കാമുകനായാല്‍ ദേ ഇങ്ങനെ വേണം

ഒരു ചൈനീസ് പത്രമാണ് ഈ പ്രണയ ധൂര്‍ത്ത് വാര്‍ത്തയാക്കിയത്. 18 ചുമട്ടുതൊഴിലാളികള്‍ ചേര്‍ന്നാണ് ഏകദേശം 102 കിലോഗ്രാമോളം ഭാരം വരുന്ന നോട്ടുകെട്ടുകള്‍ പെണ്‍കുട്ടിയുടെ വീട്ടിലെത്തിച്ചത്. പെട്ടികളിലും മറ്റുമായാണ് പണം എത്തിച്ചത്.നവംബര്‍ 14 വ്യാഴാഴ്ചയാണ് വാര്‍ത്ത പുറത്ത് വരുന്നത്.
ഇനി പെണ്‍കുട്ടിയുടെ വീട്ടിലേയ്ക്ക് വെറുതെ പണവും കൊണ്ട് കയറി ചെല്ലാന്‍ പറ്റുമോ . അതിനുമൊരു സിനിമാ സ്‌റ്റൈല്‍ തന്നെ വേണ്ടേ. ആത്യാധുനിക ആഢംബര കാറുകളിലാണ് വരനും സംഘവും പണവുമായി പെണ്‍കുട്ടിയുടെ വീട്ടിലെത്തിയത്.
ചൈനയിലെ ചില സുന്ദരിമാര്‍ ഇതെന്തൊരു കാമുകനെന്ന് ആലോചിച്ച് മൂക്കത്ത് വിരല്‍ വച്ചപ്പോള്‍ ചില യുവാക്കള്‍ ഇതിനെതിരെ സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളിലൂടെ യുവാക്കള്‍ പ്രതികരണവും തുടങ്ങി. ഒരു പെണ്ണ് കെട്ടുന്നതിന് ഇത്രയും ആഡംബരം വേണമോ എന്നാണ് ന്യൂജനറേഷന്‍ ചെറുപ്പക്കാരുടെ ന്യായമായ ചോദ്യം.












Click it and Unblock the Notifications