നിങ്ങളുടെ ഭാര്യക്ക് ലോട്ടറി അടിച്ചോ? എന്നാൽ ശ്രദ്ധിച്ചോളു; ഭർത്താക്കന്മാരെ ഞെട്ടിക്കും ഈ പഠനം
ലോട്ടറി അടിക്കുന്നത് ഭാഗ്യമായാണ് എല്ലാവരും കാണുന്നത്. എന്നാൽ ആ ഭാഗ്യം എല്ലാവർക്കും ഉണ്ടാവണം എന്നില്ല. ഭാഗ്യമുള്ള ആളെ തേടി ആ ഭാഗ്യം ഒരിക്കൽ വന്നെത്തും. സാധാരണ പറയാറുണ്ട് ലോട്ടറി അടിച്ച് സ്വന്തമാക്കുന്ന പണം കൊണ്ട് ഗുണം പിടിക്കില്ല... ആ പണം കാര്യമില്ലാതെ പോകുമെന്ന്. അങ്ങനെ ലോട്ടറി അടിച്ചിട്ടും ജീവിതത്തിൽ രക്ഷപ്പെടാത്ത ആളുകൾ ഉണ്ട്. എന്നാൽ ഇപ്പോൾ മറ്റൊരു വാർത്തയാണ് പുറത്തുവന്നിരിക്കുന്നത്. ഇക്കാര്യം കേട്ടാൽ ആദ്യം നഷ്ടമാകുന്നത് ഭർത്താക്കന്മാരുടെ ബോധമായിരിക്കും എന്താ കാരണം എന്നോ വിശദമായി വായിക്കാം.,
പെട്ടെന്ന് ലോട്ടറി അടിച്ചാൽ നിങ്ങൾ എന്തു ചെയ്യും. വീട് വെയ്ക്കും കാറ് വാങ്ങും, ലോണടയ്ക്കും, സേവ് ചെയ്യും അങ്ങനെ പല പല വഴിയിലൂടെ സമ്പാദ്യം ഉണ്ടാക്കും അല്ലേ. എന്നാൽ വിവാഹം കഴിഞ്ഞവർക്ക് ലോട്ടറി അടിച്ചാൽ എന്താണ് സംഭവിക്കുക. എങ്ങനെയായിരിക്കും ആ സമ്മാനം നമ്മൾ ഉപയോഗിക്കുക.. വീടു വെച്ചും വണ്ടി വാങ്ങിയുമൊക്കെ തന്നെ ആകുമോ..

ഇനി പറയാൻ പോകുന്നത് ഒരു പഠനത്തെക്കുറിച്ചാണ്. സ്വീഡൻ ആസ്ഥാനമായുള്ള നാഷണൽ ബ്യൂറോ ഓഫ് ഇക്കണോമിക് റിസർച്ച് നടത്തിയ ഒരു പുതിയ പഠനം കാണിക്കുന്നത് പണം പുരുഷന്മാരെയും സ്ത്രീകളെയും വളരെ വ്യത്യസ്തമായാണ് ബാധിക്കുന്നതെന്നാണ്. മാർച്ചിൽ പ്രസിദ്ധീകരിച്ച ഗവേഷണം, 'വലിയ, പോസിറ്റീവ് സമ്പത്ത് ആഘാതങ്ങൾ' എങ്ങനെ വിവാഹത്തെയും ഫെർട്ടിലിറ്റിയെയും ബാധിക്കുന്നു എന്ന് പരിശോധിക്കാൻ ലക്ഷ്യമിടുന്നു. സ്വീഡിഷ് ലോട്ടറി കളിക്കാരുടെ വിജയത്തിന് പത്ത് വർഷത്തിന് ശേഷം നടത്തിയ സാമ്പിളിൽ ഗവേഷകർ അതിന്റെ ഫലങ്ങൾ പരിശോധിച്ചു.
ഭാഗ്യശാലികളായ ഭാര്യയും ഭർത്താവും; ലോട്ടറി അടിച്ചത് എങ്ങനെയാണെന്നോ?
ലോട്ടറി വിജയത്തിന് ശേഷം പുരുഷന്മാർ വിവാഹിതരാകാൻ കൂടുതൽ സാധ്യതയുണ്ടെന്ന് അവർ കണ്ടെത്തി. വാസ്തവത്തിൽ, അവരുടെ വിവാഹമോചനത്തിനുള്ള സാധ്യത 40% കുറയുന്നു. ഒരു ലോട്ടറി വിജയം ഫെർട്ടിലിറ്റി നിരക്കിനെ എങ്ങനെ ബാധിക്കുന്നു എന്ന കാര്യം വരുമ്പോൾ, പുരുഷന്മാർ വിവാഹിതരാണോ അല്ലയോ എന്നത് പരിഗണിക്കാതെ തന്നെ കൂടുതൽ കുട്ടികളുണ്ടാകാൻ സാധ്യതയുണ്ട്.
എന്നാൽ സ്ത്രീകളുടെ കാര്യം അങ്ങനെ അല്ല ദാമ്പത്യത്തിൽ അത്ര സന്തോഷത്തിലല്ലാത്ത സ്ത്രീകൾ വിവാഹ മോചനം തേടാനുള്ള സാധ്യത കൂടുതലാണ്. ' ഒരു ലോട്ടറി വിജയം വിവാഹ ജീവിത്തതിൽ അസംതൃപ്തയായ ഭാര്യക്ക് വിവാഹബന്ധം ഉപേക്ഷിക്കാൻ സാമ്പത്തിക അവസരം നൽകിയേക്കാം, അതേസമയം പുരുഷന്മാർ വിവാഹത്തിൽ നിന്നുള്ള നേട്ടങ്ങൾ വർദ്ധിപ്പിക്കുന്ന വിധത്തിൽ സമ്മാനത്തുക ഉപയോഗിക്കുന്നു' എന്ന് പഠനം പറയുന്നു.
അതേസമയം കോടികൾ ലോട്ടറി അടിച്ചപ്പോൾ ഭാര്യ വിവാഹമോചനം തേടി കാമുകന്റെ കൂടെപ്പോയെന്ന പരാതിയുമായി ഒരാൾ വന്നിരുന്നു.
വൻ തുക ലോട്ടറി അടിച്ചെങ്കിലും അദ്ദേഹത്തിന്റെ ഭാര്യ ആ വിവരം അദ്ദേഹത്തോട് പറഞ്ഞില്ല. പക്ഷേ ഒടുവിൽ അദ്ദേഹം ആ വിവരം അറിഞ്ഞു. അപ്പോഴും അക്കാര്യം ഭാര്യ പറഞ്ഞില്ല.












Click it and Unblock the Notifications