കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പശ്ചിമ അറബിക്കടലിൽ ന്യൂനമർദം: ഒമാനിൽ കനത്ത മഴ, ഞായറാഴ്ടച കേരള തീരത്തിനടുത്ത് ന്യൂനമർദ്ദ സാധ്യത

Google Oneindia Malayalam News

തിരുവനന്തപുരം/മസ്കറ്റ്: മധ്യ-പശ്ചിമ അറബിക്കടലിൽ യെമൻ-ഒമാൻ തീരത്തോട് അടുത്ത് രൂപം കൊണ്ട ന്യൂനമർദം ശക്തി പ്രാപിക്കുന്നതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. കൂടുതൽ ശക്തി പ്രാപിച്ച് അടുത്ത 12 മണിക്കൂറിൽ തീവ്രന്യൂനമർദമായി ആയി മാറിക്കൊണ്ട് വടക്ക്-പടിഞ്ഞാറ് ദിശയിൽ സഞ്ചരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

വെട്ടുക്കിളികൾ ടേക്ക് ഓഫിനും ലാൻഡിംഗിനും ഭീഷണി: മുന്നറിയിപ്പുമായി ഡിജിസിഎ, സിഗ്നൽ പ്രശ്നങ്ങൾവെട്ടുക്കിളികൾ ടേക്ക് ഓഫിനും ലാൻഡിംഗിനും ഭീഷണി: മുന്നറിയിപ്പുമായി ഡിജിസിഎ, സിഗ്നൽ പ്രശ്നങ്ങൾ

അറബിക്കടലിൽ രുപംകൊണ്ട ന്യൂനമർദ്ദം ശക്തിപ്രാപിച്ചതോടെ ഒമാനിലെ ദോഫാർ അൽ വുസ്ത മേഖലയിൽ കനത്ത കനത്ത മഴയാണ് അനുഭവപ്പെടുന്നത്. സലാലയിൽ റോഡുകളിൽ വെള്ളക്കെട്ടുകൾ ഉണ്ടാകാനുള്ള സാധ്യതയുള്ളതിനാൽ പോലീസ് ജനങ്ങൾക്ക് ജാഗ്രതാ നിർദേശവും നൽകിയിട്ടുണ്ട്. സലാല തീരത്തുനിന്ന് 100 കിലോമീറ്റർ അകലെയാണ് ന്യൂനമർദ്ദത്തിന്റെ സ്ഥാനം. 30 മുതൽ 45 കിലോമീറ്റർ വേഗത്തിൽ കാറ്റടിക്കും. ഇതിന് പുറമേ അടുത്ത 24 മണിക്കൂറിൽ രാജ്യത്ത് ശക്തമായ കാറ്റോടുകൂടിയ മഴ തുടരുമെന്ന് ഒമാൻ പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഏവിയേഷൻ സ്ഥിരീകരിച്ചിട്ടുണ്ട്.

 rains-in-bengaluru-15

അതേ സമയം ന്യൂനമർദ്ദം മൂലം കടൽ പ്രക്ഷുബ്ദമായിരിക്കുമെന്നും ഒമാൻ പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഏവിയേഷൻ മുന്നറിയിപ്പിൽ പറയുന്നുണ്ട്. നാല് മുതൽ അഞ്ച് മീറ്റർ വരെ ഉയരത്തിൽ തിരമാലകളുണ്ടാകാനും സാധ്യതയുണ്ടെന്നും ഒമാൻ പോലീസ് വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.

Recommended Video

cmsvideo
Monsoon will hit Kerala Coast on june 1st | Oneindia Malayalam

2020 മെയ് 31 നോട് കൂടി കേരള തീരത്തിനടുത്തായി തെക്ക് കിഴക്കൻ അറബിക്കടലിൽ ന്യൂനമർദം രൂപപ്പെടാൻ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പുണ്ട്. ന്യൂനമർദം രൂപപ്പെടുന്നതിൻറെ പശ്ചാത്തലത്തിൽ കേരളത്തിൽ ശക്തമായ മഴ അടുത്ത 5 ദിവസം തുടരുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ കേരള തീരത്ത് നിന്ന് കടലിൽ പോകുന്നത് പൂർണ്ണമായി നിരോധിച്ചിട്ടുണ്ട്.

English summary
Low pressure area in Western Arabian sea, heavy rain in Oman
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X