Get Updates
Get notified of breaking news, exclusive insights, and must-see stories!

മഹ്സൂസ് നറുക്കെടുപ്പ്; ഇന്ത്യൻ പ്രവാസിക്ക് ഇതെന്ത് ഭാഗ്യം..അടിച്ചത് 2 കോടിയോളം രൂപ

നിന്ന നിൽപ്പിൽ കോടിപതിയാവുക, അതും യുഎഇയിൽ വെച്ച്..മെഹ്സൂസ് ലോട്ടറിയിൽ ഇത്തരത്തിൽ ഭാഗ്യം കൈവന്ന നിരവധി ഇന്ത്യൻ പ്രവാസികൾ ഉണ്ട്. ഒട്ടും നിനച്ചിരിക്കാത്ത സമയത്ത് കോടിപതികളായവരാണിവരിൽ ഏറെയും.

ഇപ്പോഴിതാ ഏറ്റവും ഒടുവിലായി മഹ്സൂസ് ലോട്ടറിയുടെ പ്രതിവാര നറുക്കെടുപ്പിലും ഇന്ത്യക്കാരനെ തേടി ഭാഗ്യം കൈവന്നിരിക്കുകയാണ്. മഹ്സൂസിന്റെ 126ാ-മത് പ്രതിവാര നറുക്കെടുപ്പിലാണ് ഇന്ത്യക്കാരൻ വിജയി ആയത്.

 mahzooz-lottery-

പ്രതിവാര നറുക്കെടുപ്പിൽ 20,000,000 ദിർഹത്തിന്റെ ഒന്നാം സമ്മാനത്തിന് ആരും അർഹരായില്ല. 200,000 ദിർഹത്തിന്റെ (44,57,801.57) രണ്ടാം സമ്മാനം 41 പേർക്കാണ് ലഭിച്ചത്. ഇവരുടെ 9, 23, 36, 39, 42 എന്നിങ്ങനെയുള്ള അഞ്ച് നമ്പറുകളിൽ നാലെണ്ണമാണ് യോജിച്ച് വന്നത്. ഓരോരുത്തർക്കും 4878 ദിർഹം വീതമാണ് ലഭിക്കുക. നറക്കെടുത്ത അഞ്ച് സംഖ്യകളിൽ മൂന്നെണ്ണം യോജിച്ച 1329 പേർക്ക് 250 ദിർഹം സമ്മാനമായി ലഭിച്ചു. 9, 23, 36, 39, 42 എന്നിവയായിരുന്നു നറുക്കെടുത്ത സംഖ്യകള്‍.

1,000,000 ദിർഹത്തിന്റെ സമ്മാനമാണ് ഇന്ത്യൻ പ്രവാസിക്ക് ലഭിച്ചത്. സുമൈറെന്ന പ്രവാസിയെ ആണ് ഭാഗ്യം കടാക്ഷിച്ചത്. 33432901 എന്ന റാഫിള്‍ ഐഡിയിലൂടെ സമ്മാനാർഹമായത്. 2 കോടി ഇന്ത്യൻ രൂപ (2,22,94,998.15)യാണ് സുമൈറിനെ സമ്മാനം ലഭിക്കുക.

കഴിഞ്ഞ ആഴ്ചത്തെ നറുക്കെടുപ്പിൽ ബൂട്ടാൻ സ്വദേശിക്കായിരുന്നു
1,000,000 ദിർഹത്തിന്റെ സമ്മാനം ലഭിച്ചത്. ടാൻഡിൻ വാങ്‌ചുക്ക് ആയിരുന്നു വിജയി. ആറ് നമ്പറുകളിൽ അഞ്ടെണ്ണമായിരുന്നു യോജിച്ച് വന്നത്.അൽ ഐനിലെ ഒരു കോഫി ഷോപ്പിൽ ജോലി ചെയ്യുകയായിരുന്നു ടാൻഡിൻ. മഹ്‌സൂസിനൊപ്പം ഇത്തരമൊരു സമ്മാനം നേടുന്ന ഭൂട്ടാനിൽ നിന്നുള്ള ആദ്യ പ്രവാസി കൂടിയായിരുന്നു വാങ്ചുക്ക്.

മഹ്സൂസ് സമ്മാനഘടനയിൽ പരിഷ്കാരങ്ങൾ നടപ്പാക്കിയിട്ടുണ്ടെങ്കിലും പങ്കെടുക്കാനുള്ള നിയമങ്ങൾ ഇപ്പോഴും പഴയ പ്രകാരം തന്നെയാണ്. ശനിയാഴ്ച രാത്രി 9 ന് നടക്കുന്ന തത്സമയ നറുക്കെടുപ്പിലൂടെയായിരിക്കും സമ്മാനങ്ങൾ ലഭിക്കുക.നറുക്കെടുപ്പിൽ പങ്കെടുക്കാൻ 35 ദിർഹം രൂപയുട മഹ്സൂസ് വെള്ളം ബോട്ടിലാണ് നിങ്ങൾ വാങ്ങിക്കേണ്ടത്.

ഗ്രാൻഡ് ഡ്രോ ആയ 20,000,000 ദിര്‍ഹമാണ് ഒന്നാം സമ്മാനം. എല്ലാ ആഴ്ചയിലും ഒരാള്‍ക്ക് 1,000,000 ദിര്‍ഹവും ലഭിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+