കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലുബാൻ ചുഴലിക്കാറ്റ് കരയിലേക്കടുക്കുന്നു; ഒമാൻ തീരത്ത് കനത്ത ജാഗ്രതാ നിർദ്ദേശം

  • By Goury Viswanathan
Google Oneindia Malayalam News

Recommended Video

cmsvideo
ലുബാൻ ചുഴലിക്കാറ്റ് കരയിലേക്കടുക്കുന്നു! | Oneindia Malayalam

മസ്ക്കറ്റ്: അറബിക്കടലിൽ രൂപം കൊണ്ട ലുബാൻ ചുഴലിക്കാറ്റ് ഒമാന്‌റെ തെക്കുഭാഗത്തേയേക്ക് അടുക്കുന്നു. ഒമാന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴയോടുകൂടിയ ചുഴലിക്കാറ്റ് വീശാൻ സാധ്യതയുണ്ടെന്ന് ഒമാൻ പബ്ലിക് അതോരിറ്റി ഫോർ സിവിൽ ഏവിയേഷൻ അറിയിച്ചു. ലുബാൻ‌ ചുഴലിക്കാറ്റിനെ നേരിടാൻ നടപടികൾ സ്വീകരിച്ചതായും അധികൃതർ അറിയിച്ചു.

ബുധനാഴ്ച വൈകിട്ടോടു കൂടി ദോഫാർ, അൽ വുസ്ത മേഖലകളിൽ കനത്ത മഴയും കാറ്റും ഉണ്ടാകാൻ സാധ്യതയുണ്ടെന്നാണ് ഒമാൻ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നൽകുന്ന മുന്നറിയിപ്പ്. മണിക്കൂറിൽ 64 മുതൽ 74 കിലോമീറ്റർ വേഗതയിൽ കാറ്റുവീശാനും രണ്ട് മുതൽ മൂന്ന് മീറ്റർ വരെ കടലിൽ തിര ഉയരാനും സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ.

cyclone

ജാഗ്രതാ മുന്നറിയിപ്പുകൾ ശ്രദ്ധിക്കണമെന്നും അധികൃതരുടെ നിർദ്ദേശങ്ങൾ പാലിക്കണമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. ഒമാൻ സിവിൽ ഡിഫൻസ് വിഭാഗം, സിവിൽ ഏവിയേഷൻ വിഭാഗം തുടങ്ങിയവയുടെ നേതൃത്വത്തിലാണ് മുന്നൊരുക്കങ്ങൾ ശക്തമാക്കിയിരിക്കുന്നത്.

ജനങ്ങൾ പരിഭ്രാന്തരാകേണ്ട സാഹചര്യമില്ലെന്നും അടിയന്തര സാഹചര്യങ്ങൾ നേരിടാൻ രാജ്യം സജ്ജമാണെന്നും ഭരണകൂടം വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ മെയ് മാസത്തിൽ സലാലയിലുണ്ടായ മെകുനു കൊടുങ്കാറ്റ് കനത്ത നാശം വിതച്ചിരുന്നു. ഇതിന് പിന്നാലെയാണ് ആശങ്ക പരത്തി ലുബാൻ ചുഴലിക്കാറ്റ് എത്തുന്നത്.

മുകേഷ് വിഷയത്തില്‍ കുരുക്കിലായി സിപിഎമ്മും അമ്മയും... ആലോചിച്ച് നടപടിയെന്ന് കോടിയേരി!!മുകേഷ് വിഷയത്തില്‍ കുരുക്കിലായി സിപിഎമ്മും അമ്മയും... ആലോചിച്ച് നടപടിയെന്ന് കോടിയേരി!!

ഗോപീ സുന്ദറിനെതിരെ യുവതി.. ലൈംഗിക ബന്ധത്തിന് ക്ഷണിച്ചു! കന്യകയാണോയെന്ന് ചോദിച്ചു!! ഗുരുതര ആരോപണംഗോപീ സുന്ദറിനെതിരെ യുവതി.. ലൈംഗിക ബന്ധത്തിന് ക്ഷണിച്ചു! കന്യകയാണോയെന്ന് ചോദിച്ചു!! ഗുരുതര ആരോപണം

English summary
luban cyclone approaching oman shore, alert issued
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X