ലണ്ടനിലെ കാറുകളില്‍ ഇനി ഡ്രൈവര്‍മാര്‍ ഉണ്ടാവില്ല
ലണ്ടന്‍: അറിഞ്ഞില്ലേ ഇനി കാറുകള്‍ ഡ്രൈവര്‍മാരില്ലാതെ തന്നെ ഓടും. എന്നാല്‍ ഈ കാറുകള്‍ ഓടുന്നത് നമ്മുടെ നിരത്തില്‍ അല്ലാട്ടോ, പിന്നെ എവിടെയാണെന്നല്ലേ? ലണ്ടനിലാണ് ഡ്രൈവര്‍മാരില്ലാത്ത കാറുകള്‍ ഓടാന്‍ തയ്യാറെടുക്കുന്നത്. പൊതുനിരത്തുകളില്‍ ഡ്രൈവര്‍മാരില്ലാത്ത കാറുകള്‍ പരീക്ഷിക്കാന്‍ ബ്രിട്ടണ്‍ അനുമതി നല്‍കി.
പലരാജ്യങ്ങളും ടെസ്റ്റ് ട്രാക്കുകളിലും ചില പ്രദേശങ്ങളിലും മാത്രമായി ഡ്രൈവര്‍മാരില്ലാത്ത കാറുകളുടെ പരീക്ഷണ ഓട്ടം അനുവദിച്ചിട്ടുണ്ടെങ്കിലും പൊതുനിരത്തുകളില്‍ തന്നെ ഇത്തരത്തില്‍ അനുവാദം നല്‍കുന്ന ആദ്യരാജ്യമാണ് ബ്രിട്ടണ്‍. ഇത്തരം വാഹനങ്ങള്‍ക്ക് പ്രത്യേക സര്‍ട്ടിഫിക്കറ്റുകളോ സെക്യൂരിറ്റി ഡിപ്പോസിറ്റോ അനുമതി പത്രങ്ങളോ ആവശ്യമില്ലന്ന് ബ്രിട്ടണിലെ ഗതാഗതവകുപ്പ് അറിയിച്ചിട്ടുണ്ട്.

പരീക്ഷണത്തിനുപയോഗിക്കുന്ന വാഹനങ്ങള്‍ ഗതാഗതനിയമങ്ങളും ചട്ടങ്ങളും അനുസരിച്ചുള്ളവയാകണമെന്നും അടിയന്തര അവസ്ഥകളില്‍ വാഹനത്തിന്റെ നിയന്ത്രണം ഏറ്റെടുക്കാന്‍ ഒരു ടെസ്റ്റ് ഡ്രൈവര്‍ ഉണ്ടായിരിക്കണം എന്നുതു മാത്രമാണ് ആകെയുള്ള ഒരു വ്യവസ്ഥ.
ഭാവിയില്‍ ഡ്രൈവര്‍മാരില്ലാത്ത കാറുകളാണ് നാം കാണാന്‍ പോകുന്നതെന്നും ഈ പുതുസാങ്കേതികവിദ്യ ഉപയോഗിക്കുന്നവരില്‍ ബ്രിട്ടണായിരിക്കണം മുന്‍പന്തിയിലുണ്ടാവേണ്ടതെന്നും ബ്രിട്ടീഷ് ഗതാഗതവകുപ്പ് മന്ത്രി ക്ലെയര്‍പെറി പറഞ്ഞു.












Click it and Unblock the Notifications