Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒരു മില്യണ്‍ ഡോളര്‍ ലോട്ടറിയടിച്ചു, സമ്മാനത്തുക കൈയിലെത്തും മുമ്പെ ഭര്‍ത്താവ് മരിച്ചു..!

ലോട്ടറി വിജയം സംബന്ധിച്ച വാര്‍ത്തകള്‍ എപ്പോഴും കൗതുകം നിറഞ്ഞതാണ്. ആദ്യമായി ലോട്ടറിയില്‍ ഭാഗ്യപരീക്ഷണം നടത്തിയപ്പോള്‍ തന്നെ ബംപര്‍ സമ്മാനം ലഭിക്കുന്നതും സ്ഥിരമായി ലോട്ടറി എടുത്തിട്ടും ഒരിക്കല്‍ പോലും സമ്മാനം ലഭിക്കാതിരിക്കുന്നതുമെല്ലാം നമ്മള്‍ സ്ഥിരം കേള്‍ക്കുന്നതാണ്. ചിലപ്പോള്‍ ജനനത്തിയതിയും മറ്റ് ചിലപ്പോള്‍ മൊബൈല്‍ നമ്പറും അടിസ്ഥാനമാക്കി ലോട്ടറിയെടുത്തപ്പോള്‍ സമ്മാനം ലഭിച്ചവരുമുണ്ട്.

ഏതായാലും ലോട്ടറിയില്‍ സമ്മാനം ലഭിക്കുന്നത് സന്തോഷകരമായ കാര്യം തന്നെയാണ്. ഒരു മില്യണ്‍ ഡോളര്‍ (8,34,16,500 കോടി രൂപ) ലോട്ടറിയടിച്ചാല്‍ സന്തോഷിക്കാത്തവര്‍ ആരുമുണ്ടാകില്ല. എന്നാല്‍ പെന്‍സില്‍വാനിയയിലെ കാരെന്‍ കോഫ്മാനെ സംബന്ധിച്ചിടത്തോളം അതീവ ദുഖമാണ് ലോട്ടറി വിജയം സമ്മാനിച്ചത്. 61 കാരിയായ കാരെന്‍ കോഫ്മാന്‍ ഇക്കഴിഞ്ഞ മാര്‍ച്ചില്‍ ഒരു ലോട്ടറിയെടുത്തിരുന്നു.

lottery

ഒരു പെട്രോള്‍ പമ്പില്‍ നിന്ന് വാങ്ങിയ ഒരു സ്‌ക്രാച്ച് ഓഫ് ടിക്കറ്റില്‍ നിന്ന് ഒരു മില്യണ്‍ ഡോളര്‍ ആണ് സമ്മാനമായി കാരെന്‍ കോഫ്മാന് ലഭിച്ചത്. എന്നാല്‍ വിജയത്തിന്റെ ആഘോഷവും സന്തോഷവും കാരെന്‍ കോഫ്മാന് അധികകാലം നീണ്ടുനിന്നില്ല. ലോട്ടറിയടിച്ച് കൃത്യം രണ്ടാമത്തെ ആഴ്ച കാരെന്‍ കോഫ്മാന് തന്റെ ഭര്‍ത്താവിനെ നഷ്ടപ്പെട്ടു. ബ്രെയിന്‍ ട്യൂമര്‍ ബാധിച്ച് ചികിത്സയിലായിരുന്ന ഭര്‍ത്താവ് സമ്മാനത്തുക കൈയിലെത്തുന്നതിന് മുന്‍പാണ് മരണത്തിന് കീഴടങ്ങിയത്.

തന്റെ അവസാന നാളുകളില്‍, താനില്ലാതായാല്‍ കാരെന്‍ കോഫ്മാന്‍ എങ്ങനെ ജീവിക്കും എന്നും കോഫ്മാന്റെ സാമ്പത്തിക ഭദ്രത എന്തായിരിക്കും എന്നതിനെ കുറിച്ചും ഭര്‍ത്താവ് ആശങ്ക പ്രകടിപ്പിച്ചിരുന്നു. ആ സമയങ്ങളില്‍ താന്‍ ഭര്‍ത്താവിന് ആത്മവിശ്വാസം കൊടുക്കുമായിരുന്നു എന്നും എല്ലാം ശരിയാകുമെന്ന് പറഞ്ഞിരുന്നു എന്നും കാരെന്‍ കോഫ്മാന്‍ കൂട്ടിച്ചേര്‍ത്തു.

'അധികം വൈകാതെ നമ്മള്‍ക്ക് വലിയ തുക ലഭിക്കും. നിങ്ങള്‍ വിഷമിക്കേണ്ടതില്ല, എല്ലാം ശരിയാകും,' എന്നായിരുന്നു താന്‍ പറഞ്ഞ് കൊണ്ടിരുന്നത് എന്ന് കാരെന്‍ കോഫ്മാന്‍ പറഞ്ഞു. ജൂണ്‍ 13 നാണ് കാരെന്‍ കോഫ്മാന് സമ്മാനത്തുക കൈയില്‍ കിട്ടിയത്. ആ നിമിഷത്തെ 'കയ്‌പേറിയ മധുരം' എന്നാണ് കാരെന്‍ കോഫ്മാന്‍ വിശേഷിപ്പിച്ചത്. കാരെന് ഒരു മില്യണ്‍ ഡോളറിന്റെ ചെക്ക് സമ്മാനിക്കുന്നതില്‍ അതിയായ സന്തോഷമുണ്ട് എന്ന് റവന്യൂ സെക്രട്ടറി പാറ്റ് ബ്രൗണ്‍ പറഞ്ഞു.

പ്രായമായ പെന്‍സില്‍വാനിയക്കാര്‍ക്ക് വേണ്ടിയുള്ള നിരവധി പ്രോഗ്രാമുകള്‍ക്ക് പെന്‍സില്‍വാനിയന്‍ ലോട്ടറി ഫണ്ട് നല്‍കുന്നു എന്നതിന്റെ ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണ് അവരുടെ വിജയം എന്നും അവരെ തങ്ങള്‍ പിന്തുണയ്ക്കുകയും സംതൃപ്തമായ ജീവിതം നയിക്കാന്‍ സഹായിക്കുകയും ചെയ്യുന്നു എന്നും പാറ്റ് ബ്രൗണ്‍ കൂട്ടിച്ചേര്‍ത്തു. സമ്മാനത്തുക ചിലവഴിക്കുന്നതിനെ കുറിച്ച് കാരെന്‍ പദ്ധതിയിട്ടുണ്ട്.

പേരക്കുട്ടികളുടെ ആഗ്രഹം നിറവേറ്റാനായി പണം മാറ്റിവെക്കണം. മത്സ്യബന്ധനമായിരുന്നു കാരെന്‍ കോള്‍മാന്റേയും ഭര്‍ത്താവിന്റേയും ഉപജീവനമാര്‍ഗം. കൊച്ചുമകനും അതേ പാത പിന്തുടരുന്നുണ്ട്. കൊച്ചുമകനും ആഴക്കടല്‍ മത്സ്യബന്ധനത്തിനും വേണ്ടി കുറച്ച് തുക മാറ്റി വെക്കണം എന്നും കാരെന്‍ ആഗ്രഹിക്കുന്നു. ലോട്ടറി കളിക്കുന്നത് പുനരാരംഭിക്കാനും കാരെന്‍ പദ്ധതിയിടുന്നുണ്ട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+