ഒടുവിൽ വിജയിയെ കണ്ടെത്തി; 6.50 കോടിയുടെ ലോട്ടറി ജേതാവ്..ടിക്കറ്റ് കണ്ടെത്തിയത് ഭർത്താവിന്റെ പോക്കറ്റിൽ
ടിക്കറ്റ് കിട്ടിയത്.അപ്പോൾ മാത്രമാണ് തങ്ങൾക്കാണ് ടിക്കറ്റ് അടിച്ചതെന്ന്

ലോട്ടറി ഭാഗ്യം എപ്പോൾ സംഭവിക്കുമെന്ന് ആർക്കും പറയാനാകില്ല. ലോട്ടറി എടുത്തത് തന്നെ മറന്നിരിക്കുമ്പോഴായിരിക്കാം ചിലപ്പോൾ ഭാഗ്യദേവത കനിയുന്നത്. അത്തരമൊരു സംഭവമാണ് വെസ്റ്റ് മിഷിഗണിലെ ഒരു ദമ്പതികളുടെ ജീവിതത്തിൽ സംഭവിച്ചത്. ലോട്ടറി അടിച്ചത് ഇരുവരും അറിയുന്നത് ഒരാഴ്ചയ്ക്ക് ശേഷമാണ്. അപ്രതീക്ഷിതമായി കൈവന്ന ഭാഗ്യത്തിന്റെ ആവേശത്തിലാണ് ഇവർ.

പവർബോൾ ടിക്കറ്റുകൾ വാങ്ങാറുണ്ടായിരുന്നു
മിഷിഗൺ ലോട്ടറിയിലാണ് വെസ്റ്റ് മിഷിഗൺ അവന്യൂവിൽ താമസിക്കുന്ന ദമ്പതികൾക്ക് ഭാഗ്യം കൈവന്നത്. ലാൻസിംഗിലെ വെസ്റ്റ് മിഷിഗൺ അവന്യൂവിൽ സ്ഥിതി ചെയ്യുന്ന സേവ്-വേ ഫുഡ് സെന്ററിൽ നിന്നാണ് 51 കാരിയായ സ്ത്രീ ടിക്കറ്റെടുത്ത്.താനും ഭർത്താവും ഓരോ ഡ്രോയിംഗിനും ഓരോ പവർബോൾ ടിക്കറ്റുകൾ വാങ്ങാറുണ്ടായിരുന്നു.ഒരു നാൾ വലിയ വിജയം നേടാൻ സാധിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിച്ചിരുന്നു', 51 കാരിയായ എലിസാൽഡേ പറഞ്ഞു.

ഒരാഴ്ച കഴിഞ്ഞപ്പോഴാണ് ഭർത്താവിന്റെ കോട്ടിന്റെ പോക്കറ്റിൽ നിന്ന്
പതിവ് പോലെയാണ് ടിക്കറ്റ് വാങ്ങിയത്. ടിക്കറ്റ് വാങ്ങിയ ശേഷം ഭർത്താവിന്റെ കൈയ്യിൽ നൽകി. ഡ്രോയിംഗ് കഴിഞ്ഞ് ഒരാഴ്ച കഴിഞ്ഞപ്പോഴാണ് ഭർത്താവിന്റെ കോട്ടിന്റെ പോക്കറ്റിൽ നിന്ന് ടിക്കറ്റ് കിട്ടിയത്.അപ്പോൾ മാത്രമാണ് തങ്ങൾക്കാണ് ടിക്കറ്റ് അടിച്ചതെന്ന് അറിയുന്നത്', സന്തോഷം പങ്കുവെച്ച് എലിസാൽഡേ പറഞ്ഞു. ക്ലെയിം ഫയൽ ചെയ്യുന്നതിനുള്ള സന്ദേശം ലഭിക്കുന്നതിന് മുമ്പ് ടിക്കറ്റ് സ്കാൻ ചെയ്യാനായി സ്റ്റോറിൽ പോയിരുന്നുവെന്നും എലിസാൽഡെ പറഞ്ഞു.

ഇപ്പോഴിതാ അത് സംഭവിച്ചിരിക്കുന്നു
ഞങ്ങൾ ഓൺലൈനിൽ നമ്പറുകൾ പരിശോധിച്ചപ്പോൾ ഒരു മില്യൺ ഡോളർ ( 6 . 50 കോടി ഇന്ത്യൻ രൂപ) ഞങ്ങൾക്കാണെന്ന് ഞങ്ങൾ തിരിച്ചറിഞ്ഞു. അക്ഷരാർത്ഥത്തിൽ ഞെട്ടിച്ച് പോയിരുന്നു. ഇങ്ങനെ ഒരു ദിവസം ഞങ്ങളുടെ ജീവിത്തതിൽ ഉണ്ടാകുമെന്ന പ്രതീക്ഷ ഞങ്ങൾക്കുണ്ടായിരുന്നു. ഇപ്പോഴിതാ അത് സംഭവിച്ചിരിക്കുന്നു, ശരിക്കും അതിശയകരമായിരിക്കുന്നു, എലിസാൽഡേ പറഞ്ഞു.

പണം ചെലവാക്കുക ഇങ്ങനെയെന്ന് ദമ്പതികൾ
അതേസമയം ലോട്ടറി അടിച്ച ടിക്കറ്റ് അവർ മിഷിഗണൺ ലോട്ടി ഹെഡ് ക്വാർട്ടേഴ്സിൽ എത്തിച്ചു. ലോട്ടറി അടിച്ച തുകകൾ മക്കളുടെ വിദ്യാഭ്യാസത്തിനും ബില്ലുകൾ അടുക്കുന്നതിനുമെല്ലാം ചെലവാക്കാനാണ് നിലവിലെ പദ്ധതിയെന്ന് എലിസാൽഡെ പറഞ്ഞു.












Click it and Unblock the Notifications