Get Updates
Get notified of breaking news, exclusive insights, and must-see stories!

അടിച്ചാൽ 33 കോടി രൂപ സമ്മാനം, ആരായിക്കും ആ കോടീശ്വരൻ? പ്രണയ ദിനത്തിൽ ബിഗ് ടിക്കറ്റിന്റെ വമ്പൻ ഓഫർ

mmm-1669891237-1675492030-1676291

അബുദാബി: വീണ്ടും കോടികളുടെ സമ്മാനപ്പെരുമഴയൊരുക്കി ബിഗ് ടിക്കറ്റ്. വാലന്റൈൻസ് ദിനത്തിന്റെ ഭാഗമായി വമ്പൻ ഓഫറുകളാണ് ഇക്കുറി ബിഗ് ടിക്കറ്റ് തയ്യാറാക്കിയിരിക്കുന്നത്. ഫെബ്രുവരി 13 മുതൽ 15 വരെ ഒരുക്കിയിരിക്കുന്ന ഫ്ലാഷ് സെയിലിൽ പങ്കെടുത്ത് ടിക്കറ്റ് സ്വന്തമാക്കുന്നവർക്ക് രണ്ട് അധിക ടിക്കറ്റുകൾ ലഭിക്കും. 15 മില്യൺ ദിർഹമാണ് ഗ്രാന്റ് പ്രൈസ്.

15 മില്യൺ ദിർഹം കൂടാതെ

15 മില്യൺ ദിർഹം കൂടാതെ


സമ്മാനം നേടാനുള്ള കൂടുതൽ സാധ്യതകൾ കൂടിയാണ് പുതിയ ഓഫറുകളിലൂടെ ഉണ്ടാകുക.സാധാരണയായി, രണ്ട് ടിക്കറ്റുകൾ വാങ്ങുന്നവർക്ക് ഒരു അധിക ടിക്കറ്റാണ് സൗജന്യമായി ലഭിക്കുക.വാലന്റൈൻ ദിനാഘോഷങ്ങളുടെ ഭാഗമായുള്ള ഫ്ലാഷ് സെയിലിൽ പങ്കെടുക്കുന്നവർക്ക് അടുത്ത ആഴ്ചത്തെ നറുക്കെടുപ്പിൽ കൂടി സൗജന്യമായി പങ്കെടുക്കാൻ അവസരം ലഭിക്കും. മാർച്ച് 3 ന് നടക്കുന്ന ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ ഗ്രാന്റ് പ്രൈസായ 15 മില്യൺ ദിർഹം കൂടാതെ ഒരു മില്യൺ ദിർഹം രണ്ടാം സമ്മാനമായി നേടാൻ അവസരം ഉണ്ടാകും.

ഇത്തവണ നേരിട്ടും ഡ്രോയിൽ പങ്കെടുക്കാൻ സാധിക്കും

ഇത്തവണ നേരിട്ടും ഡ്രോയിൽ പങ്കെടുക്കാൻ സാധിക്കും

അടുത്ത മാസത്തെ നറുക്കെടുപ്പിന് ഫെബ്രുവരി 28 വരെ www.bigticket.ae എന്ന വെബ്‌സൈറ്റിലൂടെയോ അബുദാബി ഇന്റർനാഷണൽ എയർപോർട്ടിലെയും അൽ ഐൻ ഇന്റർനാഷണൽ എയർപോർട്ടിലെയും ഇൻ-സ്റ്റോർ കൗണ്ടറുകൾ സന്ദർശിച്ചോ ടിക്കറ്റുകൾ വാങ്ങാം. ഇത്തവണ നേരിട്ടും ഡ്രോയിൽ പങ്കെടുക്കാൻ സാധിക്കും.

പതിനായിരം ദിർഹമാണ് സമ്മാനമായി ലഭിക്കുക

പതിനായിരം ദിർഹമാണ് സമ്മാനമായി ലഭിക്കുക


അബുദാബി എയർ പോർട്ട് അറൈവൽ ഹാളിനു സമീപമാണ് നേരിട്ട് പങ്കെടുക്കാൻ അവസരം ഉണ്ടാകുക. മാത്രമല്ല പങ്കെടുക്കാൻ എത്തുന്ന 18 വയസിന് മുകളിൽ ഉള്ളവരെ ഉൾപ്പെടുത്തി മറ്റൊരു ലക്കി ഡ്രോയും നടക്കും. പതിനായിരം ദിർഹമാണ് സമ്മാനമായി ലഭിക്കുക.

ഗ്രാൻറ് പ്രൈസായ 23 മില്യൺ ദിർഹം ലഭിച്ചതാണ്

ഗ്രാൻറ് പ്രൈസായ 23 മില്യൺ ദിർഹം ലഭിച്ചതാണ്

അതേസമയം വെള്ളിയാഴ്ച നടന്ന പ്രതിവാര നറുക്കെടുപ്പിൽ ഖത്തർ ആസ്ഥാനമായുള്ള നേപ്പാളി പ്രവാസിക്കായിരുന്നു ഗ്രാൻറ് പ്രൈസായ 23 മില്യൺ ദിർഹം ലങിച്ചതാണ്. രഞ്ജിത്ത് കുമാർ പൽ എന്ന വ്യക്തിക്കായിരുന്നു സമ്മാനം. ഖത്തറിൽ കഴിഞ്ഞ 7 വർഷമായി ജോലി ചെയ്ത് വരികയായിരുന്നു രഞ്ജിത്ത് പാൽ. ബിഗ് ടിക്കറ്റിന്റെ 'ബൈ ടു, ഗെറ്റ് വണ്‍ ഫ്രീ' എന്ന ഓഫറിലൂടെ രണ്ട് ടിക്കറ്റുകളായിരുന്നു രഞ്ജിത്ത് എടുത്തത്. ഇതിന്റെ കൂടെ സൗജന്യമായി ലഭിച്ച മൂന്നാമത്തെ ടിക്കറ്റിനായിരുന്നു സമ്മാനം ലഭിച്ചത്.

മറ്റ് എല്ലാ സമ്മാനങ്ങളും

മറ്റ് എല്ലാ സമ്മാനങ്ങളും


ഗ്രാന്റ് പ്രൈസ് ഒഴികെ മറ്റ് എല്ലാ സമ്മാനങ്ങളും ഇന്ത്യക്കാർക്കായിരുന്നു ലഭിച്ചത്.വിജേഷ്, ഷുിബു മാത്യു, അജിത് രാമചന്ദ്ര കൈമൾ, സുമൻ മുത്തയ്യ നാടാർ രാഘവൻ എന്നിവർക്കായിരുന്നു മറ്റ് സമ്മാനങ്ങൾ. രാഘവന് ബിഗ് ടിക്കറ്റിന്റെ ഡ്രീം കാർ സമ്മാനമായ റേഞ്ച് റോവറായിരുന്നു ലഭിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+