കാര്‍ഗോ ട്രെയിനിലെ മോഷണം; പാര്‍സലുകള്‍ എത്തിക്കാനാകാതെ കമ്പനികള്‍
ലോസ് ആഞ്ചല്‍സ്: നഗരത്തെ നടുക്കി ട്രെയിനുകളിലെ കൊറിയര്‍ ബാഗുകളുടെ മോഷണം തുടര്‍ക്കഥയാകുന്നു. കണ്ടെയ്നര്‍ ട്രെയിനുകള്‍ ഓരോ സ്റ്റേഷനിലുമെത്തുമ്പോഴാണ് മോഷ്ടാക്കള്‍ കൊള്ള നടത്തുന്നത്. ആമസോണ്‍, ഫെഡ് എക്സ് തുടങ്ങിയ ഓണ്‍ലൈന്‍ വ്യാപര സ്ഥാപനങ്ങളുടെ പാക്കറ്റുകള്‍ മോഷ്ടിച്ച ശേഷം ഒഴിഞ്ഞ പെട്ടികള്‍ റെയില്‍വേ ട്രാക്കില്‍ കളയുകയാണ്. ഇതോടെ കൊറിയറായി അയക്കുന്ന പല ഉല്‍പ്പന്നങ്ങളും ലക്ഷ്യസ്ഥാനത്തേക്ക് എത്താത്ത സ്ഥിയാണ്.
ചരക്ക് ട്രെയിനുകള്‍ ട്രാക്കുകളില്‍ നിര്‍ത്തുന്നത് വരെ കാത്തിരിക്കുന്ന മോഷ്ടാക്കള്‍ ബോഗികളുടെ പൂട്ടുകള്‍ ബോള്‍ട്ട് കട്ടര്‍ ഉപയോഗിച്ച് തകര്‍ത്താണ് മോഷണം നടത്തുന്നത്. 2020 ഡിസംബര്‍ മുതല്‍ ലോസ് ഏഞ്ചല്‍സ് കൗണ്ടിയിലെ ഇത്തരം മോഷണങ്ങളില്‍ 160 ശതമാനം വര്‍ധനയുണ്ടായെന്നാണ് റിപ്പോര്‍ട്ട്.
2020 ഒക്ടോബറിനെ അപേക്ഷിച്ച് 2021 ഒക്ടോബറില്‍ മാത്രം 356 ശതമാനം വര്‍ധനവ് ഉണ്ടായതായാണ് യൂണിയന് പസഫിക് പ്രാദേശിക അധികാരികള്‍ പറയുന്നത്. കവര്‍ച്ചയ്ക്കൊപ്പം മോഷണം തടയാന്‍ ശ്രമിച്ചവരെ ആക്രമിച്ച സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടെന്നാണ് പുറത്തുവരുന്ന വിവരം. 2021-ന്റെ അവസാന പാദത്തില്‍ മാത്രം ലോസ് ഏഞ്ചല്‍സ് കൗണ്ടിയില്‍ പ്രതിദിനം ശരാശരി 90-ലധികം കണ്ടെയ്നറുകള്‍ നശിപ്പിക്കപ്പെട്ടു.

മോഷണം ചെറുക്കുന്നതിന് ഡ്രോണുകളും മറ്റ് ഡിറ്റക്ഷന്‍ സിസ്റ്റങ്ങളും ഉള്‍പ്പെടെയുള്ള നിരീക്ഷണ നടപടികള്‍ ശക്തിപ്പെടുത്തിയിട്ടുണ്ടെന്നും കൂടുതല്‍ സുരക്ഷാ ജീവനക്കാരെ നിയമിച്ചിട്ടുണ്ടെന്നും യൂണിയന് പസഫിക് പറയുന്നു. കാലിഫോര്‍ണിയയില്‍ വര്‍ദ്ധിച്ചുവരുന്ന ചരക്ക് മോഷണങ്ങളെക്കുറിച്ച് വളരെ ആശങ്കാകുലരാണ്. ഈ ക്രിമിനല്‍ പ്രവര്‍ത്തനത്തെ നേരിടാന്‍ തങ്ങള്‍ നിരവധി നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് യൂണിയന് പസഫിക് അന്താരാഷ്ട്ര മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം കുറ്റക്കാരെ പിടികൂടിയാലും നിസാര വകുപ്പുകളാണ് ചുമത്തുന്നത് എന്നതാണ് കൃത്യങ്ങള്‍ വര്‍ധിക്കാന്‍ കാരണമെന്ന് റെയില്‍ വക്താവ് പറയുന്നത്. ഇത്തരം കുറ്റകൃത്യങ്ങള്‍ ചെയ്യുന്നവരുടെ ശിക്ഷയില്‍ ഇളവ് നല്കി കൊണ്ട് 2020 അവസാനത്തോടെ അവതരിപ്പിച്ച നയം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് യൂണിയന് പസഫിക് ഡിസംബര്‍ അവസാനം ലോസ് ഏഞ്ചല്‍സ് കൗണ്ടി അറ്റോര്‍ണി ഓഫീസിന് കത്തെഴുതിയിരുന്നു.
അതേസമയം അടുത്തിടെ നടന്ന മോഷണവുമായി ബന്ധപ്പെട്ട് ഇതുവരെ അറസ്റ്റുകളൊന്നുമുണ്ടായിട്ടില്ലെന്നാണ് ലോസ് ആഞ്ചല്‍സ് പൊലീസ് പറയുന്നത്. കഴിഞ്ഞ മാസം നടത്തിയ റെയ്ഡിനിടെ, സതേണ്‍ കാലിഫോര്‍ണിയ സര്‍വകലാശാല കാമ്പസ് പോലീസ് ഒരാളെ കസ്റ്റഡിയിലെടുത്തിരുന്നു. ഇയാളില്‍ നിന്ന് റെയില്‍വേ കണ്ടെയ്നറുകളില്‍ നിന്ന് മോഷ്ടിച്ച സാധനങ്ങള്‍ അടങ്ങിയ ബാഗ് കണ്ടെത്തിയിരുന്നു. യൂണിയന് പസഫികില്‍ പട്രോളിംഗിനായി പ്രത്യേക ഏജന്റുമാരുടെ എണ്ണം വര്‍ദ്ധിപ്പിച്ചിട്ടുണ്ടെന്നാണ് ലോസ് ആഞ്ചല്‍സ് പൊലീസ് പറയുന്നത്.
-
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി












Click it and Unblock the Notifications