അടിച്ചു മോനേ; അഞ്ച് നമ്പറും ഒത്തുവന്നു, മിഷിഗണ്ണുകാരന് ഇത് രണ്ടാം ബംപര്‍
വാഷിംഗ്ടണ്‍: ലോട്ടറിയില്‍ ഭാഗ്യവും നിര്‍ഭാഗ്യവുമുണ്ടോ? ചില അപ്രതീക്ഷിതമായ കാര്യങ്ങള്‍ നടക്കുമ്പോള്‍ അതിനെ ഭാഗ്യമെന്ന് നമുക്ക് വിളിക്കാം. പക്ഷേ അത് ലോട്ടറി നമ്പറുകള്‍ കൃത്യമായി എടുക്കുന്നത് കൊണ്ട് ലഭിക്കുന്നതുമാണ്. പക്ഷേ ഒരേ ഭാഗ്യം രണ്ടാം തവണയും വരുമ്പോള്‍ നമുക്ക് ചിലപ്പോഴൊക്കെ ഭാഗ്യമെന്ന് പറയാന്‍ തോന്നാറുണ്ട്.
മിഷിഗണില്‍ നിന്നുള്ള ഒരാളുടെ ഭാഗ്യമാണ് ഇപ്പോള്‍ അദ്ദേഹത്തെ പ്രശസ്തയാക്കിയിരിക്കുന്നത്. ജീവിതത്തിലെ ഏറ്റവും വലിയ നേട്ടങ്ങളിലൊന്നാണ് ഇത്തവണ അയാളെ തേടിയെത്തിയത്. എന്തായാലും ഇതിലും അദ്ദേഹത്തിന്റെ നമ്പറുകളുടെ പാറ്റേണ്‍ തന്നെയാണ് കോടീശ്വരനാവാന്‍ സഹായിച്ചത്. അത് എങ്ങനെയെന്ന് നോക്കാം.

മിഷിഗണ്ണുകാരന്റെ രണ്ടാം ബംപര്‍
മിഷിഗണുകാരന്‍ റൊണാള്‍ഡ് ദര്‍ഹത്തിന് വീണ്ടുമൊരു ബംപര്‍ അടിച്ചത് ഇപ്പോഴും വിശ്വസിക്കാനായില്ല. പുതിയ സമ്മാനം ഒരു വര്‍ഷം 25000 ഡോളര്‍ ഒരു വര്‍ഷം എന്ന നിരക്കില്‍ ലഭിക്കുന്നതാണ്. നേരത്തെ രണ്ടരലക്ഷം ഡോളറിന്റെ ഒരു ലോട്ടറി ദര്‍ഹത്തിനെ തേടിയെത്തിയതാണ്.
പത്ത് വര്‍ഷം മുമ്പായിരുന്നു ആ നേട്ടം. 64കാരനായ ദര്‍ഹത്തിന് വീണ്ടുമൊരിക്കല്‍ കൂടി ഈ നേട്ടം തന്നെ തേടി വരുമെന്ന് അതുകൊണ്ട് വിശ്വസിക്കാനായിട്ടില്ല. ആദ്യ ബംപറിനേക്കാള്‍ വലുതാണ് ഇപ്പോള്‍ ലഭിച്ചിരിക്കുന്ന സമ്മാനത്തുകയെന്ന് ഇയാള്‍ വ്യക്തമാക്കി.
ഭാഗ്യം വന്ന വഴി ഇങ്ങനെ
മെയ് രണ്ടിനാണ് ദര്‍ഹം തന്റെ ഭാഗ്യ ടിക്കറ്റ് വാങ്ങുന്നത്. സൗത്ത് ഗേറ്റിലുള്ള ഫോര്‍ട്ട് സ്ട്രീറ്റില്‍ നിന്നായിരുന്നു ആ ടിക്കറ്റ് വാങ്ങിയത്. ഇത്തവണ അഞ്ച് നമ്പറുകള്‍ ഒത്തുവരികയും ചെയ്തു. 29, 30, 34, 46, 48 എന്നീ നമ്പറുകള്‍ കൃത്യമായി ഒത്തുവരികയും ചെയ്തു. ലക്കി ഫോര്‍ ലൈഫ് ടിക്കറ്റ് താന്‍ ദിവസവും എടുക്കാറുണ്ടെന്ന് ദര്‍ഹം പറയുന്നു.
ഓണ്‍ലൈന്‍ വഴി നറുക്കെടുപ്പ് കഴിഞ്ഞാല്‍ നമ്പറുകള്‍ പരിശോധിക്കുന്നതും തന്റെ ശീലമായിരുന്നു. ഇത്തവണ സമ്മാനം നോക്കിയപ്പോള്‍ തന്നെ അമ്പരന്ന് പോയിരുന്നു. 25000 ഡോളര്‍ വര്‍ഷത്തില്‍ ലഭിക്കുന്നത് വിശ്വസിക്കാന്‍ കുറച്ച് പ്രയാസമുണ്ടായിരുന്നുവെന്നും ദര്‍ഹം പറഞ്ഞു.
മുന്‍ ഭാഗ്യം വന്നത് ഇങ്ങനെ
ഇത്തവണ തനിക്ക് ഷോക്കായിരുന്നു. പക്ഷേ ഇത് തന്റെ ആദ്യ ഭാഗ്യമല്ലെന്നും ദര്‍ഹം ഓര്‍ത്തെടുത്തു 2014ലായിരുന്നു ആ നേട്ടം ആദ്യം തന്നെ തേടിയെത്തിയതെന്ന് ദര്‍ഹം പറയുന്നു. 'കീനോ ടിക്കറ്റായിരുന്നു അന്ന് ഞാന്‍ വാങ്ങിയത്. അതില്‍ രണ്ടര ലക്ഷം യുഎസ് ഡോളറാണ് സമ്മാനമായി വാങ്ങിയത്.
പത്ത് വര്‍ഷത്തിനുള്ളില്‍ മറ്റൊരു വലിയ സമ്മാനം കൂടി തന്നെ തേടിയെത്തിയിരിക്കുന്നു. എങ്ങനെയാണ് ഇത് വിശ്വസിക്കാനാവുക. മിഷിഗണിലെ ഏറ്റവും ഭാഗ്യവാനായ വ്യക്തി താനാണെന്ന് തോന്നിപ്പോവുകയെന്നാണും' ദര്‍ഹം പറഞ്ഞു. യാത്രകള്‍ക്കും, സമ്പാദ്യങ്ങള്‍ക്കുമായി ഈ പണം ഉപയോഗപ്പെടുത്തുമെന്നും ദര്‍ഹം വ്യക്തമാക്കി.












Click it and Unblock the Notifications