Get Updates
Get notified of breaking news, exclusive insights, and must-see stories!

അടിച്ചു മോനെ!! മഹ്സൂസ് നറുക്കെടുപ്പിൽ പ്രവാസിയായ സമീറിന് ലഭിച്ചത് ലക്ഷങ്ങൾ, ആദ്യമായി പങ്കെടുത്തയാൾക്കും

100,000 ദിർഹം ആണ് ലഭിച്ചത്. അതായത് 2254980 ഇന്ത്യൻ രൂപ

 mahzooznew-1676456

അബുദാബി: മഹ്സൂസ് നറുക്കെുപ്പിൽ പലപ്പോഴും ഇന്ത്യക്കാർക്ക് കിട്ടാറുള്ളത് കൈ നിറയെ സമ്മാനങ്ങളാണ്. ഇത്തവണയും അതിന് യാതൊരു മാറ്റവും വന്നിട്ടില്ല. ഇന്ത്യക്കാരാനായ സമീർ ഉൾപ്പെടെയുള്ളവർക്കാണ് മഹ്സൂസിന്റെ 115-ാമത് സൂപ്പർ സാറ്റര്‍ഡേ നറുക്കെടുപ്പിൽ ലക്ഷങ്ങളുടെ സമ്മാനം കൈവന്നിരിക്കുന്നത്. 100,000 ദിർഹം ആണ് ലഭിച്ചത്. അതായത് 2254980 ഇന്ത്യൻ രൂപ. അപ്രതീക്ഷിതമായി കൈവന്ന ഭാഗ്യത്തിന്റെ ത്രില്ലില്ലാണ് എല്ലാവരും.

 സൂപ്പർ സാറ്റർഡേ നറുക്കെടുപ്പിൽ ഇന്ത്യക്കാരനായ സമീർ

സൂപ്പർ സാറ്റർഡേ നറുക്കെടുപ്പിൽ ഇന്ത്യക്കാരനായ സമീർ

സൂപ്പർ സാറ്റർഡേ നറുക്കെടുപ്പിൽ 1,847 വിജയികൾക്ക് 1,931,050 ദിർഹം ക്യാഷ് പ്രൈസുകൾ ലഭിച്ചു. അവരിൽ 41 പേർ രണ്ടാം സമ്മാനമായ 1,000,000 ദിർഹം പങ്കിട്ടു. മൂന്ന് ഭാഗ്യശാലികൾക്കാണ് റാഫിൾ നറുക്കെടുപ്പിൽ സമ്മാനം ലഭിച്ചത്. 100,000 ദിർഹം വീതമാണ് ഒരാൾക്ക് സമ്മാനം ലഭിച്ചത്. ഇതിൽ ഒരാളാണ് ഇന്ത്യക്കാരനായ സമീർ.

 ജീവിതത്തിലെ നാഴിക കല്ലെന്ന്

ജീവിതത്തിലെ നാഴിക കല്ലെന്ന്

സൗദിയിൽ ഗ്രാഫിക് ഡിസൈനറായി കഴിഞ്ഞ ആറ് വർഷമായി ജോലി ചെയ്ത് വരികയാണ് സമീർ. തന്റെ ജീവിതത്തിലെ നാഴികക്കല്ലാണ് ഇതെന്നായിരുന്നു സമ്മാനം ലഭിച്ചതിന് പിന്നാലെയുള്ള സമീറിന്റെ പ്രതികരണം.
ഞാൻ മഹ്‌സൂസിൽ പങ്കെടുക്കുമ്പോൾ കുറഞ്ഞത് രണ്ട് കുപ്പി വെള്ളമെങ്കിലും വാങ്ങാറുണ്ട്. ഇത്തവണ തന്റെ ശീലം ഫലം കണ്ടിരിക്കുകയാണ്.

 നേപ്പാളുകാരന് രണ്ടാം സമ്മാനം

നേപ്പാളുകാരന് രണ്ടാം സമ്മാനം

ഈ പണം വിവാഹ ചെലവിനായി ഉപയോഗിക്കും, കടങ്ങൾ വീട്ടും, ബാക്കി തുക നിക്ഷേപിക്കും, 32 കാരനായ സമീപ്‍ പറഞ്ഞു. നേപ്പാൾ സ്വദേശിയായ ഗ്യാൻ ആയിരുന്നു മറ്റൊരു ജേതാവ്. ഒമാനിൽ ജോലി ചെയ്യുന്ന ഇദ്ദേഗം ആദ്യമായാണ് മഹ്സൂസിൽ പങ്കെടുക്കുന്നത്.
49 വയസ്സുകാരനായ അദ്ദേഹം രണ്ടു കുട്ടികളുടെ പിതാവ് കൂടിയാണ്.

 സ്വന്തമായി ബിസിനസ് തുടങ്ങാൻ

സ്വന്തമായി ബിസിനസ് തുടങ്ങാൻ

ഗ്യാസ് പ്ലാന്‍റിൽ ജീവനക്കാരനായ ഇദ്ദേഹം സമ്മാനം അടിച്ചതിന്റെ സന്തോഷം മറച്ച് വെയ്ക്കുന്നില്ല. സ്ഥിരമായി പങ്കെടുക്കുന്ന മകൾ ആണ് മഹ്സൂസിനെ കുറിച്ച് തന്നെ പരിടയപ്പെടുത്തുന്നതെന്ന് ഗ്യാൻ പറയുന്നു. ഒടുവിൽ ശനിയാഴ്ച ആദ്യമായി ടിക്കറ്റ് എടുക്കാൻ തീരുമാനിക്കുകയായിരുന്നു. ആദ്യ ശ്രമത്തിൽ തന്നെ ഭാഗ്യം കടാക്ഷിക്കുമെന്ന് പ്രതീക്ഷിച്ചില്ലെന്ന് ഗ്യാൻ പറഞ്ഞു. ഇനി സ്വന്തമായി നാട്ടിൽ ബിസിനസ് തുടങ്ങാനാണ് ലക്ഷ്യമെന്ന് ദ്യാൻ പറഞ്ഞു.

 ഫന്‍റാസ്റ്റിക് ഫ്രൈഡേ, എപ്പിക് ഡ്രോ, സൂപ്പര്‍ സാറ്റര്‍ഡേ ഡ്രോ

ഫന്‍റാസ്റ്റിക് ഫ്രൈഡേ, എപ്പിക് ഡ്രോ, സൂപ്പര്‍ സാറ്റര്‍ഡേ ഡ്രോ

അതേസമയം വിജയികളായ മൂന്ന് പേരും ഇനിയും തങ്ങൾ ടിക്കറ്റ് എടുക്കുമെന്ന് ആവർത്തിച്ചു. എല്ലാവരുടെയും ലക്ഷ്യം ഏറ്റവും ഉയര്‍ന്ന പ്രൈസായ 10,000,000 ദിർഹം നേടുകയെന്നതാണ്. ഫന്‍റാസ്റ്റിക് ഫ്രൈഡേ, എപ്പിക് ഡ്രോ, സൂപ്പര്‍ സാറ്റര്‍ഡേ ഡ്രോ എന്നിവയാണ് ഈ മോഹം നേടാൻ പങ്കെടുക്കേണ്ട നറുക്കെടുപ്പുകള്‍.

 നിങ്ങൾക്കും മഹ്സൂസിൽ പങ്കെടുക്കാൻ സാധിക്കും

നിങ്ങൾക്കും മഹ്സൂസിൽ പങ്കെടുക്കാൻ സാധിക്കും

www.mahzooz.ae വഴി രജിസ്റ്റർ ചെയ്ത് 35 ദിർഹത്തിന് ഒരു കുപ്പി വെള്ളം വാങ്ങിയാൽ നിങ്ങൾക്കും മഹ്സൂസിൽ പങ്കെടുക്കാൻ സാധിക്കും. രണ്ട് വ്യത്യസ്ത സെറ്റ് നമ്പറുകൾ തിരഞ്ഞെടുത്ത് ഒന്നിലധികം നറുക്കെടുപ്പുകളിൽ നിങ്ങൾക്ക് പങ്കെടുക്കാം.ഫാൻറാസ്റ്റിക് ഫ്രൈഡേ,സൂപ്പർ സാറ്റർഡേ, എപ്പിക് ഡ്രോ എന്നിങ്ങനെയാണ് നറുക്കെടുപ്പ്. സൂപ്പർ സാറ്റർഡേ നറുക്കെടുപ്പിൽ പങ്കെടുക്കുന്നവർ 49 നമ്പരുകളിൽ നിന്ന് 5 എണ്ണം തിരഞ്ഞെടുക്കണം.10,000,000 ദിർഹം ആയിരിക്കും സമ്മാനം. രണ്ടാം സമ്മാനം 1,000,000 ദിർഹവും മൂന്നാം സമ്മാനം 350,000 ദിർഹവുമാണ്.ഫന്‍റാസ്റ്റിക് ഫ്രൈഡേ എപ്പിക് ഡ്രോയിൽ 39 നമ്പറുകളിൽ നിന്ന് ആറെണ്ണം തെരഞ്ഞെടുക്കാം. 10,000,000 ദിർഹം ആണ് സമ്മാനം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+