ്രദേശത്ത് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതിനൊപ്പം ഓഫീസുകൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങളും അടച്ചിട്ടിട്ടുണ്ട്. ഹോട്ടലുകൾ, ബാങ്കുകൾ, ബാറുകൾ, ഓഫീസുകൾ എന്നിവ അധികമായി പ്രവർത്തിക്കുന്ന പ്രദേശമാണിത്. സംഭവത്തോടെ ഇവരോട് പോലീസ് പുറത്തിറങ്ങരുതെന്ന് നിർദേശിച്ചിട്ടുണ്ട്. അക്രമി ബോംബെന്ന് തെറ്റിദ്ധരിപ്പിക്കുന്ന തരത്തിൽ ഒരു ഉപകരണം ശരീരത്തിൽ കെട്ടിവച്ചിരുന്നതായും പോലീസ് പറയുന്നു.

English summary
London shot dead suspect stabbs many on London bridge
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X