കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഴിമതിക്കേസിൽ മുൻ ബ്രസീൽ പ്രസിഡണ്ട് ലുല ഡിസിൽവ തടവറയിലേക്ക്.. 12 വർഷം ഇനി അഴിക്കുള്ളിൽ

Google Oneindia Malayalam News

മാഡ്രിഡ്: അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ട മുന്‍ ബ്രസീല്‍ പ്രസിഡണ്ട് ലുല ഡസില്‍വ തടവറയിലേക്ക്. ലുല ഡിസില്‍വയെ ജയിലിലേക്ക് അയക്കണമെന്ന് അദ്ദേഹത്തിന്റെ അപ്പീല്‍ തള്ളിക്കൊണ്ട് ബ്രസീലിയന്‍ സുപ്രീം കോടതി വ്യക്തമാക്കി. തനിക്കെതിരായ അഴിമതി ആരോപണം രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണെന്നും താന്‍ പ്രസിഡണ്ട് സ്ഥാനത്തേക്ക് വരുന്നതിനെ തടയാന്‍ ലക്ഷ്യമിട്ട് കൊണ്ടുള്ളതായിരുന്നുവെന്നും ലുല ഡിസില്‍വ വാദിച്ചുവെങ്കിലും കോടതി അംഗീകരിച്ചില്ല. 12 വര്‍ഷത്തെ തടവ് ശിക്ഷയാണ് മുന്‍ പ്രസിഡണ്ട് അനുഭവിക്കേണ്ടത്.

brazil

ലുല ഡിസില്‍വ അടക്കമുള്ള നിരവധി ഉന്നതരാണ് ഓപ്പറേഷന്‍ കാര്‍ വാഷ് എന്ന് പേരിട്ട അഴിമതി അന്വേഷണത്തില്‍ കുടുങ്ങിയത്. 2017ല്‍ ലുലയെ കോടതി കുറ്റക്കാരനെന്ന് കണ്ടെത്തുകയും 9 വര്‍ഷം തടവ് ശിക്ഷ വിധിക്കുകയുമായിരുന്നു. ജനുവരിയില്‍ കോടതി വിധിക്കെതിരെ ലുല ഡിസില്‍വ അപ്പീല്‍ നല്‍കി. അപ്പീല്‍ തള്ളിയ പോര്‍ട്ടോ അലെഗ്രെ കോടതി ശിക്ഷാ കാലാവധി 12 വര്‍ഷവും ഒരു മാസവുമായി ഉയര്‍ത്തി. കള്ളപ്പണം വെളുപ്പില്‍ അടക്കമുള്ള ഗുരുതരമായ ആരോപണങ്ങളാണ് ലുല ഡിസില്‍വ നേരിടുന്നത്.

ലുലയും അനുയായികളും എല്ലാ ആരോപണങ്ങളും നിഷേധിച്ചിരുന്നു. ലുലയെ കുടുക്കിയതാണ് എന്നതാണ് അണികളുടെ ആരോപണം.അതേസമയം ശിക്ഷ വിധിച്ചിട്ടും ലുല പുറത്ത് സ്വതന്ത്രനായി തുടരുന്നതിനെതിരെ സാവോ പോളോയില്‍ വന്‍ പ്രതിഷേധ റാലിയാണ് നടന്നത്. ഇരുപതിനായിരത്തിലധികം ആളുകള്‍ പ്രതിഷേധത്തില്‍ പങ്ക് ചേര്‍ന്നു. ലുല അനുയായികളും റാലി സംഘടിപ്പിക്കുകയുണ്ടായി. ലുലയെ അറസ്റ്റ് ചെയ്യുന്നതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി വരികയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍.

''വെട്ടിക്കൊല്ലുമ്പോൾ രാജേഷ് നിലവിളിക്കുന്നത് അവൾ ഫോണിലൂടെ കേൾക്കണം''! കൊട്ടേഷൻ ഇങ്ങനെ''വെട്ടിക്കൊല്ലുമ്പോൾ രാജേഷ് നിലവിളിക്കുന്നത് അവൾ ഫോണിലൂടെ കേൾക്കണം''! കൊട്ടേഷൻ ഇങ്ങനെ

രാജേഷിനെ കൊന്നത് ഖത്തറിലെ നർത്തകിയുടെ പ്രതികാരം? ആർജെ രാജേഷ് കൊലക്കേസിൽ പുതിയ ട്വിസ്റ്റ്!രാജേഷിനെ കൊന്നത് ഖത്തറിലെ നർത്തകിയുടെ പ്രതികാരം? ആർജെ രാജേഷ് കൊലക്കേസിൽ പുതിയ ട്വിസ്റ്റ്!

English summary
Brazil's Lula must start prison term, Supreme Court rules
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X