ഒറ്റരാത്രി കൊണ്ട് കോടിപതി, മഹ്സൂസ് നറുക്കെടുപ്പിൽ പ്രവാസിക്ക് അടിച്ചത് 22 കോടി
0,000,000 ദിര്‍ഹം ആണ് ഇവർക്ക് സമ്മാനമായി ലഭിച്ചത്

അബുദാബി: മഹ്സൂസ് നറുകെടുപ്പിൽ ഭാഗ്യം ലഭിക്കുന്ന പ്രവാസികളുടെ എണ്ണം ഒട്ടും കുറവല്ല. ഇന്ത്യക്കാർ ഉൾപ്പെടെയുള്ളവർക്ക് ലക്ഷക്കണക്കിന് രൂപയുടെ സമ്മാനങ്ങളാണ് നറുക്കെടുപ്പിലൂടെ ലഭിക്കാറുള്ളത്. ഇപ്പോഴിതാ ഏറ്റവും പുതിയ നറുക്കെടുപ്പിലും ഭാഗ്യം തേടിയെത്തിയിരിക്കുന്നത് പ്രവാസിയെ ആണ്. ഫിലിപ്പൈൻസുകാരിയായ 40 വയസുകാരി അർലിൻ ആണ് വിജയി. 10,000,000 ദിര്‍ഹം ആണ് ഇവർക്ക് സമ്മാനമായി ലഭിച്ചത്.. മഹ്സൂസ് നറുക്കെടുപ്പിൽ ഈ വർഷം ഒന്നാം സമ്മാനം നേടുന്ന രണ്ടാമത്തെ ഫിലിപ്പിനോയാണ് അർലിൻ. ഫിലിപ്പിനോ പ്രവാസിയും സ്റ്റോർ മാനേജരുമായ റസ്സൽ റെയ്‌സ് തുഅസോൺ (34) ആയിരുന്നു നേരത്തേ വിജയി ആയത്.

സൂപ്പര്‍ സാറ്റര്‍ഡേ നറുക്കെടുപ്പിലൂടെയാണ്
മഹ്സൂസിന്‍റെ 117-ാമത് സൂപ്പര്‍ സാറ്റര്‍ഡേ നറുക്കെടുപ്പിലൂടെയാണ് ഒറ്റരാത്രി കൊണ്ട് അർലിൻ കോടീശ്വരിയായത്.കഴിഞ്ഞ 12 വര്‍ഷമായി അബുദാബിയിൽ താമസിച്ച് വരികയാണ് അർലിൻ. ഭര്‍ത്താവാണ് അര്‍ലീന് വേണ്ടി മഹ്സൂസിലെ അഞ്ച് നമ്പറുകള്‍ തെരഞ്ഞെടുത്തത്. 9, 10, 13, 28, 29 എന്നീ അക്കങ്ങളായിരുന്നു ദമ്പതികൾ തിരഞ്ഞെടുത്തത്. ജീവിതത്തിലെ പല സംഭവങ്ങളുമായി ബന്ധപ്പെട്ട് കിടക്കുന്നതിനാലാണ് ഈ നമ്പറുകൾ തിരഞ്ഞെടുത്തതെന്ന് അർലീൻ പറഞ്ഞു. സ്ഥിരമായി വരുമാനമില്ലാത്ത ആര്‍ലീന്‍ ഫ്രീലാൻസ് ആയി സെയിൽസ് പ്രമോട്ടറായി ജോലിനോക്കുകയാണ്. ഭര്‍ത്താവ് മര്‍ച്ചണ്ടൈസര്‍ ആണ്.

വികാരാധീനയായാണ് അർലിൻ പ്രതികരിച്ചത്
ഭർത്താവിന്റേയും സ്വന്തം കുടുംബത്തിന്റേയും ഉത്തരവാദിത്തം നിറവേറ്റി വരികയായിരുന്നു അർലിൻ. വിജയിയായതറിഞ്ഞ് ഏറെ വികാരാധീനയായാണ് അർലിൻ പ്രതികരിച്ചത്.
'കഴിഞ്ഞ രണ്ട് ദിവസമായി എനിക്ക് ഉറങ്ങാൻ സാധിച്ചിരുന്നില്ല. എന്റെ ബാങ്ക് അക്കൗണ്ടിൽ 17 ദിർഹം മാത്രമേ ഉണ്ടായിരുന്നുള്ളൂ, എന്റെ ഭർത്താവ്20 ദിർഹം കൂടി അക്കൗണ്ടിലേക്ക് നിക്ഷേപിക്കുകയായിരുന്നു. അങ്ങനെയാണ് മഹ്സൂസിൽ പങ്കെടുക്കാനുള്ള വാട്ടര്‍ ബോട്ടിൽ വാങ്ങാൻ 35 ദിർഹം ആയത്', അർലിൻ പറഞ്ഞു.

ഒരുപാട് തവണ ആ അക്കത്തിലെ പൂജ്യം ഞാൻ എണ്ണിനോക്കി
എന്റെ ഭർത്താവ് എല്ലായ്‌പ്പോഴും ചെയ്യുന്നതുപോലെ നമ്പറുകൾ തിരഞ്ഞെടുത്തപ്പോൾ ഒരുപക്ഷേ 100,000 കിട്ടുമെന്ന് ഞാൻ കണക്ക് കൂട്ടിയിരുന്നു. എന്നാൽ ഗ്രാന്റ് പ്രൈസായ '10,000,000 ദിർഹം ആണ് ലഭിച്ചതെന്ന് അറിഞ്ഞപ്പോൾ ഞാൻ ഞെ്ടിപ്പോയി', അർലിൻ പറഞ്ഞു. ഒരുപാട് തവണ ആ അക്കത്തിലെ പൂജ്യം ഞാൻ എണ്ണിനോക്കിയെന്നും അർലിൻ കൂട്ടിച്ചേർത്തു.

രണ്ട് വീട് വെച്ച് നൽകാനാണ് തീരുമാനമെന്ന്
സമ്മാനത്തുക കൊണ്ട് ഭർത്താവിന്റേയും തന്റെയും ബന്ധുക്കൾക്ക് രണ്ട് വീട് വെച്ച് നൽകാനാണ് തീരുമാനമെന്ന് അർലിൻ പ്രതികരിച്ചു. സന്നദ്ധ പ്രവർത്തനങ്ങൾക്കും പണം ചെലവഴിക്കുമെന്നും ഇരുവരും പറഞ്ഞു.
2021-ൽ മഹ്‌സൂസ് നറുക്കെടുപ്പ് ആരംഭിച്ചതിന് ശേഷം അർലീൻ ഉൾപ്പെടെ അഞ്ച് ഫിലിപ്പിനോകൾക്കാണ് കോടികൾ സമ്മാനമായി ലഭിച്ചത്.












Click it and Unblock the Notifications