ലോട്ടറി ടിക്കറ്റില്‍ പ്രശ്‌നം, യുവതി ടിക്കറ്റ് വാങ്ങിയില്ല, കടയുടമ എടുത്ത ടിക്കറ്റിന് ലക്ഷങ്ങള്‍
ബെയ്ജിംഗ്: ലോട്ടറി എടുക്കുന്നത് പലര്‍ക്കും ഹരമുള്ള കാര്യമാണ്. കാരണം എപ്പോഴാണ് ഭാഗ്യം തേടി വരുന്നതെന്ന് പറയാന്‍ പറ്റില്ല. എന്നാല്‍ ചിലപ്പോഴൊക്കെ ലോട്ടറിയില്‍ അബദ്ധവും സംഭവിക്കാറുണ്ട് അല്ലേ. നേരത്തെ ലേട്ടറി വാങ്ങിയയാള്‍ ആ ടിക്കറ്റ് മറന്നു വെച്ച പോയതിനെ തുടര്‍ന്ന് വലിയപ്രശ്‌നങ്ങളുണ്ടായിരുന്നു. ലോട്ടറി കടയില്‍ ക്ലര്‍ക്ക് അത് തന്റെ ടിക്കറ്റാണെന്ന് കാണിച്ച് വന്‍ തുക കൈപറ്റാന്‍ നോക്കിയിരുന്നു.
പിന്നീട് അന്വേഷണത്തില്‍ വലിയ തട്ടിപ്പാണ് നടന്നതെന്ന് കണ്ടെത്തിയിരുന്നു. എന്നാല്‍ ചൈനയില്‍ നിന്നുള്ള ഒരു ലോട്ടറി ഭാഗ്യം കേട്ടാല്‍ ആരും അമ്പരന്ന് പോകും. ഇവിടെയും ചര്‍ച്ചാവിഷയമായിരിക്കുന്നത് കട ഉടമ തന്നെയാണ്. പക്ഷേ ഇവിടെ ചെറിയൊരു ട്വിസ്റ്റുണ്ടെന്ന് മാത്രം. അത് എന്താണെന്ന് നോക്കാം.

ലോട്ടറി കടയുടമയ്ക്ക് സംഭവിച്ചത്
ഷു എന്ന യുവാവാണ് ഇപ്പോള്‍ ചൈനയിലാകെ പ്രശസ്തനായിരിക്കുന്നത്. ഭാഗ്യവാന്‍ എന്നാണ് അദ്ദേഹത്തെ എല്ലാവരും വിളിക്കുന്നത്. ചൈനയിലെ സിച്ചുവാനിലുള്ള സിഗോങ്ങിലെ ലോട്ടറി ടിക്കറ്റ് സ്‌റ്റോറിന്റെ ഉടമയാണ് ഷൂ. മെയ് നാലിന് ഈ കടയിലെ സ്ഥിരം കസ്റ്റമറായ ഒരു യുവാവ് ടിക്കറ്റെടുക്കാനായി വന്നിരുന്നു.
ഷൂവിന്റെ കടയില്‍ നിന്ന് ടിക്കറ്റെടുക്കാനായിട്ടാണ് ഇയാള്‍ വന്നത്. എന്നാല്‍ ചില പ്രശ്‌നങ്ങള്‍ വന്നത് കൊണ്ട് ഇയാള്‍ ടിക്കറ്റെടുക്കാതെ മടങ്ങുകയായിരുന്നു. ആകെ നിരാശനായി നിന്ന ഷൂവിന്റെ ജീവിതത്തില്‍ അതിന് ശേഷമാണ് വന്‍ ഭാഗ്യമെത്തിയത്.
കസ്റ്റമറെ കൊണ്ടുണ്ടായ പ്രശ്‌നങ്ങള്‍
ഒരു യുവതിയായിരുന്നു ടിക്കറ്റെടുക്കാനായി എത്തിയത്. സാധാരണ വേണ്ട നമ്പറുകള്‍ എഴുതി കൊടുത്താല്‍ അത് കടയിലെ ഉടമ തന്നെ എടുത്തു കൊടുക്കുന്നതാണ് സംഭവിക്കാറുള്ളത്. എന്നാല്‍ ഇവിടെ യുവതി നമ്പര്‍ എഴുതുന്നതിന് പകരം പറഞ്ഞ് കൊടുക്കുകയായിരുന്നു. അതിന് കാരണമുണ്ടെന്നും ഷൂ പറഞ്ഞു.
ഇവര്‍ ലോട്ടറി കൗണ്ടറിന്റെ ഡിസ്‌പ്ലേയ്ക്ക് മുന്നില്‍ ഒരുപാട് നേരം നിന്നു. ഏത് നമ്പറില്‍ ടിക്കറ്റെടുക്കണമെന്ന കാര്യത്തില്‍ ഇവര്‍ക്കാകെ കണ്‍ഫ്യൂഷനായിരുന്നു. തുടര്‍ന്ന് അവിടെ നിന്ന് ടിക്കറ്റെടുക്കാതെ കടയുടെ കൗണ്ടറിലേക്ക് ഇവര്‍ വരികയായിരുന്നു.
ടിക്കറ്റില്‍ പിഴച്ചുപോയി
തന്നെ ടിക്കറ്റെടുത്ത് തരുമോ എന്നാണ് അവര്‍ ചോദിച്ചു. സാധാരണ ആ സമയങ്ങളില്‍ വലിയ തിരക്കായിരുന്നു. അതുകൊണ്ട് ടിക്കറ്റ് നമ്പര്‍ എഴുതി തരാന്‍ പറഞ്ഞു. അബദ്ധം സംഭവിക്കാതിരിക്കാനായിരുന്നു ഇത്. എന്നാല്‍ അവരും തിരക്കിലായിരുന്നു എന്ന് വേണം. അവര്‍ ആ നമ്പര്‍ പറഞ്ഞ് തരികയാണ് ചെയ്തത്.
എന്നാല്‍ ഞാന്‍ കേട്ടത് മാറി പോയി. പകരം വേറൊരു നമ്പറിലുള്ള ടിക്കറ്റാണ് ലഭിച്ചത്. എന്നാല്‍ നമ്പറിലെ അബദ്ധം കണ്ട് തനിക്ക് ടിക്കറ്റ് വേണ്ടെന്ന് പറഞ്ഞ് അവര്‍ പോവുകയായിരുന്നു. ഇതോടെ ഷൂവിനാണ് വന്‍ നഷ്ടം വരുമെന്ന് കരുതിയത്.
ലോട്ടറിയെടുക്കാന്‍ നിര്‍ബന്ധിച്ചു
എന്തുകൊണ്ട് ലോട്ടറിയെടുക്കുന്നില്ല എന്ന് അവരോട് ചോദിച്ചു. ഈ ടിക്കറ്റില്‍ നിങ്ങള്‍ക്ക് സമ്മാനമടിച്ചാലോ എന്നും ചോദിച്ചു. എന്നാല്‍ ഷൂ പറഞ്ഞതൊന്നും കേള്‍ക്കാതെ യുവതി ആ ടിക്കറ്റ് നിരസിക്കുകയായിരുന്നു. താനിത് വാങ്ങില്ലെന്നും അവര്‍ പറഞ്ഞു. തനിക്ക് അതേ നമ്പര്‍ തന്നെ വേണമെന്ന് അവര്‍ വാശിപിടിച്ചു.
ഇതോടെ ഷൂ ആകെ നിരാശനായി. കടുത്ത ദേഷ്യവും അദ്ദേഹത്തിനുണ്ടായിരുന്നു. യുവതി ടിക്കറ്റ് വാങ്ങാതിരുന്നതോടെ ഷുവിന് നഷ്ടം 18 യുവാനാണ്. തന്റെ അബദ്ധം എന്നായിരുന്നു ഷൂ മനസ്സില്‍ കരുതിയത്. എന്നാല്‍ ആ ടിക്കറ്റിന് മൂന്ന് ലക്ഷം യുവാനാണ് ഇപ്പോള്‍ ഷൂവിന് സമ്മാനമായി അടിച്ചിരിക്കുന്നത്.
എന്തൊരു മഹാഭാഗ്യമാണിത്
സാധാരണ ലോട്ടറി നമ്പറുകള്‍ തെറ്റിപോകുന്നത് സര്‍വസാധാരണമാണ്. പലപ്പോഴും അത് അവര്‍ വാങ്ങുകയാണ് പതിവ്. 100 യുവാനാണ് ഇത്തരം അബദ്ധത്തിലൂടെ ഒരു മാസം തനിക്ക് നഷ്ടമാവാറുള്ളത്. വിചാരിച്ച ടിക്കറ്റ് ലഭിച്ചില്ലെങ്കില്‍ പലരും നിരാശരാവാറുണ്ടെന്നും ഷൂ പറഞ്ഞു. ചില ടിക്കറ്റുകള്‍ അബദ്ധത്തില്‍ നമ്പര്‍ മാറിയാല്‍, അത് സൗജന്യമായി കൊടുക്കാറാണ് ചെയ്യാറെന്നും ഷൂ പറയുന്നു.
എന്നാല്‍ യുവതി എടുത്ത ടിക്കറ്റ് അവര്‍ക്ക് സമ്മാനം നേടി കൊടുത്തു. 3120 യുവാനാണ് സമ്മാനം അടിച്ചത്. എന്നാല്‍ ഷൂവിന് അതിനേക്കാള്‍ വലിയ ഭാഗ്യമാണ് ലഭിച്ചത്. 35 ലക്ഷം രൂപയില്‍ അധികം വരും ഈ തുക. തന്റെ മകന്റെ വിവാഹത്തിനായി ഈ പണം ചെലവാക്കാനാണ് ഷൂവിന്റെ തീരുമാനം.












Click it and Unblock the Notifications