അറിയാത്ത നമ്പറിൽ നിന്നും ഫോൺകോൾ, എടുത്തില്ല; 51 കാരനെ തേടി ഭാഗ്യമെത്തി.. പക്ഷേ
പരിചയം ഇല്ലാത്ത നമ്പറിൽ നിന്ന് ഫോൺ കോൾ വന്നാൽ ചിലപ്പോഴൊക്കെ മടികാണിക്കാറില്ലേ... ആവർത്തിച്ചുവിളിച്ചാൽ എടുക്കും, അല്ലെങ്കിൽ മുന്നിൽക്കിടന്ന് റിങ് ആയാലും എടുക്കില്ല. എന്നാൽ ഇനി അങ്ങനെ മിസ്ഡ് കോൾ കണ്ടാൽ തിരിച്ചുവിളിക്കാൻ നിങ്ങൾ ഒരുപക്ഷേ തോന്നിയേക്കാം..കാരണം ഇനി പറയാൻ പോകുന്നത് അത്തരത്തിൽ ഉള്ള ഒരു സംഭവത്തെക്കുറിച്ചാണ്.
കാരണം ഒരു ഫോൺകോൾ എടുക്കാൻ മടികാണിച്ചതിന്റെ പേരിൽ ഈ 51 കാരന് നഷ്ടടമാകുമായിരുന്നത് ലക്ഷങ്ങൾ ആയിരുന്നു. പരിചയം ഇല്ലാത്ത നമ്പറിൽ നിന്ന് ഫോൺകോൾ വന്നപ്പോൾ ഇദ്ദേഹം ഫോൺ എടുത്തല്ല. എന്നാൽ ആ ഫോൺകോൾ അദ്ദേഹത്തെ തേടിവന്ന ഭാഗ്യമായിരുന്നു. മിഷിഗൺ ലോട്ടറി അധികൃതരാണ് ഈ മനുഷ്യനെ വിളിച്ചത്.

തനിക്ക് അറിയാത്ത ഒരു നമ്പറിൽ നിന്ന് ഇൻകമിംഗ് കോൾ ലഭിച്ചപ്പോൾ ഇൻഗാം കൗണ്ടിയിൽ നിന്നുള്ള അദ്ദേഹം ജോലി ചെയ്യുകയായിരുന്നു. ഇദ്ദേഹത്തിന് $625,162 നേടിയ വിവരം അറിയിക്കാനായിരുന്നു വിളിച്ചതെന്ന് മിഷിഗൺ ലോട്ടറിയിൽ നിന്നുള്ള മെയ് 3-ലെ വാർത്താക്കുറിപ്പിൽ വ്യക്തമാക്കുന്നു. "എനിക്ക് എല്ലാ രണ്ടാം അവസര ഗെയിമുകളും കളിക്കാൻ ഇഷ്ടമാണ്, അവയിലൊന്നിൽ ഞാൻ മികച്ച വിജയം നേടുമെന്ന് ഞാൻ എപ്പോഴും പ്രതീക്ഷിച്ചിരുന്നു," ആ മനുഷ്യൻ റിലീസിൽ പറഞ്ഞു.
ഫോൾ കോൾ അറ്റന്റ് ചെയ്യാതിരുന്ന അദ്ദേഹം പിന്നീട് വോയ്സ് മെയിൽ കേട്ടപ്പോളാണ് ലോട്ടറി അധികൃതരുടെ കോൾ ആണെന്ന് മനസ്സിലായത്. എന്നാൽ എന്തിനാണ് വിളച്ചതെന്ന് മനസ്സിലായില്ല. "ഞാൻ ലോട്ടറി അധികൃതരെ തിരികെ വിളിച്ചപ്പോൾ, എനിക്ക് $625,162 പ്രതിമാസ ജാക്ക്പോട്ട് പ്രോഗ്രസീവ് സമ്മാനം ലഭിച്ചു എന്നവർ അറിയിച്ചു, ഞാൻ ഭയപ്പെട്ടു അദ്ദേഹം ലോട്ടോ അധികൃതരോട് പറഞ്ഞു. "ഞാൻ വിജയിക്കുമെന്ന് ഞാൻ എപ്പോഴും പ്രതീക്ഷിച്ചിരുന്നുവെങ്കിലും, ഞാൻ ഒരിക്കലും വിചാരിച്ചിരുന്നില്ല, അതിനാൽ ഇത് അവിശ്വസനീയം ആയി ഒരു വികാരമാണ്!" അദ്ദഹം പറഞ്ഞു.
ലോട്ടറി എടുത്താലും അടിക്കുമെന്ന് പ്രതീക്ഷിച്ചാലും നമ്മളെ തേടി ഭാഗ്യം എത്തുമ്പോൾ അത് വിശ്വസിക്കാൻ നമ്മൾ കുറച്ച് പാട് പെടും. കാരണം
അത്തരം ഒരു അവസരം ഉണ്ടാവുമെന്ന് നമ്മൾ കരുതുന്നില്ലല്ലോ... 20 വർഷമായി ലോട്ടറി എടുക്കുന്ന മനുഷ്യനെ തേടി ഭാഗ്യമെത്തിയപ്പോൾ അദ്ദേഹത്തിന്റെ ഭാര്യ അത് വിശ്വസിച്ചില്ല. വളരെ സന്തോഷത്തോടെ ലോട്ടറി അടിച്ച വിവരം ഭാര്യയോട് പറഞ്ഞപ്പോൾ ശരി എന്നായിരുന്നു അവർ പറഞ്ഞത്...രാവിലെ പറഞ്ഞപ്പോൾ വിശ്വസിക്കാൻ തയ്യാറായില്ല..കളിയാക്കുന്നതായിരിക്കും എന്നാണ് ഭാര്യ വിചാരിച്ചത്.
അതുപോലെ തന്നെ ഉച്ചഭക്ഷണം കഴിക്കാൻ സമയത്ത് പുറത്തേക്ക് പോയ ഒരാൾ എടുത്ത ലോട്ടറിയിൽ ലക്ഷങ്ങളാണ് സമ്മാനം അടിച്ചത്. അദ്ദേഹത്തിന് തന്നെ അത് വിശ്വസിക്കാനായില്ല, നേരെ ജോലിക്ക് പോയ അദ്ദേഹത്തിന് ലോട്ടറി അടിച്ചതോർത്ത് പണിയെടുക്കാൻ കഴിഞ്ഞില്ല.
അദ്ദേഹം നേരെ കാമുകിയെ വിളിച്ച് സംഭവം പറഞ്ഞു.












Click it and Unblock the Notifications