Get Updates
Get notified of breaking news, exclusive insights, and must-see stories!

ബംബറടിച്ചപ്പോള്‍...ലോട്ടറി ഏജന്‍സിക്ക് 41 ലക്ഷത്തിന്റെ ഭാഗ്യം..പണം മുഴുവന്‍ പാവപ്പെട്ടവര്‍ക്ക്

ഇനി പറയാന്‍ പോകുന്നത് കോടികള്‍ സമ്മാനമടിച്ച ലോട്ടറി വിറ്റ ഒരു ഏജന്‍സിയെക്കുറിച്ചാണ്

Money31

ലോട്ടറി അടിക്കുന്നവരുടെ ഭാഗ്യത്തെക്കുറിച്ച് നമ്മള്‍ ഇടയ്‌ക്കെങ്കിലും ചിന്തിച്ചുകാണും. കാരണം ഒറ്റ ലോട്ടറി മതി ഒരാളുടെ ജീവിതം മാറിമറിയാന്‍. ആ ഒരു പ്രതീക്ഷയിലാണ് ആളുകള്‍ ലോട്ടറി എടുക്കുന്നതും. പക്ഷേ എപ്പോഴെങ്കിലും ആ ലോട്ടറി വിറ്റ ആളെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ..അവര്‍ വിറ്റ ടിക്കറ്റിന് ബംബര്‍ അടിച്ചാല്‍ ആ ഏജന്‍സി നടത്തുന്ന ആള്‍ക്കും ചെറിയ ബംബര്‍ തന്നെയാണ് അടിക്കുന്നത്.

എന്നാല്‍ പലപ്പോഴും അവരുടെ ഭാഗ്യത്തെക്കുറിച്ച് മാത്രം ചിന്തിക്കാറില്ല ലോട്ടറി എടുക്കുന്ന ആള്‍ക്കൊപ്പം മാത്രമല്ല വിറ്റ ആള്‍ക്കൊപ്പവും ഭാഗ്യമെത്തും. ഇനി പറയാന്‍ പോകുന്നത് കോടികള്‍ സമ്മാനമടിച്ച ലോട്ടറി വിറ്റ ഒരു ഏജന്‍സിയെക്കുറിച്ചാണ്. എന്തിനാണ് ആ ഏജന്ഡസിയെക്കുറിച്ച് പ്രത്യേകം ഇങ്ങനെ പറയുന്നത് എന്നല്ലേ ..അതിനൊരു കാരണം ഉണ്ട്. 41 ലക്ഷം ആണ് ഇവര്‍ക്ക് കമ്മീഷനായി ലഭിച്ചത്.

ലോട്ടറി അടിച്ച ആൾക്കും വിറ്റ ആൾക്കും ഉണ്ട് ഭാ​ഗ്യം...

ലോട്ടറി അടിച്ച ആൾക്കും വിറ്റ ആൾക്കും ഉണ്ട് ഭാ​ഗ്യം...

സമ്മാനർഹമായ ലോട്ടറി വിറ്റ ഏജൻസിക്ക് കമ്മീഷനായി ഒരു തുക കിട്ടാറുണ്ട്. എന്നാൽ ഇതേക്കുറിച്ച് ആരുമങ്ങനെ ചിന്തിക്കാറില്ല. ഇവിടെവാഷിംഗ്ടണിലെ ഗ്രോസറി സ്റ്റോർ വിറ്റ ലോട്ടറി ടിക്കറ്റിനായണ് $754.6 മില്യൺ ഡോളറിന്റെ പവർബോൾ ജാക്ക്പോട്ട് അടിച്ചത്. ഈ വലിയ സമ്മാനം അടിച്ച ലോട്ടറി വിറ്റ ഏജൻസിക്ക് 41 ലക്ഷത്തിലധികം രൂപയാണ് കമ്മീഷൻ. ഈ തുക ഇവർ എന്താണ് ചെയ്തതെന്നോ...

41 ലക്ഷം...

41 ലക്ഷം...

കമ്മീഷൻ ആയി അടിച്ച തുക മുഴുവൻ ഏജൻസിയുടെz ഉടമസ്ഥൻ ജീവകാരുണ്യത്തിന് ചെലവഴിക്കാൻ തീരുമാനിച്ചു. കഴിഞ്ഞയാഴ്ച വിജയിച്ച ടിക്കറ്റ് വിറ്റതിന് ലോട്ടറി കമ്മീഷനിൽ നിന്ന് 41 ലക്ഷം രൂപയുടെ ചെക്ക് ഓബർണിലെ ഫ്രെഡ് മേയർ സ്റ്റോറിന് പ്രതിഫലമായി ലഭിച്ചതായി കമ്പനി അറിയിച്ചു. കമ്പനി വ്യാഴാഴ്ച ഓബർൺ ഫുഡ് ബാങ്കിന് 41 ലക്ഷം രൂപ സംഭാവന നൽകി. ഈ സംഭാവന ഏകദേശം 66,000 ഭക്ഷണം നൽകും, എന്നാണ് ടിക്കറ്റടിച്ച ഏജൻസിയും ഫുഡ് ബാങ്കും വ്യക്തമാക്കിയത്...

ആ വലിയ മനസ്സ്..

ആ വലിയ മനസ്സ്..

ആ വലിയ മനസ്സ്..

"പട്ടിണിയും ഭക്ഷ്യ അരക്ഷിതാവസ്ഥയും സംസ്ഥാനത്തുടനീളമുള്ള നിർണായക പ്രശ്‌നങ്ങളാണ്, കൂടാതെ ഫ്രെഡ് മേയറും ക്യുഎഫ്‌സി (ക്വാളിറ്റി ഫുഡ് സെന്ററുകൾ) എന്നിവരുമായി ഇത് പോലുള്ള പങ്കാളിത്തം ഭക്ഷ്യ അരക്ഷിതാവസ്ഥ നേരിടുന്ന ആളുകളുടെ എണ്ണം കുറയ്ക്കാൻ ലക്ഷ്യമിടുന്നു," ഓബർൺ ഫുഡ് ബാങ്ക് എക്‌സിക്യൂട്ടീവ് ഡയറക്ടർ ഡെബി ക്രിസ്റ്റ്യൻ പറഞ്ഞു.

വിശപ്പിന്റെ ആ വിളി....

വിശപ്പിന്റെ ആ വിളി....

മാലിന്യങ്ങൾ ഇല്ലാതാക്കുന്നതിനും വിശപ്പ് അവസാനിപ്പിക്കുന്നതിനും ലക്ഷ്യമിട്ടുള്ള

കമ്പനിയുടെ സീറോ വേസ്റ്റ് സോഷ്യൽ ഇംപാക്ട് സ്ട്രാറ്റജിക്കും സീറോ ഹംഗറിനും ലഭിച്ച അം​ഗീകരമാണ് ഇതെന്നും ഫ്രെഡ് മേയർ കൂട്ടിച്ചേർത്തു
തിരിച്ചുകൊടുക്കുന്നത് എല്ലായ്പ്പോഴും നല്ലതാണ്, ഇന്ന് എല്ലാവരും വിജയിക്കുന്നു," ഫ്രെഡ് മേയർ പ്രസിഡന്റ് ടോഡ് കമ്മിയർ പറഞ്ഞു. "ഈ സംഭാവനയ്ക്ക് പുറമേ, ഫ്രെഡ് മേയർ ഞങ്ങളുടെ സഹകാരികൾക്ക് ആഘോഷിക്കാൻ $10,000 സ്റ്റോറിന് നൽകുന്നു." അവർ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+