മഹ്സൂസ് നറുക്കെടുപ്പിൽ ഇന്ത്യൻ പ്രവാസിക്ക് വമ്പൻ ഭാഗ്യം; അടിച്ചത് 2 കോടിയിലേറെ
യുഎഇയുടെ പ്രതിവാര നറുക്കെടുപ്പായ മഹ്സൂസ് നിരവധി പ്രവാസികൾക്ക് ഭാഗ്യം സമ്മാനിച്ചിട്ടുണ്ട്. ഇക്കൂട്ടത്തിൽ തന്നെ കോടികൾ സമ്മാനം ലഭിച്ച ഇന്ത്യക്കാരും ഉണ്ട്. ഇപ്പോഴിതാ ഏറ്റവും ഒടുവിലെ പ്രതിവാര നറുക്കെടുപ്പിലും ഇന്ത്യക്കാരനെ തേടി ഭാഗ്യം എത്തിയിരിക്കുകയാണ്.
മഹ്സൂസിന്റെ 123ാമത് ആഴ്ചയിലെ നറുക്കെടുപ്പാണ് കഴിഞ്ഞ ദിവസം നടന്നത്. നറുക്കെടിപ്പിൽ 1,000,000 ദിർഹത്തിന്റെ സമ്മാനമാണ് ഇന്ത്യക്കാരനായ റിൻസ ഫിറോസിനെ തേടിയെത്തിയത്. അതായത് 2 കോടി ഇന്ത്യൻ രൂപ (2,22,94,998.15).

2718522 എന്ന റാഫിള്‍ ഐഡിയിലൂടെയാണ് റിന്‍സയ്ക്ക് സമ്മാനം ലഭിച്ചത്. മഹ്‌സൂസ് ലോട്ടറി അടുത്തിടെയാണ് ഗ്യാരന്റീഡ് വിന്നര്‍ എന്ന പ്രോഗ്രാം തുടങ്ങിയത്. ഇത് പ്രകാരം എല്ലാ ആഴ്ചയിലും ഒരാൾക്ക് ഒരു മില്യൺ ദിർഹത്തിന്റെ സമ്മാനം ഉറപ്പാണ്. കഴിഞ്ഞ ആഴ്ചയിലും ഒരു മില്യൺ ദിർഹം ലഭിച്ചത് ഇന്ത്യക്കാരിക്കായിരുന്നു. ഹമീദ ബീഗം എന്ന ആൾക്കായിരുന്നു സമ്മാനം ലഭിച്ചത്.
അതേസമയം കഴിഞ്ഞ ദിവസം നടന്ന നറുക്കെടുപ്പിൽ റമദാൻ ഗോൾഡ് പ്രമോഷൻ സമ്മാനം ലഭിച്ചത് ജോസ് എന്ന വ്യക്തിക്കായിരുന്നു.
32868338 എന്ന റാഫിള്‍ ഐഡിയിലൂടെയാണ് ജോസിന് സ്വർണം സമ്മാനമായി ലഭിച്ചത്. 300 ഗ്രാമം സ്വർണമാണ് ലഭിക്കുക. പുണ്യമാസമായ റമദാൻ പ്രമാണിച്ച് എല്ലാം ആഴചയും നറുക്കെടുപ്പിൽ പങ്കെടുക്കുന്നവർക്ക് സ്വർണം സമ്മാനമായി ലഭിക്കും. അടുത്ത ആഴ്ച സമ്മാനം ലഭിക്കുക 400 ഗ്രാം സ്വർണമാണ്.
അതേസമയം 20,000,000 ദിർഹത്തിന്റെ ഒന്നാം സമ്മാനത്തിന് ഈ ആഴ്തയും ആരും അർഹരായില്ല. എന്നാൽ 200,000 ദിർഹത്തിന്റെ (44,57,801.57) രണ്ടാം സമ്മാനം 42 പേർ പങ്കിട്ടെടുത്തു. ഇവരുടെ അഞ്ച് നമ്പറുകളിൽ നാലെണ്ണമാണ് യോജിച്ച് വന്നത്. 22, 32, 35, 38, 42 എന്നിവയായിരുന്നു നറുക്കെടുത്ത സഖ്യകൾ. ഓരോരുത്തർക്കും 9,524 ദിർഹം വീതമാണ് ലഭിക്കുക. നറക്കെടുത്ത അഞ്ച് സംഖ്യകളിൽ മൂന്നെണ്ണം യോജിച്ച 972 പേർക്ക് 250 ദിർഹം സമ്മാനമായി ലഭിച്ചു.

അതേസമയം മഹ്സൂസ് സമ്മാനഘടനയിൽ പരിഷ്കാരങ്ങൾ നടപ്പാക്കിയിട്ടുണ്ടെങ്കിലും പങ്കെടുക്കാനുള്ള നിയമങ്ങൾ ഇപ്പോഴും പഴയ പ്രകാരം തന്നെയാണ്. ശനിയാഴ്ച രാത്രി 9 ന് നടക്കുന്ന തത്സമയ നറുക്കെടുപ്പിലൂടെയായിരിക്കും സമ്മാനങ്ങൾ ലഭിക്കുക.നറുക്കെടുപ്പിൽ പങ്കെടുക്കാൻ 35 ദിർഹം രൂപയുട മഹ്സൂസ് വെള്ളം ബോട്ടിലാണ് നിങ്ങൾ വാങ്ങിക്കേണ്ടത്.
ഗ്രാൻഡ് ഡ്രോ ആയ 20,000,000 ദിര്‍ഹമാണ് ഒന്നാം സമ്മാനം. എല്ലാ ആഴ്ചയിലും ഒരാള്‍ക്ക് 1,000,000 ദിര്‍ഹവും ലഭിക്കും. കൂടാതെ റമാദാന്റെ പുണ്യമാസത്തിൽ നറുക്കെടുപ്പിൽ പങ്കെടുക്കുന്നവർക്ക് സ്വർണ സമ്മാനങ്ങളും നേടാൻ അവസരമുണ്ട്.












Click it and Unblock the Notifications