ലോകത്തിലെ ഏറ്റവും നീളം കൂടിയ പെരുന്പാന്പ് ചത്തു
കൊലാലംപൂര്‍: ലോകത്തിലെ ഏറ്റവും നീളം കൂടിയ പെരുമ്പാമ്പ് ചത്തു. ദിവസങ്ങള്‍ക്ക് മുമ്പ് മലേഷ്യയിലെ പെനാഗിലാണ് പാമ്പിനെ കണ്ടെത്തിയത്. നിര്‍മ്മാണത്തിലിരിയ്ക്കുന്ന കെട്ടിടത്തിന് സമീപത്ത് നിന്നും തൊഴിലാളികളാണ് പാമ്പിനെ കണ്ടെത്തിയത്.
എട്ട് മീറ്റര്‍ നീളവും 250 കിലോ ഭാരവുമുള്ള പാമ്പിനെ വ്യാഴാഴ്ചയാണ് തൊഴിലാളികള്‍ കണ്ടെത്തിയത്. എന്നാല്‍ മുട്ടയിട്ട് മൂന്ന് ദിവസം കഴിഞ്ഞപ്പോള്‍ പാമ്പ് ചത്തു. ഞായറാഴ്ചയാണ് ലോകത്തിലെ നീളം കൂടിയ പെരുമ്പാമ്പ് ചത്തത്.

ലോകത്ത് ഇതുവരെ മനുഷ്യന് പിടികൂടുന്നവയില്‍ ഏറ്റവും നീളം കൂടിയ പാമ്പായിരുന്നു പെനാഗിലേത്. മുന്‍പ് കന്‍സാസ് നഗരത്തിലെ ഒരു വീട്ടില്‍ നിന്നും പിടികൂടിയ പാമ്പായിരുന്നു നീളത്തിന്റെ പേരില്‍ ഗിന്നസ് റെക്കോര്‍ഡില്‍ ഇടം നേടിയത്. 7.67 മീറ്റര്‍ നീളമുള്ള പാമ്പിന് 158 കിലോ ഭാരം ഉണ്ടായിരുന്നു.
പെനാഗില്‍ നിന്നും കണ്ടെത്തിയ പാമ്പിനെ തൊഴിലാളികള്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് കൈമാറിയിരുന്നു. പിഴുത് വീണ ഒരു മരത്തിനടയില്‍ അവശ നിലയിലായിരുന്നു പാമ്പിനെ കണ്ടെത്തിയത്.
-
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു -
സ്വര്‍ണവില കുതിച്ചുകയറി; ഇനി വന്‍ മുന്നേറ്റം, ഒരു പവന് ആഭരണത്തിന് 1.20 ലക്ഷം രൂപ, ഗ്രാം വില അറിയാം -
എൽഡിഎഫും യുഡിഎഫും ഞെട്ടും, ബിജെപി കേരളത്തിൽ കുതിക്കും? സർവ്വേ ഫലം ഇങ്ങനെ -
'വല്ലാത്ത തിളപ്പ് എടുക്കല്ലേ സഖാവെ,പിഷാരടിയെ തടഞ്ഞത് എന്തിനെന്ന് അന്വേഷിക്ക്';അഖിൽ മാരാർ -
സ്വര്‍ണം പിടിവിടുന്നു; വൈകീട്ട് വന്‍ വില വര്‍ധന, ഇന്ന് 2 തവണ ഉയര്‍ന്നു, പുതിയ പവന് വില അറിയാം -
ഇറാനെതിരായ യുദ്ധത്തില്‍ യുഎസ് പിന്മാറുകയാണെന്ന് ട്രംപ്; 'ആവശ്യമെങ്കില്‍ മടങ്ങിയെത്തും' -
ഇറാനിൽ പ്രസിഡന്റ് വെറും ഡമ്മി? അധികാരം റെവല്യൂഷണറി ഗാർഡ് പിടിച്ചെടുത്തു, മൊജ്തബയും ഇരുട്ടിൽ -
സുരേഷ് ഗോപി വിചാരണ നേരിടണം; തൃശൂര്‍ എംപി സ്ഥാനം തെറിക്കുമോ? പരാതി ഇങ്ങനെ -
മാളവ്യ രാജയോഗം ചിലരുടെ ജീവിതം മാറ്റി മറിക്കും; ഈ രാശിക്കാരുടെ വിവാഹം നടക്കും, സമ്പത്തിൽ ആറാടും..!











Click it and Unblock the Notifications