Get Updates
Get notified of breaking news, exclusive insights, and must-see stories!

1 ബില്യണിന്റെ ലോട്ടറി ടിക്കറ്റ് വിറ്റ് ഉടമയ്ക്കും നേട്ടം: കോടീശ്വരനായത് അതിവേഗം, കാരണം ഇതാണ്

ജീവിതത്തില്‍ ഭാഗ്യം എപ്പോഴാണ് വരികയെന്ന് നമുക്കാര്‍ക്കും പറയാനാവില്ല. ചിലപ്പോള്‍ നമ്മള്‍ വിറ്റ ലോട്ടറിയില്‍ നിന്ന് പോലും ജീവിതം മാറാനുള്ള സന്തോഷം ലഭിച്ചേക്കും. അമേരിക്കയില്‍ നിന്നുള്ള ഒരു അത്ഭുത സംഭവമാണിത്. കാലിഫോര്‍ണിയയിലെ ലോസ് ആഞ്ചല്‍സില്‍ നിന്നുള്ള ഒരു മിനി മാര്‍ക്കറ്റായ ലാസ് പാല്‍മിറ്റാസിനെ കുറിച്ചാണ് പറഞ്ഞ് വരുന്നത്. പാല്‍മിറ്റാസിന്റെ മാനേജര്‍ ഇന്ന് കോടീശ്വരനായി മാറിയിരിക്കുകയാണ്.

ഇയാള്‍ ലോട്ടറിയെടുക്കുന്നയാളല്ല. അതുപോലെ ലോട്ടറി അടിച്ചിട്ടുമില്ല. പിന്നെങ്ങനെ കോടീശ്വരനായി എന്നതാണ് അമ്പരപ്പിക്കുന്ന കാര്യം. ഒരു ബില്യണിന്റെ ലോട്ടറി അടിച്ച ടിക്കറ്റ് വിറ്റത് ഈ കടയില്‍ നിന്നാണ്. മാനേജറായ റൗള്‍ നാബോര്‍ ഇപ്പോള്‍ പണക്കാരനായി മാറിയിരിക്കുകയാണ്. കാലിഫോര്‍ണിയ നിയമത്തിലെ ഒരു ചെറിയ പിഴവാണ് ഇയാള്‍ക്ക് ഇത്ര വലിയൊരു നേട്ടം സമ്മാനിച്ചത്.

lottery-money

കാലിഫോര്‍ണിയയില്‍ ലോട്ടറി അടിക്കുന്നയാളുടെ തുകയുടെ 0.5 ശതമാനം, ടിക്കറ്റ് വിറ്റയാള്‍ക്ക് ലഭിക്കും. ലോട്ടറി പ്രൈസ് ഫണ്ടില്‍ നിന്നാണ് ഈ പണം ലഭിക്കുക. ഇത്തവണ സമ്മാനമടിച്ചത് ഒരു ബില്യണാണ്. മെഗാ സമ്മാനമായിരുന്നു ഇത്. അതിലൂടെ ലോട്ടറി വിറ്റയാള്‍ക്ക് കിട്ടിയത് ഒരു മില്യണ്‍ യുഎസ് ഡോളറും. എട്ട് കോടി രൂപയില്‍ അധികം വരുമിത്. ജീവിതം ഒരു ലോട്ടറി വിറ്റതിലൂടെ മാറി മറിഞ്ഞിരിക്കുകയാണ്. ഏറ്റവും രസകരം, റൗള്‍ ലോട്ടറി ഒന്നും എടുക്കാതെ ഭാഗ്യം തേടി വന്നുവെന്നതാണ്. ആര്‍ക്കും സമ്മാനമടിച്ചാലും ഇതേ നേട്ടം തന്നെ റൗളിന് ലഭിക്കുമായിരുന്നു.

നാല് കുട്ടികളും അച്ഛനായ റൗളിന് ഇത് ശരിക്കും വിശ്വസിക്കാന്‍ സാധിച്ചിട്ടില്ല. താനാണ് സമ്മാനമടിച്ച ടിക്കറ്റ് വിറ്റതെന്ന് ഇപ്പോഴും ഇയാള്‍ക്ക് വിശ്വസിക്കാനാവുന്നില്ല. രാവിലെ നേരത്തെ തന്നെ കടയിലെത്തിയിരുന്നു റൗള്‍. എന്നാല്‍ കട നിറയെ ഫോട്ടോഗ്രാഫര്‍മാര്‍ നിറഞ്ഞിരുന്നു. ഇവര്‍ ഫോട്ടോയെടുക്കാന്‍ തുടങ്ങിയപ്പോഴാണ് റൗളിന് കാര്യങ്ങള്‍ മനസ്സിലായത്. വല്ലാത്തൊരു സര്‍പ്രൈസായി പോയി അതെന്നാണ് അദ്ദേഹം പ്രതികരിച്ചത്.

കഴിഞ്ഞ ഏഴ് വര്‍ഷമായി ഈ കട നടത്തുന്ന റൗള്‍ ഹെരേരയാണ്. ഇങ്ങനെ ഒരു ഭാഗ്യം തന്റെ ജീവിതത്തില്‍ ഇതുവരെ ഉണ്ടായിട്ടില്ലെന്നാണ് അദ്ദേഹം പറയുന്നത്. കഴിഞ്ഞ ഒരാഴ്ച്ചയ്ക്കുള്ളില്‍ ഒരുപാട് ടിക്കറ്റുകള്‍ താന്‍ വിറ്റിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.പ്രതീക്ഷിക്കാത്ത തരത്തിലായിരുന്നു ടിക്കറ്റുകള്‍ വിറ്റ് പോയത്. എന്നാല്‍ സമ്മാനം അടിച്ച ടിക്കറ്റ് വാങ്ങിയത് ആരാണെന്ന് മാത്രം തനിക്കറിയില്ല. അത്രയ്ക്ക് തിരക്കായത് കൊണ്ട് ശ്രദ്ധിക്കാന്‍ പറ്റിയില്ലെന്ന് അദ്ദേഹം പറഞ്ഞു.

അതേസമയം ഒരു യുവതി പറഞ്ഞത് തനിക്കാണ് സമ്മാനം അടിച്ചതെന്നാണ്. ഇവര്‍ പേര് വെളിപ്പെടുത്തിയിട്ടില്ല. 7, 10, 11, 13, 24 എന്നീ നമ്പറുകള്‍ അടങ്ങിയതാണ് വിജയിച്ച ടിക്കറ്റ്. മൊത്തം 36 ജേതക്കള്‍ ഉണ്ടെന്ന് പവര്‍ബോള്‍ വ്യക്തമാക്കി. രണ്ട് മില്യണ്‍ വീതം നേടിയ ജേതാക്കള്‍, ഫ്‌ളോറിഡ, പെനിസില്‍വാനിയ, റോഡ് ഐലന്‍ഡ് എന്നിവിടങ്ങളിലാണ് ഉള്ളതെന്നും പവര്‍ബോള്‍ വെളിപ്പെടുത്തി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+