കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലോട്ടറി അടിച്ചു; 87 സ്ത്രീകള്‍ക്കൊപ്പം ഉറങ്ങിയ യുവാവിന് കാമുകിയുടെ മര്‍ദ്ദനം

  • By Anwar Sadath
Google Oneindia Malayalam News

ലണ്ടന്‍: ഒരു മില്യണ്‍ യൂറോ ലോട്ടറി ലഭിച്ചശേഷം ലോകം ചുറ്റാനിറങ്ങുകയും ഇതിനിടയില്‍ 87 സ്ത്രീകള്‍ക്കൊപ്പം ശയിക്കുകയും ചെയ്തയാള്‍ക്ക് നാട്ടില്‍ തിരിച്ചെത്തിയപ്പോള്‍ കാമുകിയുടെ മര്‍ദ്ദനം. ലണ്ടനിലെ ഹിയര്‍ഫോര്‍ഡ് മജിസ്‌ട്രേറ്റില്‍ കഴിഞ്ഞദിവസം നടന്ന ഒരു കേസിന്റെ വാദത്തിനിടെയാണ് സംഭവത്തിന്റെ ചുരുളഴിയുന്നത്.

മാറ്റ് മൈല്‍സ് എന്നയാള്‍ക്ക് കഴിഞ്ഞ വര്‍ഷം ഏപ്രിലിലാണ് ഒരു മില്യണ്‍ യൂറോ ലോട്ടറി സമ്മാനമായി ലഭിക്കുന്നത്. പണം ഉപയോഗിച്ച് മാറ്റ് ലോകം ചുറ്റാനിറങ്ങി. പല രാജ്യങ്ങളും സന്ദര്‍ശിക്കുകയും ചെയ്തു. ഇതിനിടയില്‍ പല രാജ്യങ്ങളിലുള്ള 87 സ്ത്രീകള്‍ക്കൊപ്പം താന്‍ ശയിച്ചതായും യുവാവ് അവകാശപ്പെട്ടു.

lottery

നാട്ടില്‍ തിരിച്ചെത്തിയശേഷം കാമുകി ക്ലാര ചേമ്പര്‍ലൈനുമായി ഒരു ഡേ ഔട്ടിന് പോയപ്പോഴാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടാകുന്നത്. നൈറ്റ് പാര്‍ട്ടിയും കഴിഞ്ഞ് ഇരുവരും മടങ്ങവെ കാറില്‍വെച്ച് മാറ്റിന് മറ്റൊരു സ്ത്രീയുടെ മെസേജ് ലഭിച്ചു. ഇതു ചോദ്യം ചെയ്ത ക്ലാര മാറ്റിനെ മര്‍ദ്ദിക്കുകയും മൂക്കില്‍ പരിക്കേല്‍പ്പിക്കുകയും ചെയ്യുകയായിരുന്നു.

ഉടന്‍ കാറില്‍ നിന്നും പുറത്തിറങ്ങിയ മാറ്റ് അവിടെവെച്ചുതന്നെ കാമുകിയുമായുള്ള ബന്ധം അവസാനിപ്പിച്ച് പോലീസില്‍ കേസ് നല്‍കുകയും ചെയ്തു. താന്‍ ആരെയും മര്‍ദ്ദിച്ചിട്ടില്ലെന്ന് ക്ലാര കോടതിയില്‍ ആണയിട്ടെങ്കിലും തെളിവുകള്‍ മാറ്റിന് അനുകൂലമായിരുന്നു. ക്രമിനല്‍ കുറ്റം ചെയ്തതായി ബോധ്യപ്പെട്ടതിനെ തുടര്‍ന്ന് വിവിധ വകുപ്പുകളിലായി ക്ലാരയ്ക്ക് 875 പൗണ്ട് കോടതി പിഴശിക്ഷ നല്‍കി.

English summary
Lottery winner attacked by lover, Lottery winner attacked by lover Snapchat message from girl
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X