ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ അടിച്ചത് 51 കോടി; ഞെട്ടൽ മാറാതെ രഞ്ജിത്ത്.. ഇന്ത്യക്കാർക്ക് ചാകര

ദില്ലി: യുഎഇയിൽ ഇന്ത്യൻ പ്രവാസികൾക്ക് ഇത് ഭാഗ്യകാലമാണോ? ബിഗ് ടിക്കറ്റ് നറുക്കെടുപ്പ് വിജയികളുടെ കണക്കുകൾ കണ്ട് ഇങ്ങനെ ചിന്തിച്ചാൽ കുറ്റം പറയാനാകില്ല. അടുത്തിടെ നിരവധി പേർക്കാണ് ബിഗ് ടിക്കറ്റിലൂടെ കോടിക്കണക്കിന് രൂപ സമ്മാനമായി ലഭിച്ചത്. ഇപ്പോഴിതാ വെള്ളിയാഴ്ച നടന്ന നറുക്കെടുപ്പിലും ഇന്ത്യക്കാരെ ഭാഗ്യദേവത കണ്ടറിഞ്ഞ് തുണച്ചിരിക്കുകയാണ്. ഗ്രാന്റ് പ്രൈസ് ലഭിച്ചത് നേപ്പാൾ സ്വദേശിക്കാണെങ്കിലും ബാക്കി നാല് സമ്മാനങ്ങളും ഇന്ത്യക്കാർക്കാണ് ലഭിച്ചത്.

ബിഗ് ടിക്കറ്റ് നറുക്കെടുപ്പ്
വെള്ളിയാഴ്ച രാത്രിയായിരുന്നു ബിഗ് ടിക്കറ്റ് നറുക്കെടുപ്പ്. 232936 നമ്പര്‍ ടിക്കറ്റിലൂടെയാണ് ദോഹയിൽ ഉള്ള നേപ്പാൾ സ്വദേശിയായ രഞ്ജിത്ത് കുമാർ പാലിനാണ് ഒന്നാം സമ്മാനം അടിച്ചത്. 2.3 കോടി ദിർഹം, അതായത് ഏകദേശം 51 കോടി ഇന്ത്യൻ രൂപ വരും.ബിഗ് ടിക്കറ്റിന്റെ 'ബൈ ടു, ഗെറ്റ് വണ്‍ ഫ്രീ' എന്ന ഓഫറിലൂടെ രണ്ട് ടിക്കറ്റുകളായിരുന്നു രഞ്ജിത്ത് എടുത്തത്. ഇതിന്റെ കൂടെ സൗജന്യമായി ലഭിച്ച മൂന്നാമത്തെ ടിക്കറ്റിനാണ് സമ്മാനം ലഭിച്ചത്.

നിരന്തരം ബിഗ് ടിക്കറ്റ് എടുക്കാറുണ്ട്
കഴിഞ്ഞ 7 കൊല്ലമായി ദോഹയിൽ കഴിയുന്ന രഞ്ജിത്ത് നിരന്തരം ബിഗ് ടിക്കറ്റ് എടുക്കാറുണ്ട്. ഏകദേശം 15 മാസത്തോളമായി ഇരുപതോളം സുഹൃത്തുക്കൾക്കൊപ്പം ചേർന്ന് താൻ ടിക്കറ്റ് എടുത്തിട്ടുണ്ടെന്ന് രഞ്ജിത്ത് പറയുന്നു. വിജയിയാതിന്റെ സന്തോഷം രഞ്ജിത്ത് മറച്ച് വെയ്ക്കുന്നില്ല. ശരിക്കും സർപ്രൈസ് ആയി പോയെന്ന് രഞ്ജിത്ത് പറഞ്ഞു. സ്ഥിരം ടിക്കറ്റെടുക്കാറുണ്ട്. ഇനിയും ടിക്കറ്റ് എടുക്കാൻ തന്നെയാണ് തീരുമാനം. തന്റെ കുടുംബത്തിന് വേണ്ടിയായിരിക്കും പണം ചെലവഴിക്കുകയെന്നും രഞ്ജിത്ത് പറഞ്ഞു.

വെള്ളിയാഴ്ച നടന്ന നറുക്കെടുപ്പിൽ
അതേസമയം വെള്ളിയാഴ്ച നടന്ന നറുക്കെടുപ്പിൽ ഗ്രാന്റ് പ്രൈസ് ഒഴികെ മറ്റ് എല്ലാ സമ്മാനങ്ങളും ഇന്ത്യക്കാർക്കായിരുന്നു ലഭിച്ചത്. രണ്ടാം സമ്മാനമായ പത്ത് ലക്ഷം ദിർഹം ലഭിച്ചത് വിജേഷ് വിശ്വനാഥ് എന്ന വ്യക്തിക്കാണ് ലഭിച്ചത്. വിജേഷ് എടുത്ത 017959 എന്ന ടിക്കറ്റിനാണ് സമ്മാനം ലഭിച്ചത്. രണ്ട് കോടിയോളം (22458317.89) വരുന്നതാണ് രണ്ടാം സമ്മാനം.

ഡ്രീം കാർ സമ്മാനമായ റേഞ്ച് റോവർ
240229 എന്ന നമ്പറിലൂടെ ഷിബു മാത്യുവാണ് മൂന്നാം സമ്മാനം നേടിയത്. ഒരു ലക്ഷം ദിര്‍ഹമാണ് മൂന്നാം സമ്മാനം. ഏകദേശം 22 ലക്ഷം രൂപ (22,45,831.79). അജിത് രാമചന്ദ്ര കൈമളിന് 50,000 ദിര്‍ഹത്തിന്റെ നാലാം സമ്മാനം ലഭിച്ചത്.സുമൻ മുത്തയ്യ നാടാർ രാഘവൻ എന്ന വ്യക്തിക്കാണ് ബിഗ് ടിക്കറ്റിന്റെ ഡ്രീം കാർ സമ്മാനമായ റേഞ്ച് റോവർ ലഭിച്ചത്.

അടുത്ത ബിഗ് ടിക്കറ്റ് നറുക്കെടുപ്പ്
മാർച്ച് മൂന്നിനാണ് അടുത്ത ബിഗ് ടിക്കറ്റ് നറുക്കെടുപ്പ്. 15 മില്യൺ ദിർഹമാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 1 ദശലക്ഷം ദിർഹം, മൂന്നാം സമ്മാനം 100,000 ദിർഹം, നാലാം സമ്മാനം 50,000 ദിർഹം എന്നിങ്ങനെയാണ് സമ്മാനങ്ങൾ. മസെറാട്ടി ഗിബ്ലിയാണ് ഡ്രീം കാര്‍ ഇനത്തിൽ ലഭിക്കുന്ന സമ്മാനം. ഇതിന് പുറമെ ഓരോ ആഴ്ചയും നടക്കുന്ന പ്രതിവാര നറുക്കെടുപ്പുകളില്‍ വിജയികള്‍ക്ക് ഒരു ലക്ഷം ദിര്‍ഹം വീതവും സ്വന്തമാക്കാനാകും.












Click it and Unblock the Notifications