Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്ത്യൻ പ്രവാസിയെ തേടി വീണ്ടും ഭാഗ്യം; മെഹസൂസ് നറുക്കെടുപ്പിൽ ലഭിച്ചത് കോടികൾ

യുഎഇയിൽ ബിഗ് ടിക്കറ്റിലും മെഹസൂസ് നറുക്കെടുപ്പിലുമെല്ലാമായി നിരവധി ഇന്ത്യൻ പ്രവാസികളെ തേടി ഭാഗ്യമെത്തിയിട്ടുണ്ട്. എന്തിന് ഇന്ത്യക്കാരെടുത്താൽ സമ്മാനം ഉറപ്പാണെന്നൊരു സംസാരം പോലും പ്രവാസികൾക്കിടയിലുണ്ട്. ഇക്കാര്യം ശരിയാണെന്ന് ഒരിക്കൽ കൂടി സമ്മതിക്കേണ്ടി വരും. ഇത്തവണ ഇന്ത്യൻ പ്രവാസിയെ തേടിയ ഭാഗ്യമെത്തിയത് മെഹസൂസ് നറുക്കെടുപ്പിലൂടെയാണ്. 122-ാമത് പ്രതിവാര നറുക്കെടുപ്പിലാണ് ഇന്ത്യക്കാരനെ ഭാഗ്യം കടാക്ഷിച്ചത്.

20,000,000 ദിര്‍ഹത്തിന്റെ ഒന്നാം സമ്മാനത്തിന് ഈ ആഴ്ച ആരും അർഹരായിരുന്നില്ല. എന്നാൽ നറുക്കെടുപ്പിൽ പങ്കെടുത്ത 984 പേർക്കാണ് 1,439,500 ദിര്‍ഹത്തിന്റെ സമ്മാനം കഴിഞ്ഞ ദിവസത്തെ നറുക്കെടുപ്പിൽ ലഭിച്ചത് .പങ്കെടുത്ത 24 പേർ രണ്ടാം സമ്മാനമായ 200,000 ദിർഹം നേടി. 8333 ദിർഹം വീതമാണ് ഓരോരുത്തർക്കും ലഭിക്കുക.മൂന്നാം സമ്മാനം 250 ദിർഹം വീതം 958 പേർക്ക് ലഭിച്ചു. 8, 22, 30, 36, 49 എന്നിവയായിരുന്നു നറുക്കെടുത്ത സംഖ്യകള്‍.

Mahzooz draw

എല്ലാ ആഴ്ചയും ഒരാൾക്ക് ഒരു മില്യൺ ദിർഹം സമ്മാനമായി ലഭിക്കും. ഈ നറുക്കെടുപ്പിലാണ് ഇന്ത്യക്കാരനായ ഹമദ വിജയിച്ചത്. ഇന്ത്യൻ തുക ഏകദേശം രണ്ടേ കാൽ കോടിയോളം രൂപയാണ് സമ്മാനമായി ലഭിച്ചത്. 2416290 എന്ന റാഫിള്‍ ഐഡിയിലൂടെയാണ് ഹമദെയ്ക്ക് സമ്മാനം ലഭിച്ചത്. അബ്ദുൾ അസീസ് എന്നയാൾക്കാണ് റമദാൻ ഗോൾഡ് പ്രമോഷനിലെ 200 ഗ്രാം സ്വർണ്ണ നാണയങ്ങൾ സമ്മാനമായി ലഭിച്ചത്.

വിശുദ്ധ റമദാൻ മാസത്തിൽ പങ്കെടുക്കുന്നവർക്ക് വ്യത്യസ്ത സ്വർണ്ണ സമ്മാനങ്ങൾ നേടാനും അവസരമുണ്ട്.ഒരു ഭാഗ്യശാലിക്ക് അടുത്ത ആഴ്ച 300 ഗ്രാം സ്വർണം നേടാനുള്ള അവസരവും നറുക്കെടുപ്പിൽ ലഭിക്കും.

പുതുക്കിയ ഘടനപ്രകാരം പുതിയ സമ്മാനങ്ങൾ അവതരിപ്പിച്ചിട്ടുണ്ടെങ്കിലും നറുക്കെടുപ്പിൽ പങ്കെടുക്കാനുള്ള നിയമങ്ങളിൽ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല.എന്നാല്‍ ശനിയാഴ്ച രാത്രി ഒന്‍പത് മണിക്ക് നടക്കുന്ന തത്സമയ നറുക്കെടുപ്പുകളിലൂടെ മാത്രമായിരിക്കും സമ്മാനങ്ങള്‍ സ്വന്തമാക്കാന്‍ അവസരമുള്ളത്.

35 ദിർഹത്തിന് ഒരു കുപ്പി മെഹസൂസ് വെള്ളം വാങ്ങിയാൽ , 20,000,000 ദിര്‍ഹത്തിന്റെ ഒന്നാം സമ്മാനം നല്‍കുന്ന ഗ്രാന്റ് ഡ്രോയും എല്ലാ ആഴ്ചയിലും ഒരാള്‍ക്ക് 1,000,000 ദിര്‍ഹം വീതം നല്‍കുന്ന പുതിയ റാഫിള്‍ ഡ്രോയും ഉള്‍പ്പെടുന്ന നറുക്കെടുപ്പിലും പങ്കെടുക്കാൻ സാധിക്കും.

അതേസമയം കഴിഞ്ഞാഴ്ച നടന്ന ബിഗ് ടിക്കറ്റ് നറുക്കെടുപ്പിലും ഇന്ത്യക്കാർ സമ്മാനത്തിന് അർഹരായിരുന്നു. അജ്‍മനിൽ 20 വര്‍ഷമായി താമസിക്കുന്ന ഇന്ത്യന്‍ പ്രവാസിയായ സിംഗറാം, ഏഴ് വര്‍ഷമായി ഖത്തറിൽ താമസിക്കുന്ന രാഹുൽ എന്നിവർക്കാണ് സമ്മാനം ലഭിച്ചത്. ഒരു ലക്ഷം വീതമാണ് ഇവർക്ക് ലഭിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+