കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാട്ടിനുള്ളില്‍ വഴിതെറ്റിയ യുവതി ജീവന്‍ നിലനിര്‍ത്തിയത് എങ്ങനെയെന്നറിയാമോ?

  • By Mithra Nair
Google Oneindia Malayalam News

വെല്ലിങ്ടണ്‍: ഒരു കാട്ടില്‍ നിങ്ങള്‍ ഒറ്റപ്പെട്ടാല്‍ എന്താവും നിങ്ങളുടെ അവസ്ഥ. ചിന്തിച്ച് നോക്കിയിട്ടുണ്ടോ? കാട്ടില്‍ വഴിതെറ്റിപ്പോയ യുവതി ജീവന്‍ നിലനിര്‍ത്തിയത് സ്വന്തം മുലപ്പാല്‍ കുടിച്ച്.

വെല്ലിങ്ടണ്‍ സ്വദേശിനി സൂസന്‍ ഒബ്രിയാനാണ് (29) ട്രയല്‍ റണ്ണിനിടെ കാട്ടില്‍ കുടുങ്ങി പോയത്. ന്യൂസിലാന്‍ഡിലെ റിമുടാക ഫോറസ്റ്റ് പാര്‍ക്കിലായിരുന്നു മത്സരം.ഒരു രാത്രി കാട്ടില്‍ ഒറ്റയ്ക്ക് കഴിഞ്ഞ സൂസനെ പിന്നേറ്റ് രാവിലെ ഹെലികോപ്റ്ററില്‍ നടത്തിയ തെരച്ചിലില്‍ കണ്ടെത്തുകയായിരുന്നു.

susan.jpg -Properties

സ്വന്തം മുലപ്പാല്‍ കുടിച്ചും ദേഹത്ത് ചളിയില്‍ പുരണ്ടുകിടന്നുമാണ് സൂസന്‍ തന്റെ ജീവന്‍ രക്ഷിച്ചത്. രണ്ടര മണിക്കൂര്‍ കാട്ടിലെ പാതയിലൂടെ സഞ്ചരിച്ച് മത്സരം പൂര്‍ത്തിയാക്കേണ്ട സൂസന്‍ ഫിനിഷിങ് ലൈനില്‍ എത്താത്തതിനെ തുടര്‍ന്നാണ് യുവതിയെ കാണാനില്ലെന്ന് കാണിച്ച് അവരുടെ ട്രെയിനര്‍ പരാതിപെടുകയായിരുന്നു.

ദിശാബോര്‍ഡുകളില്‍ വന്ന ആശയക്കുഴപ്പാണ് തന്നെ വഴിതെറ്റിച്ചതെന്നാണ് സൂസന്‍ പറയുന്നത്. 24 മണിക്കൂറോളം ഇവര്‍ക്ക് കാട്ടില്‍ ചെലവഴിക്കേണ്ടിവന്നു. മത്സരത്തില്‍ 423 മത്സരാര്‍ത്ഥികള്‍ പങ്കെടുത്തു. 20 കിലോമീറ്റര്‍ മത്സരത്തില്‍ അഞ്ച് കിലോമീറ്റര്‍ കാട്ടുപാതയിലൂടെയാണ് ഓടേണ്ടത്.

English summary
A New Zealand woman who was lost in a forest east of Wellington for 24 hours said she drank her own breast milk and covered herself in dirt to survive.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X