ഒന്നിന് പകരം രണ്ട് ലോട്ടറി അബദ്ധത്തില്‍ വാങ്ങി, യുവാവിന് അപ്രതീക്ഷിത നേട്ടം, കടങ്ങളൊക്കെ തീര്‍ത്തു
വാഷിംഗ്ടണ്‍: നമ്മുടെ ജീവിതത്തില്‍ ധാരാളം പ്രതിസന്ധികള്‍ ഉണ്ടാവാം. ഇതൊക്കെ എപ്പോള്‍ തീരുമെന്ന തോന്നല്‍ പലപ്പോഴും നമുക്കുണ്ടാവാം. പക്ഷേ ആരും പ്രതീക്ഷിക്കാത്ത സമയത്ത് ഒരു ദൈവദൂതന്‍ വന്ന് നമ്മളെ ആ പ്രശ്‌നങ്ങളില്‍ നിന്നെല്ലാം കരകയറ്റിയാലോ? ഇതൊരിക്കലും സംഭവിക്കില്ല എന്ന് നമുക്ക് പറയാന്‍ കഴിയില്ല. തീര്‍ച്ചയായും അത്തരം ദൈവദൂതന്മാര്‍ നമുക്കിടയിലുണ്ട്. അവ പലരൂപത്തിലും ഭാവത്തിലുമായിരിക്കും എന്ന് മാത്രം.
അമേരിക്കയിലെ മേരിലാന്‍ഡില്‍ നിന്നുള്ള ഒരു യുവാവ് തന്റെ വിദൂര സ്വപ്‌നങ്ങളില്‍ പോലും ദുരിതങ്ങള്‍ മാറുമെന്ന് വിശ്വസിച്ചിരുന്നില്ല. എന്നാല്‍ ഇയാളുടെ സകല പ്രശ്‌നങ്ങളും പരിഹരിക്കാനുള്ള ഒരു ഭാഗ്യം ജീവിതത്തിലേക്ക് കടന്നുവന്നിരിക്കുകയാണ്. അത് എന്താണെന്ന് നോക്കാം.

അബദ്ധത്തില്‍ രണ്ട് ടിക്കറ്റെടുത്തു
മേരിലാന്‍ഡിലെ ബെല്‍റ്റ്‌സ് വില്ലെയില്‍ നിന്നുള്ള ഈ യുവാവ് സാധാരണ എടുക്കുന്നത് പോലെ ഒരു ടിക്കറ്റ് എടുക്കാനാണ് വന്നത്. രണ്ട് ടിക്കറ്റ് വാങ്ങുക സാമ്പത്തികമായി ബുദ്ധിമുട്ടേറിയതിനാല്‍ ഒരു ടിക്കറ്റാണ് ഇയാള്‍ എടുക്കാറുള്ളത്. എന്നാല്‍ ഇയാള്‍ ചെറിയൊരു അബദ്ധം കാണിച്ചു. അതോടെ രണ്ട് ടിക്കറ്റ് എടുക്കേണ്ടി വന്നു.
ടിക്കറ്റ് മെഷീനിലായിരുന്നു ഇയാള്‍ അബദ്ധം കാണിച്ചത്. എന്തായാലും ഈ അബദ്ധം ഈ യുവാവിന്റെ ജീവിതത്തിലെ വലിയൊരു ദൈവ ഭാഗ്യമായി മാറി. ചില അബദ്ധങ്ങള്‍ ജീവിതം തന്നെ മാറ്റി മറിക്കുമെന്ന് പറയുന്നത് വെറുതെയല്ല.
സംഭവിച്ചത് ഇങ്ങനെ
ഓള്‍ഡ് കൊളംബിയ പൈക്കിലെ ബര്‍ട്ടണ്‍സ് വില്ലെയിലുള്ള 7 ഇലവന്‍ സ്റ്റോറില്‍ നിന്ന് ടിക്കറ്റ് വാങ്ങാനാണ് നാല്‍പ്പതുകാരനായ യുവാവ് എത്തിയത്. 20 ഡോളറിന് 777 സ്‌ക്രാച്ച് ഓഫ് ടിക്കറ്റ് വാങ്ങാനായിരുന്നു ഇയാളുടെ പ്ലാന്‍. എന്നാല്‍ അബദ്ധം കാരണം അത് രണ്ടായി മാറുകയായിരുന്നു. എന്തായാലും ആ അബദ്ധം കാരണം ജീവിതം മാറി.
സമ്മാനം നോക്കിയപ്പോള്‍ ഇയാള്‍ ഞെട്ടിപ്പോയി. 50000 യുഎസ് ഡോളറാണ് ഇയാള്‍ക്ക് സമ്മാനമായി ലഭിച്ചത്. 82 ലക്ഷം രൂപയോളം വരുമിത്. തന്റെ കടങ്ങളെല്ലാം കൊടുത്ത് തീര്‍ക്കാന്‍ ഈ പണം ഉപകരിക്കുമെന്നും യുവാവ് പറഞ്ഞു.
ജേതാക്കള്‍ ഇനിയുമുണ്ട്
നോര്‍ത്ത് കരോലിനയില്‍ നിന്നുള്ള ഒരു യുവതിക്കും കഴിഞ്ഞ ദിവസം ഇതുപോലൊരു സമ്മാനം അടിച്ചിരുന്നു. ലോട്ടറിയില്‍ അധികം താല്‍പര്യമില്ലായിരുന്ന യുവതിയെ സഹോദരനാണ് ടിക്കറ്റെടുക്കാന്‍ പ്രോത്സാഹിപ്പിച്ചത്. ഇവര്‍ മൂന്നാം തവണ ടിക്കറ്റെടുത്തപ്പോള്‍ 2,16817 ഡോളറാണ് സമ്മാനമായി അടിച്ചത്. ഔറേലിയ ഹെയ്പിള്‍ എന്നാണ് ഈ യുവതിയുടെ പേര്.
മെയ് 19നാണ് ഇവര്‍ ടിക്കറ്റെടുത്തത്. സമ്മാനം ദിവസങ്ങള്‍ കഴിഞ്ഞാണ് നോക്കിയത്. ഞാനാകെ അലറി വിളിക്കുകയായിരുന്നു. സന്തോഷം കൊണ്ട് തുള്ളിച്ചാടി പോയി. ആ കടയിലെ എല്ലാവരും തനിക്കൊപ്പം ആ സന്തോഷം ആഘോഷിച്ചു. ക്യാഷ് ഫൈവിന്റെ ടിക്കറ്റ് ആദ്യമായിട്ടാണ് എടുക്കുന്നത്. അത് ഭാഗ്യമായി മാറിയെന്നും യുവതി പറഞ്ഞു.












Click it and Unblock the Notifications