Get Updates
Get notified of breaking news, exclusive insights, and must-see stories!

ലോട്ടറി അടിച്ചത് 3 കോടി,യുവതി അറിഞ്ഞത് കിടക്ക പായയിൽ നിന്ന്, പിന്നീട് നടന്നത് ഇങ്ങനെ

അടിക്കണേയെന്ന ആഗ്രഹത്തിൽ തന്നെയാണ് നമ്മൾ എല്ലാവരും ലോട്ടറിയെടുക്കുന്നത്. ലോട്ടറി അടിച്ചാൽ എന്തൊക്കെ ചെയ്യുമെന്ന പ്ലാൻ വരെ നമ്മൾ ടിക്കറ്റ് എടുക്കും മുൻപേ ആലോചിച്ച് വെയ്ക്കും അല്ലേ. പിന്നെയൊരു കാത്തിരിപ്പാണ്. ഇനി ലോട്ടറിയെങ്ങാനും അടിച്ചാലോ? അതുവരെ നടത്തിയ കണക്ക് കൂട്ടലുകൾ എല്ലാം ഫലിച്ചെന്ന് അറിയുമ്പോൾ എന്താണ് ചെയ്യേണ്ടതെന്ന് പോലും മനസിലാകാതെ ആളുകൾ പരക്കം പായും.

ദാ ഓസ്ട്രേലിയൻ യുവതിക്കും സംഭവിച്ചത് അത് തന്നെയാണ്. 3 കോടി അടിച്ചത് അവർ അറിയുന്നത് കിടക്ക പായയിൽ നിന്നാണ്. പിന്നെ ഉണ്ടാകുന്നത് എന്തായിരിക്കും? നോക്കാം

 lottery

'ഞാൻ കരുതിയത് എനിക്ക് ലോട്ടറി അടിച്ചത് വെറും 500 എയുഡി ( 27,595 ഇന്ത്യ രൂപ) ആണെന്നാണ് . ഉറക്കത്തിലായിരുന്നു ഞാൻ.കണ്ണൊക്കെ തുടച്ച് നോക്കിയപ്പോഴാണ് അറിയുന്നത് ഞാൻ കരുതിയതിനെക്കാൾ കൂടിയ തുകയാണെന്ന്', സന്തോഷം മറച്ച് വെയ്ക്കാതെ യുവതി പറഞ്ഞു. ലോട്ടറിയടിച്ചെന്ന് വിശ്വസിക്കാൻ പോലും തനിക്ക് സാധിച്ചില്ല, ചെറുതായി കരച്ചിലും വന്നു', യുവതിയെ ഉദ്ധരിച്ച് ദി സൺ റിപ്പോർട്ട് ചെയ്തു.

ടാറ്റാസ് ലോട്ടോയുടെ 312,969.71 പൗണ്ടാണ് യുവതിക്ക് സമ്മാനമായി അടിച്ചത്.നാളുകളായി ഇവർ ലോട്ടറിയെടുക്കാറുണ്ട്. എന്നാൽ ഇത്രയും വലിയ തുക അടിക്കുമെന്ന് സ്വപ്നത്തിൽ പോലും കരുതിയില്ല, തീർത്തും അവിശ്വസിനീയമായി പോയി, യുവതി പറഞ്ഞു.
മെൽബണിന്റെ പ്രാന്തപ്രദേശമായ ബോക്‌സ് ഹിൽ സ്വദേശിയാണ് യുവതി.

ടാറ്റാസ് ലോട്ടോ തന്റെ വലിയൊരു വിനോദമാണ്. സ്ഥിരമായി കളിക്കുമ്പോഴും എപ്പോഴെങ്കിലും സമ്മാനം അടിച്ചിരുന്നുവെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചിട്ടുണ്ട്. ഒടുവിൽ എന്റെ നമ്പർ ഇതാ എത്തിയിരിക്കുന്നു', യുവതി പറഞ്ഞു.

ഇപ്പോൾ ഭാഗ്യം കൈവന്നത് വെറും ലക്ക് കൊണ്ട് മാത്രമല്ലെന്ന് യുവതി പറയുന്നു. മറ്റുള്ളവർക്ക് ചിലപ്പോൾ ഞാൻ ഉൾവിളി തോന്നി ഏതെങ്കിലും നമ്പർ തിരഞ്ഞെടുത്തതാണെന്ന് തോന്നാം.എന്നാൽ ഞാൻ ഉപയോഗിക്കുന്ന ചില നമ്പറുകൾ വളരെ സ്പെഷ്യൽ ആണ്', യുവതി വ്യക്തമാക്കി.

സമ്മാനം അടിച്ച തുക വളരെ കൃത്യമായി ആസൂത്രണം ചെയ്ത് മാത്രമേ വിനിയോഗിക്കുകയുള്ളൂവെന്നും കുടുംബത്തിന് വേണ്ടിയായിരിക്കും പണം ചെലവാക്കുകയെന്നും യുവതി പറഞ്ഞു. കൃത്യ സമയത്താണ് ലോട്ടറി അടിച്ചിരിക്കുന്നത്. എന്റെ കുടുംബത്തിന്റെ കടം ഇനി എനിക്ക് വൂട്ടാൻ സാധിക്കും. മാത്രമല്ല ഒരു കാർ വാങ്ങണമെന്ന ആഗ്രഹവും തനിക്ക് ഉണ്ട്',അർ പറഞ്ഞു.

'ശരിക്കും സന്തോഷം അടക്കാൻ ആകാത്ത അവസ്ഥയാണ്. ഇടക്കിടെ ഞാൻ എൻരെ ടിക്കറ്റ് നോക്കി തന്നെ ഇരിക്കും', അവർ വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+