നരകജീവിതത്തിലും ഈ ഇന്ത്യന്‍ യുവാവ് ലോട്ടറിയെടുത്തു; 20 വര്‍ഷത്തില്‍ അടിക്കാത്ത സമ്മാനം തേടിയെത്തി
ടൊറന്റോ: പണം നമുക്ക് വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ്. ജീവിതത്തില്‍ എന്ത് സാധനങ്ങള്‍ വാങ്ങണമെങ്കിലും പണം ആവശ്യമാണ്. അത്രത്തോളം പണം എല്ലാവരുടെയും ജീവിതത്തില്‍ സ്വാധീനം ചെലുത്തുന്നുണ്ട്. ജീവിതത്തില്‍ സാമ്പത്തിക പ്രയാസങ്ങള്‍ വരുമ്പോള്‍ നമ്മള്‍ ചെലവ് ചുരുക്കുന്നത് സാധാരണമാണ്. പിന്നീട് പണം വരുമ്പോള്‍ അതുപോലെ തന്നെ ചെലവ് വര്‍ധിപ്പിക്കുകയും ചെയ്യും.
എന്നാല്‍ പ്രതിസന്ധികള്‍ ഏറെ വന്നിട്ടും തന്റെ പ്രിയ ലോട്ടറി എടുക്കുന്നത് ഒരു യുവാവിനെ കുറിച്ചാണ് പറഞ്ഞ് വരുന്നത്. ജീവിതത്തില്‍ പ്രയാസങ്ങള്‍ വന്നിട്ടും, തളരാതെ ലോട്ടറിയെടുക്കുന്നത് തുടര്‍ന്ന ഈ യുവാവിനെ തേടി ഇപ്പോള്‍ ഭാഗ്യമെത്തിയിരിക്കുകയാണ്. ജീവിതം വേറെ തലത്തിലേക്ക് മാറിയിരിക്കുകയാണ്. അത് എങ്ങനെയെന്ന് നോക്കാം.

image credit: olg
ഇന്ത്യക്കാരന്റെ ദുരിതത്തിന്റെ അവസാനം
കാനഡയില്‍ പ്രവാസി ഇന്ത്യക്കാരനായ രമേശ്വര്‍ രാംസുമീറിനാണ് ജീവിതത്തിലെ ദുരിതത്തിന്റെ അവസാനമുണ്ടായത്. ഇയാളുടെ ജീവിതത്തില്‍ ഒരു വമ്പന്‍ ജാക്ക്‌പോട്ടാണ് അടിച്ചിരിക്കുന്നത്. രണ്ടേകാല്‍ ലക്ഷം കനേഡിയന്‍ ഡോളറാണ് ഇയാള്‍ക്ക് അടിച്ചിരിക്കുന്നത്.
ഒരു കോടി 36 ലക്ഷത്തില്‍ അധികം വരുന്ന തുകയാണിത്. ഏറ്റവും രസകരമായ കാര്യം ഇരുപത് വര്‍ഷത്തോളമായി ഇയാള്‍ ലോട്ടറിയെടുക്കുന്നു എന്നതാണ്. ഒരിക്കല്‍ പോലും പാവത്തിന് ലോട്ടറിയടിച്ചിരുന്നില്ല. ഒന്താരിയോയിലെ മിസ്സിസോഗ നിവാസിയാണ് രമേശ്വര്‍.
ഇന്‍സ്റ്റന്റ് ലോട്ടറിയിലെ ഭാഗ്യം
ബിഗ് സ്പിന്‍ ഇന്‍സ്റ്റന്റ് ലോട്ടറിയിലാണ് രമേശ്വറിന് ലോട്ടറിയടിച്ചത്. രമേശ്വര്‍ സാധാരണ ഒരു മെഷീന്‍ ഓപ്പറേറ്റര്‍ മാത്രമായിരുന്നു. എന്നാല്‍ ഒരിക്കലും ലോട്ടറിയെടുക്കാന്‍ ഇയാള്‍ മറക്കാറില്ലായിരുന്നു. പക്ഷേ താന്‍ എല്ലാ ജോലികളും ചെയ്യാറുണ്ടായിരുന്നുവെന്ന് രമേശ്വര്‍ പറയുന്നു.
ഒരു കടയില്‍ കയറി കാപ്പി കഴിച്ച് കൊണ്ടിരിക്കുന്നതിനിടെയാണ് ഇയാളെ തേടി ഭാഗ്യമെത്തിയത്. ആ ടിക്കറ്റില്‍ ഇയാള്‍ക്ക് അടിച്ചത് സ്പിന്‍ ലോട്ടറിക്കുള്ള ടിക്കറ്റായിരുന്നു. പിറ്റേന്ന് ആ ലോട്ടറി വീണ്ടും പരിശോധിച്ച് നോക്കുമ്പോള്‍ സമ്മാനമാകെ മാറിയിരുന്നു.
പ്രതീക്ഷിച്ചത് പോലെയല്ല വന്നത്
വെറും അന്‍പത് ഡോളറായിരുന്നു രമേശ്വര്‍ പ്രതീക്ഷിച്ചത്. എന്നാല്‍ സമ്മാനം വന്നത് അപ്രതീക്ഷിതമായിട്ടായിരുന്നു. എന്നാല്‍ പാവം അതൊന്നും അറിഞ്ഞിട്ടില്ലായിരുന്നു. ബിഗ് സ്പിന്നാണ് അടിച്ചതെന്ന് പോലും രമേശ്വര്‍ അറിഞ്ഞിരുന്നില്ല. ഇയാള്‍ കടക്കാരനോട് സംസാരിച്ചിരിക്കുകയായിരുന്നു.
എന്നാല്‍ പെട്ടെന്ന് സമ്മാനം കണ്ടതോടെ കടക്കാരനും താനും ഞെട്ടിപ്പോയെന്ന് ഇയാള്‍ പറഞ്ഞു. ഒഎല്‍ജി പ്രൈസ് സെന്ററിലേക്കാണ് നേരെ വിട്ടതെന്ന് രമേശ്വര്‍ പറയുന്നു. അവിടെ വെച്ചാണ് സ്പിന്‍ ലോട്ടറി കളിച്ചത്. രണ്ടേകാല്‍ ലക്ഷ ഡോളറും വന്നു. ശരിക്കും ഒരു വാക്ക് പോലും സംസാരിക്കാനാവാതെ താന്‍ അങ്ങനെ നിന്നുപോയെന്നും രമേശ്വര്‍ പറഞ്ഞു.
പണം ഇനി എന്ത് ചെയ്യും
ഈ പണം രമേശ്വറിന്റെ ജീവിതത്തെ ഒന്നാകെ മാറ്റിമറിക്കും. അത്ര വലിയൊരു തുകയാണ് പാവത്തിന് ലഭിച്ചിരിക്കുന്നത്. തന്റെ മകളെ ഒരു വെക്കേഷനായി കൊണ്ടുപോകണമെന്ന് ഏറെ നാളത്തെ ആഗ്രഹമാണ്. അതിനി നടക്കും. കുറച്ച് പണം അവളുടെ കോളേജ് പഠനത്തിനായി മാറ്റിവെക്കും.
പുതിയൊരു വാഹനം വാങ്ങണമെന്നും ആഗ്രഹമുണ്ട്. ഇത്രയും കാലം ജീവിതത്തില്‍ കഷ്ടപ്പെടുകയായിരുന്നു. വളരെ നരക ജീവിതമായിരുന്നു. ഇപ്പോഴാണ് അതിനൊരു ആശ്വാസം ഉണ്ടായിരിക്കുന്നത്. ഇതെനിക്ക് ആസ്വദിക്കണമെന്നും രമേശ്വര്‍ പറഞ്ഞു.












Click it and Unblock the Notifications