കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ട്രംപിന്റെ ഉപരോധം ഏറ്റു! ഉത്തരകൊറിയ മിസൈല്‍ സാങ്കേതികവിദ്യ വില്‍ക്കുന്നു,സഹായി അറസ്റ്റില്‍

ഉത്തരകൊറിയയുടെ സാമ്പത്തിക വക്താവെന്ന് സംശയിക്കുന്ന ഒരാളെ ഓസ്‌ട്രേലിയയില്‍ അറസ്റ്റിലായിട്ടുണ്ട്.

  • By Ankitha
Google Oneindia Malayalam News

സിഡ്നി: ഉത്തരകൊറിയ്ക്കെതിരെ ലോകരാജ്യങ്ങൾ സാമ്പത്തിക ഉപരോധം ശക്തമാക്കിയ പശ്ചാത്തലത്തിൽ മിസൈല്‍ സാങ്കേതികവിദ്യയും മിസൈല്‍ ഭാഗങ്ങളും വില്‍ക്കാന്‍ ഉത്തരകൊറിയ ശ്രമിക്കുന്നതായി റിപ്പോര്‍ട്ട്. ഉത്തരകൊറിയയുടെ സാമ്പത്തിക വക്താവെന്ന് സംശയിക്കുന്ന ഒരാളെ ഓസ്‌ട്രേലിയയില്‍ അറസ്റ്റിലായിട്ടുണ്ട്. ഓസ്‌ട്രേലിയന്‍ ഫെഡറല്‍ പോലീസാണ് ചാന്‍ ഹാന്‍ ചോയെന്ന 59കാരനെ അറസ്റ്റ് ചെയ്തത്.

ആർകെ നഗറിൽ പണം വിതരണം വ്യാപകം; പിന്നിൽ അണ്ണാഡിഎംകെ? കമ്മീഷൻ പിടികൂടിയത് 12.6 ലക്ഷം രൂപആർകെ നഗറിൽ പണം വിതരണം വ്യാപകം; പിന്നിൽ അണ്ണാഡിഎംകെ? കമ്മീഷൻ പിടികൂടിയത് 12.6 ലക്ഷം രൂപ

NORTH KOREA

കഴിഞ്ഞ 30 വര്‍ഷമായി ഓസ്‌ട്രേലിയയിലെ സ്ഥിര താമസക്കാരനാണ് ഇയാള്‍. കൂടാതെ ഉത്തരകൊറിയയിലെ ഉന്നത ഉദ്യോഗസ്ഥനുമായി അടുത്ത ബന്ധമാണ് ഇയാള്‍ക്കുള്ളത്. കോടിക്കണക്കിന് രൂപയുടെ ഇടപാടിനാണ് ഇയാള്‍ ശ്രമിച്ചിരുന്നതെന്ന് ഓസ്‌ട്രേലിയന്‍ ഫെഡറല്‍ പൊലീസ് (എഎഫ്പി) വ്യക്തമാക്കി. ഇത്തരത്തിലുള്ള ഒരു സംഭവം ഓസ്‌ട്രേലിയയില്‍ ആദ്യമായാണ് നടക്കുന്നതെന്നും എഎഫ്പി അസിസ്റ്റന്റ് കമ്മിഷണര്‍ നീല്‍ ഗൗഗാന്‍ അഭിപ്രായപ്പെട്ടു.

 ഇന്ത്യൻ ഉദ്യോഗസ്ഥരെ കുടുക്കാൻ ചാര സുന്ദരികൾ; പാകിസ്താന്റെ കള്ളക്കളി പൊളിച്ചടുക്കി ഇന്ത്യ ഇന്ത്യൻ ഉദ്യോഗസ്ഥരെ കുടുക്കാൻ ചാര സുന്ദരികൾ; പാകിസ്താന്റെ കള്ളക്കളി പൊളിച്ചടുക്കി ഇന്ത്യ

 മിസൈല്‍ വിദ്യ വില്‍ക്കാന്‍ ശ്രമം

മിസൈല്‍ വിദ്യ വില്‍ക്കാന്‍ ശ്രമം

ഉത്തരകൊറിയയയുടെ ബാലിസ്റ്റിക് നിര്‍മാണ യൂണിറ്റും അനുബന്ധ ഉപകരങ്ങളും സാങ്കേതികവിദ്യയും വില്‍ക്കാനായിരുന്നു ഇയാളുടെ ശ്രമം. എന്നാല്‍, ആര്‍ക്കാണ് ഇതു വില്‍ക്കാന്‍ ശ്രമിച്ചതെന്ന് പോലീസ് വെളിപ്പെടുത്തിയിട്ടില്ല. അതീവ പ്രാധാന്യമുള്ളതാണ് ഇയാളുടെ അറസ്‌റ്റെന്ന് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി മാല്‍ക്കം ടേണ്‍ബുള്‍ സിഡ്‌നിയില്‍ പറഞ്ഞു. മേഖലയിലെ സമാധാനം നശിപ്പിക്കാന്‍ ശ്രമിക്കുന്ന അരാജക രാജ്യമാണ് ഉത്തരകൊറിയ. യുഎന്‍ ഉപരോധങ്ങളെ മറികടക്കാനുള്ള ശ്രമത്തിലാണ് ഉത്തരകൊറിയയെന്ന് ടേണ്‍ബുള്‍ ചൂണ്ടിക്കാട്ടി.

 ഇതിനു മുന്‍പും ഉത്തരകൊറിയയെ സഹായിച്ചിട്ടുണ്ട്

ഇതിനു മുന്‍പും ഉത്തരകൊറിയയെ സഹായിച്ചിട്ടുണ്ട്

ഇതിനു മുന്‍പും ഇയാള്‍ ഉത്തരകൊറിയയെ സഹായിച്ചിട്ടുണ്ടെന്നു തരത്തിലുളള ആരോപണങ്ങള്‍ ഉയരുന്നുണ്ട്. വന്‍ വ്യവസായ സ്ഥാപനങ്ങള്‍ക്ക് കൊറിയയില്‍ നിന്ന് കല്‍ക്കരി ഇറക്കുമതി ചെയ്യുന്നതിന് ഇയാള്‍ ഇടനില നിന്നിട്ടുണ്ടെന്നും പോലീസ് പറയുന്നു. ഇയാളെ ഞായറാഴ്ച കോടതിയില്‍ ഹാജരാക്കി. ജാമ്യത്തിനായി അപേക്ഷ നല്‍കിയിരുന്നെങ്കിലും കോടതി നിരസിച്ചു. 10 വര്‍ഷം വരെ തടവു ലഭിക്കാവുന്ന ആറു കുറ്റങ്ങളാണ് ഇയാള്‍ക്കെതിരെ നിലവില്‍ ചുമത്തിയിരിക്കുന്നത്. വിശദമായ അന്വേഷണത്തിനുശേഷം കൂടുതല്‍ വകുപ്പുകള്‍ ചേര്‍ക്കുന്ന കാര്യം പരിഗണിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

ഉത്തരകൊറിയയ്ക്ക് മേല്‍ ഉപരോധം

ഉത്തരകൊറിയയ്ക്ക് മേല്‍ ഉപരോധം

ഐക്യരാഷ്ട്രസഭയുടെ നിര്‍ദേശങ്ങള്‍ അവഗണിച്ച് ആണവായുധ പരീക്ഷണം നടത്തിയതിനെ തുടര്‍ന്ന് ലോക രാജ്യങ്ങള്‍ ഉത്തരകൊറിയ്‌ക്കെതിരെ ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു. ഉത്തരകൊറിയയുമായുള്ള വ്യാപാര ബന്ധം അവസാനിപ്പിക്കണമെന്നു ലോക രാജ്യങ്ങളോട് അറിയിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് ഉത്തരകൊറിയയുമായുള്ള വ്യാരപാര ബന്ധം രാജ്യങ്ങള്‍ ഉപേക്ഷിച്ചിരുന്നു. എന്നാല്‍ ഉത്തരകൊറിയയോട് അടുത്ത ബന്ധമുള്ള ചൈന വ്യാപാര ബന്ധം അവസാനിപ്പിച്ചിട്ടില്ല. ഇതിന്റെ പശ്ചാത്തലത്തുല്‍ ചൈനയ്‌ക്കെതിരെ വിമര്‍ശനവുമായി അമേരിക്ക രംഗത്തെത്തിയിരുന്നു.

 ഭീകരാജ്യം

ഭീകരാജ്യം

സാമ്പത്തിക ഉപരോധത്തിനു പുറമേ ഉത്തരകൊറിയയെ ഭീകരവാദത്തെ പ്രോല്‍സാഹിപ്പിക്കുന്ന രാജ്യമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചിരുന്നു. ഉത്തരകൊറിയന്‍ പ്രസിഡന്റ് കിങ് ജോങ് ഉന്‍ ആണവായുധ പരീക്ഷണങ്ങള്‍ തുടരുന്നതിന്റെ പശ്ചാത്തലത്തിലാണ് ഇത്തരത്തിലുള്ള കടുത്ത നടപടിയെന്ന് ട്രംപ് വ്യക്തമാക്കിയിരുന്നു
ഇത്തരം നടപടിയിലൂടെ ഉത്തരകൊറിയയ്ക്ക് മേല്‍ സമ്മര്‍ദ്ദം സൃഷ്ടിക്കുകയാണ് ലക്ഷ്യമെന്നും ട്രംപ് വ്യക്തമാക്കിയിരുന്നു.

English summary
A Sydney-based "loyal agent of North Korea" has been charged with trying to sell missile parts and technology on the black market to raise money for Pyongyang in breach of international sanctions, Australian police said Sunday.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X