സൗദിയില്‍ നിന്നും കാമുകി നാട്ടിലേയ്ക്ക് മടങ്ങി, നിരാശനായ ബംഗ്ളാദേശി കാമുകന്‍ ലൈംഗികാവയവം മുറിച്ചു
റിയാദ്: കാമുകി മറ്റൊരു നാട്ടിലേയ്ക്ക് ജോലി കിട്ടി പോയാലോ പഠനത്തിനായി പോയാലോ ഒരു കാമുകന്റെ അവസ്ഥ എന്താകും. സങ്കടം തോന്നുമായിരിയ്ക്കും. പെട്ടന്നുള്ള കാമുകിയുടെ യാത്ര കാമുകന് ചിലപ്പോള്‍ സഹിയ്ക്കാന്‍ കഴിയില്ല. കാമുകിയോട് അമിതമായ സ്‌നേഹമുള്ള ഒരു കാമുകന്റെ കാര്യമാണ് ഇനി പറയാന്‍ പോകുന്നത്. സൗദി അറേബ്യയില്‍ ജോലി നോക്കുന്ന ബംഗ്ളാദേശിയായ യുവാവാണ് കാമുകന്‍.
ഇയാളുടെ കാമുകിയും സൗദി അറേബ്യയിലായിരുന്നു. ദിവസങ്ങള്‍ക്ക് മുമ്പ് ഇവര്‍ സൗദിയില്‍ നിന്നും മടങ്ങിപ്പോയി. സങ്കടം സഹിയ്ക്കാതെ ബംഗ്ളാദേശി കാമുകന്‍ സ്വന്തം കഴുത്തും ലൈംഗിക അവയവവും മുറിച്ച് ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചു. രക്തത്തില്‍ കുളിച്ച നിലയില്‍ ജോലിസ്ഥലത്ത് ഇയാളെ കണ്ടത് സഹപ്രവര്‍ത്തകരാണ്.

ഉടന്‍ തന്നെ സ്‌പോണ്‍സറെ വിവരമറിയിച്ച് കാമുകനെ ആശുപത്രിയിലാക്കി. തക്ക സമയത്ത് ആശുപത്രിയില്‍ എത്തിച്ചതിനാല്‍ ജീവന്‍ തിരിച്ച് കിട്ടി. കാമുകി പോയതിലുള്ള നിരാശയാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് സുഹൃത്തുക്കള്‍ പറയുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.












Click it and Unblock the Notifications