ഭാഗ്യം വണ്ടി പിടിച്ച് വന്നിരിക്കുകയാണ്, ഒടുക്കത്തെ രാശി, മകന് വേണ്ടി അമ്മയെടുത്ത ടിക്കറ്റിന് ബംപര്‍
വാഷിംഗ്ടണ്‍: ലോട്ടറിയിലൂടെ ഭാഗ്യം വരുമെന്ന് അത് എടുക്കുന്നവരെല്ലാം വിശ്വസിക്കുമെന്ന് ഉറപ്പാണ്. അതല്ലെങ്കില്‍ ലോട്ടറിയെടുക്കേണ്ടതില്ലല്ലോ. പറഞ്ഞ് വരുന്നത് ഒരു അമ്മയ്ക്കും മകനും ജീവിതത്തിലുണ്ടായ വലിയൊരു ഭാഗ്യത്തെ കുറിച്ചാണ്. ഒന്നിലധികം തവണ ലോട്ടറിയടിക്കുന്നത് വളരെ അപൂര്‍വമായ കാര്യമാണെന്ന് എല്ലാവര്ക്കും അറിയാം.
പക്ഷേ ഈ വീട്ടില്‍ ഡബിള്‍ ബംപറാണ് ചെറിയൊരു കാലയളവില്‍ കടന്നുവന്നിരിക്കുന്നത്. ഇവരാകെ ആഘോഷത്തിലാണ്. കാരണം ചിന്തിക്കാവുന്നതിലും അപ്പുറത്തുള്ള പണമാണ് ലഭിച്ചിരിക്കുന്നത്. ഈ കുടുംബത്തിനൊപ്പമാണ് ഇപ്പോള്‍ ഭാഗ്യത്തിന്റെ സഞ്ചാരമെന്ന് തോന്നിപ്പോകുന്ന തരത്തിലാണ് ഇവര്‍ സമ്മാനമടിച്ചിരിക്കുന്നത്. അതൊന്ന് പരിശോധിക്കാം.

ഹോ എന്തൊരു ഭാഗ്യം
മേരിലാന്‍ഡില്‍ നിന്നുള്ള ഒരു യുവാവിനെയാണ് ഇപ്പോള്‍ ഭാഗ്യം തേടിയെത്തിയത്. 50000 ഡോളറാണ് ഇയാള്‍ക്ക് സമ്മാനം ലഭിച്ചിരിക്കുന്നത്. 41 ലക്ഷത്തില്‍ അധികം രൂപയാണ് ഇയാള്‍ക്ക് ഈ ജാക്ക്പോട്ടിലൂടെ ലഭിച്ചിരിക്കുന്നത്. ജീവിതം മാറിയെന്ന് പറയാം. പ
ക്ഷേ ഈ യുവാവിന്റെ കുടുംബത്തില്‍ ഇത് ആദ്യ ലോട്ടറിയല്ല. ഇയാളേക്കാള്‍ വലിയ തുകയാണ് അമ്മയ്ക്ക് ലഭിച്ചത്. മൂന്ന് വര്‍ഷം മുമ്പായിരുന്നു അവരെ തേടി ഈ നേട്ടമെത്തിയത്. മൂന്ന് ലക്ഷം യുഎസ് ഡോളറിന്റെ ജാക്ക്പോട്ടായിരുന്നു അത്. രണ്ട് കോടി 47 ലക്ഷം രൂപയില്‍ അധികമാണ് ഇതിലൂടെ അവര്‍ക്ക് ലഭിച്ചത്.
അമ്മയുടെ ഭാഗ്യമുള്ള കൈ
മേരിലാന്‍ഡിലെ ഗ്ലെന്‍ ബേര്ണിയിലാണ് ഇവര്‍ താമസിക്കുന്നത്. മേരിലാന്‍ഡ് ലോട്ടറിയില്‍ ടിക്കറ്റെടുക്കുന്നത് ഇവര്‍ക്ക് സര്‍വ സാധാരണ വിഷയമാണ്. യുവാവിന് പക്ഷേ വെറുതെ ലോട്ടറിയടിച്ചതല്ല എന്ന് വ്യക്തമാണ്. ഈ ടിക്കറ്റ് എടുത്തത് കൊടുത്തത് അമ്മയാണ്. ഭാഗ്യമുള്ള കൈകളാണ് അവരുടേതെന്ന് അതിലൂടെ തന്നെ മനസ്സിലാക്കാം.
അഞ്ച് ഡോളറിന്റെ ലക്കി റിച്ചസ് ടിക്കറാണ് മകന് വേണ്ടി അമ്മ എടുത്ത് കൊടുത്തത്. ഇതിന്റെ നമ്പറുകള്‍ പോലും തിരഞ്ഞെടുത്തത് അവരാണ്. ശരിക്കും പറഞ്ഞാല്‍ മേരിലാന്ഡുകാരന് അമ്മയുടെ ഭാഗ്യത്തില്‍ അമ്പരന്ന് നില്‍ക്കുകയാണ്.
ഭാഗ്യം പലതവണ എത്തി
50000 ഡോളര്‍ എന്ന് കേട്ടപ്പോള്‍ യുവാവ് ചെറുതായി ഒന്ന് ഞെട്ടിപ്പോയിരുന്നു. എന്നാല്‍ ഇത് തനിക്ക് ലഭിക്കുന്ന ആദ്യത്തെ സമ്മാനമല്ലെന്ന് ഇയാള്‍ പറയുന്നു. ഈ വര്‍ഷം തന്നെ ആയിരം ഡോളര്‍ സമ്മാനമായി രണ്ട് തവണ ലഭിച്ചുവെന്നും ഇയാള്‍ വെളിപ്പെടുത്തി. അതേസമയം താന്‍ ലോട്ടറി ആസ്ഥാനത്തെത്തി പണം വാങ്ങുന്നത് രസകരമായ ഓര്‍മയായിരുന്നുവെന്ന് യുവാവ് പറഞ്ഞു.
മൂന്ന് വര്‍ഷം മുമ്പ് അമ്മയെയും കൂട്ടി ഇവിടെയെത്തി മൂന്ന് ലക്ഷം സമ്മാനമായി വാങ്ങിയത് ഇപ്പോഴും ഓര്‍മയിലുണ്ടെന്ന് ഇയാള്‍ പറഞ്ഞു. അതേസമയം തന്റെ സമ്മാനത്തുക സമ്പാദ്യത്തിലേക്ക് മാറ്റിവെക്കുമെന്നും യുവാവ് വെളിപ്പെടുത്തി.
യുഎസ്സില്‍ വേറെയും ജേതാക്കള്‍
യുഎസ്സിലെ വിര്‍ജീനിയയിലും അതുപോലെ ഒരു ഭാഗ്യവതി പിറന്നിരിക്കുകയാണ്. വീട്ടിലെ വാഴപ്പഴം തീര്‍ന്നുപോയതിനെ തുടര്‍ന്ന് വാങ്ങാനായി എത്തിയതായിരുന്നു ഇവര്‍. അപ്പോഴെടുത്ത ടിക്കറ്റിന് ഇവര്‍ക്ക് മൂന്ന് ലക്ഷം യുഎസ് ഡോളറാണ് സമ്മാനമായി കിട്ടിയത്. നാന്‍സി വെബ്ബ് എന്നാണ് ഇവരുടെ പേര്. ആദ്യം ദിവസം ഇവര്‍ പഴം വാങ്ങാനായി ക്രോഗര്‍ സ്റ്റോറിലെത്തിയിരുന്നു. എന്നാല്‍ ഇവിടെ വാഴപ്പഴം ഉണ്ടായിരുന്നില്ല.
പിറ്റേ ദിവസവും അവര്‍ അതേ സ്റ്റോര്‍ സന്ദര്‍ശിച്ചിരുന്നു നാന്‍സി. പഴം വാങ്ങിയ കൂട്ടത്തില്‍ സ്ക്രാച്ച് ഓഫ് ടിക്കറ്റും വാങ്ങാന്‍ തീരുമാനിക്കുകയായിരുന്നു. ലോട്ടറി അധികം എടുക്കാത്ത ഇവര്‍ക്ക് പക്ഷേ ആ ടിക്കറ്റ് കോടികളാണ് സമ്മാനിച്ചത്. അതേസമയം ഈ തുക എന്ത് ചെയ്യുമെന്ന് അവര്‍ വെളിപ്പെടുത്തിയില്ല.
-
സ്വർണം ഇനിയും താഴേക്ക് പോകുമെന്നത് സ്വപ്നം മാത്രം; 1.40 ലക്ഷത്തിലേക്ക്..പണിതരുന്നത് ചൈന അടക്കമുള്ള രാജ്യങ്ങൾ -
വിദേശത്തുളളവർ ജോലി പോയി നാട്ടിലേക്ക് മടങ്ങേണ്ടി വരും, വീട് പണി നിർത്തേണ്ടി വരും, നാൾഫലം അറിയാം -
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി












Click it and Unblock the Notifications