സ്ഥിരമായി ലോട്ടറിയെടുത്ത കട പൂട്ടി, വയോധികന്‍ കട മാറി ടിക്കറ്റെടുത്തു, സംഭവിച്ചത് ഇങ്ങനെ
വാഷിംഗ്ടണ്‍: നമ്മള്‍ ജീവിതത്തില്‍ ഭാഗ്യമെന്ന് വിശ്വസിക്കുന്ന പലതും വേണ്ട സമയത്ത് ഭാഗ്യം കൊണ്ടുവരാറില്ല. എന്നാല്‍ അക്കാര്യങ്ങള്‍ നമ്മള്‍ കൂടുതല്‍ വിശ്വസിക്കാറുണ്ട്. കാരണം ഭാഗ്യത്തിന് യുക്തിയുടെ ആവശ്യമില്ല. അതുപോലെ അമേരിക്കയില്‍ നിന്നുള്ള ഒരു മധ്യവയസ്‌കന്‍ തന്റെ ഭാഗ്യത്തിന് കാരണമാകുമെന്ന് വിശ്വസിച്ചിരുന്ന കടയില്‍ നിന്ന് ലോട്ടറിയെടുക്കുന്നത് മാറ്റിയപ്പോള്‍ തേടി വന്നിരിക്കുന്നത് മഹാഭാഗ്യമാണ്.
എങ്ങനെയാണ് ഇത് വന്നതെന്ന് ഇപ്പോഴും ഈ യുഎസ്സുകാരന് സാധിച്ചിട്ടില്ല. അത്തരത്തിലൊരു ഭാഗ്യമാണ് ഇയാള്‍ക്ക് ലഭിച്ചിരിക്കുന്നത്. ഇതോടെ അപ്രതീക്ഷിതമായ ഇടത്ത് നിന്ന് ഭാഗ്യം വരാമെന്നാണ് ഇയാളിപ്പോള്‍ വിശ്വസിക്കുന്നത്.

മിഷിഗണിലെ ലോട്ടറി ഭാഗ്യം
മിഷിഗണില്‍ നിന്നുള്ള ഒരു 56കാരനാണ് ഭാഗ്യം തേടിയെത്തിയത്. എന്നാല്‍ ഇതിന് പിന്നില്‍ വലിയൊരു നിരാശയുണ്ടായിരുന്നുവെന്ന് ഇയാള്‍ പറയുന്നു. ജെന്നസ്സി കൗണ്ടിയിലാണ് ഇയാള്‍ ജീവിക്കുന്നത്. ലോട്ടറിയെടുക്കുന്ന ശീലം ഇയാള്‍ക്കുണ്ടായിരുന്നു. അതിനായി അദ്ദേഹത്തിന് പ്രിയപ്പെട്ട കടയുമുണ്ടായിരുന്നു.
അവിടെ നിന്നായിരുന്നു സ്ഥിരമായി ലോട്ടറി ടിക്കറ്റുകള്‍ എടുത്തിരുന്നത്. എന്നാല്‍ അന്ന് രാത്രി ടിക്കറ്റെടുക്കാനായി ഓടിയെത്തിയ മിഷിഗണ്ണുകാരന് വന്‍ നിരാശയായിരുന്നു ഫലം. ആ കട പൂട്ടിപ്പോയിരുന്നു. വന്‍ നിരാശയിലായിരുന്നു ഇതേ തുടര്‍ന്ന് ഇയാള്‍.
ടിക്കറ്റ് എടുത്തേ തീരൂ
സാധാരണ വാങ്ങാറുള്ളത് പോലെ സ്‌ക്രാച്ച് ആന്‍ഡ് വിന്‍ ടിക്കറ്റിനായിട്ടായിരുന്നു ഇയാള്‍ ആ കടയിലെത്തിയത്. എന്നാല്‍ താന്‍ ഒരുപാട് വൈകിയാണ് കടയിലെത്തിയതെന്ന് അപ്പോഴാണ് മനസ്സിലായത്. അപ്പോഴേക്കും കട പൂട്ടിയിരുന്നു. എന്നാല്‍ ലോട്ടറിയെടുത്തേ തീരൂ എന്ന വാശിയിലായിരുന്നു ഇയാള്‍. കാരണം ലോട്ടറിയെടുക്കാന്‍ ഉറപ്പിച്ചായിരുന്നു ഇയാള്‍.
വീടിന് പുറത്തേക്ക് ഇറങ്ങിയത്. ആ കടയില്‍ നിന്ന് ടിക്കറ്റെടുക്കാന്‍ സാധിക്കാത്തതില്‍ വലിയ നിരാശയിലായിരുന്നു അദ്ദേഹം. എന്നാല്‍ അതുകൊണ്ടാണ് ഇപ്പോള്‍ വിചാരിക്കാത്ത തരത്തിലുള്ളൊരു ഭാഗ്യം വരാന്‍ ഇടയാക്കിയത്.
അതാ വരുന്നു കോടികള്‍
ആ കട പൂട്ടിയതിനെ തുടര്‍ന്ന് മറ്റൊരു കടയില്‍ നിന്ന് മിഷിഗണ്ണുകാരന്‍ ടിക്കറ്റെടുക്കുകയായിരുന്നു. ആ ടിക്കറ്റിന് അടിച്ചത് രണ്ട് മില്യണ്‍ യുഎസ് ഡോളറാണ്. 16 കോടി 56 ലക്ഷം രൂപയില്‍ അധികം വരും ഈ തുക. ഫോര്‍ച്ച്യൂണ്‍ സ്‌ക്രാച്ച് ഓഫ് ടിക്കറ്റാണ് അദ്ദേഹം എടുത്തത്. ബേക്കണ്‍ ആന്‍ഡ് ബ്രിഡ്ജ് മാര്‍ക്കര്‍ എന്ന കടയില്‍ നിന്നായിരുന്നു ആ ടിക്കറ്റെടുത്തത്. ഇതുവരെ ഇയാള്‍ എടുക്കാത്ത ടിക്കറ്റ് കൂടിയായിരുന്നു ഇത്.
തനിക്ക് പുതിയ ടിക്കറ്റ് പരീക്ഷിക്കണമെന്നുണ്ടായിരുന്നു. അതാണ് ഫോര്‍ച്യൂണ്‍ ഗെയിം ടിക്കറ്റെടുക്കാന്‍ കാരണം. രണ്ട് മില്യണ്‍ എന്ന് കണ്ടപ്പോള്‍ വിശ്വസിക്കാന്‍ സാധിച്ചില്ല. ഒരുപാട് കാലമായി ലോട്ടറി എടുക്കുന്നു. പക്ഷേ ഇങ്ങനൊരു ഭാഗ്യമുണ്ടായിട്ടില്ല. വീടിനായുള്ള വായ്പ ഈ പണം കൊണ്ട് അടച്ചുതീര്‍ക്കും. ഒപ്പം കുടുംബത്തെ സഹായിക്കുമെന്നും മിഷിഗണ്ണുകാരന്‍ വ്യക്തമാക്കി.












Click it and Unblock the Notifications