കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചൈനയില്‍ ശ്രീകൃഷ്ണനെ ആരാധിക്കുന്നവര്‍ വര്‍ധിച്ചുവരുന്നു

  • By Anwar Sadath
Google Oneindia Malayalam News

ബെയ്ജിങ്: കേരളത്തില്‍ കമ്യൂണിസ്റ്റുകള്‍ ശ്രീകൃഷ്ണ ജയന്തി ആഘോഷിക്കുന്നതിനെതിരെ വിമര്‍ശനം ഉയരുമ്പോള്‍ ലോകത്തെ ഏറ്റവും വലിയ കമ്യൂണിസ്റ്റ് രാജ്യമായ ചൈനയില്‍ ശ്രീകൃഷ്ണനെ ആരാധിക്കുന്നവരുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ധിച്ചുവരുന്നതായി റിപ്പോര്‍ട്ട്. ഇക്കഴിഞ്ഞ ശ്രീകൃഷ്ണ ജന്മാഷ്ടമി പ്രമാണിച്ച് പലയിടങ്ങളിലും പരിപാടികള്‍ സംഘടിപ്പിക്കപ്പെട്ടിരുന്നു.

ശ്രീകൃഷ്ണന്റെ ജന്മദിനത്തോടനുബന്ധിച്ച് നഗര പ്രദേശങ്ങളിലാണ് പരിപാടികള്‍ സംഘടിപ്പിക്കപ്പെട്ടത്. കുടുംബങ്ങളായും, സംഘങ്ങളായും, യോഗ സെന്ററുകളിലൂടെയും ശ്രീകൃഷ്ണ ജന്മാഷ്ടമി ചൈനക്കാര്‍ ആഘോഷിച്ചു. വലിയതോതില്‍ നിരീശ്വരവാദം നിലവിലുള്ള ചൈനയിലാണ് ഹിന്ദു ദൈവത്തിന് സ്വീകാര്യത ലഭിക്കുന്നതെന്നത് ശ്രദ്ധേയമാണ്.

lord-krishna

ശ്രീകൃഷ്ണന്റെ ഗീതങ്ങളും, ഹരേ കൃഷ്ണ വിളികളും, ഭഗവത് ഗീത പാരായണവുമൊക്കെയായി സമ്പന്നമായിരുന്നു പരിപാടികളെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഡോങ്ഗുവാന്‍ സിറ്റിയിലാണ് ഏറ്റവും വലിയ ആഘോഷം നടന്നതെന്ന് പരിപാടിയുടെ സംഘാടകരിലൊരാളായ ഗൗഡിയ ദാസ് പറഞ്ഞു.

ജഗന്നാഥ്, ബല്‍റാം, സുഭദ്ര തുടങ്ങി ദൈവങ്ങളുടെ പ്രതിമകളും മറ്റും ആരാധനയ്ക്കായി ഉണ്ടായിരുന്നു. 3,000 പാക്കറ്റ് മധുരപലഹാരം വിതരണം ചെയ്തു. കൂടാതെ ചപ്പാത്തി ഉള്‍പ്പെടെയുള്ള ഭക്ഷണങ്ങളും ആരാധകര്‍ക്കായി തയ്യാര്‍ ചെയ്തിരുന്നതായി ഗൗഡിയ പറയുന്നു. അടുത്തവര്‍ഷം ആകുമ്പോഴേക്കും ശ്രീകൃഷ്ണ ജന്മാഷ്ടമി കൂടുതല്‍ വിപുലമാക്കാനാണ് സംഘാടകരുടെ പരിപാടി.

English summary
Lord Krishna’s popularity rising in Communist China
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X