കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദിയില്‍ അപൂര്‍വ നേട്ടം കൈവരിച്ച് എംഎ യൂസഫലി; പ്രീമിയം റസിഡന്‍സി ലഭിക്കുന്ന ആദ്യ ഇന്ത്യക്കാരന്‍

  • By Desk
Google Oneindia Malayalam News

റിയാദ്: 7500 കോടി ഡോളറിന്റെ അറ്റാദായമുള്ള വന്‍ വ്യവസായ ശൃംഖലയാണ് എംഎ യൂസഫലി ചെയര്‍മാനായ ലുലു ഗ്രൂപ്പ്. അബൂദാബി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ലുലു ഗ്രൂപ്പിന് ഒട്ടേറെ രാജ്യങ്ങളില്‍ ബിസിനസുണ്ട്. ലോകത്തെ വന്‍കിട ബിസിനസുകാരുടെ പട്ടിക എടുത്താല്‍ അതില്‍ യൂസഫലിക്കും സ്ഥാനമുണ്ടാകും. അതുകൊണ്ടുതന്നെയാണ് അദ്ദേഹത്തെ യുഎഇ ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങള്‍ പ്രത്യേകമായി പരിഗണിക്കുന്നതും.

Recommended Video

cmsvideo
Yusafali Becomes The 1st Indian To Get Saudi Green Card | Oneindia Malayalam

ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന വിവരം സൗദി അറേബ്യ യൂസഫലിക്ക് പ്രിമിയം റസിഡന്‍സി പദവി നല്‍കി എന്നതാണ്. ഈ പദവി ലഭിക്കുന്ന ആദ്യ ഇന്ത്യക്കാരനാണ് യൂസഫലി. അതുവഴി ലഭിക്കുന്ന നേട്ടങ്ങള്‍ പലതാണ്. വിശദവിവരങ്ങള്‍ ഇങ്ങനെ...

സൗദിയുടെ പുതിയ പരിഷ്‌കാരം

സൗദിയുടെ പുതിയ പരിഷ്‌കാരം

സൗദി അറേബ്യ അടുത്തിടെയാണ് പ്രിമിയം റസിഡന്‍സി പദവി നല്‍കാന്‍ തുടങ്ങിയത്. വിദേശത്തെ ബിസിനസുകാരെ സൗദിയിലേക്ക് ആകര്‍ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദവി നല്‍കുന്നത്. ഇവര്‍ക്ക് സൗദിയില്‍ സ്‌പോണ്‍സറില്ലാതെ തന്നെ ബിസിനസ് തുടങ്ങാനും ആസ്തികള്‍ വാങ്ങാനും സാധിക്കും.

യൂസഫലിയുടെ പ്രതികരണം

യൂസഫലിയുടെ പ്രതികരണം

വളരെ അഭിമാനം തോന്നുന്നുവെന്ന് യൂസഫലി പ്രതികരിച്ചു. തനിക്ക് മാത്രമല്ല, ഇന്ത്യന്‍ പ്രവാസികള്‍ക്ക് മൊത്തമായി അഭിമാനിക്കാവുന്ന കാര്യമാണിത്. സൗദി രാജാവ് സല്‍മാനോടും കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാനോടും സൗദി സര്‍ക്കാരിനോടും നന്ദി അറിയിക്കുന്നുവെന്നും യൂസഫലി പ്രസ്താവനയില്‍ അറിയിച്ചു.

സൗദിയുടെ ഗ്രീന്‍കാര്‍ഡ്

സൗദിയുടെ ഗ്രീന്‍കാര്‍ഡ്

സൗദിയുടെ ഗ്രീന്‍കാര്‍ഡ് ആയി അറിയപ്പെടുന്നതാണ് പ്രിമിയം റസിഡന്‍സി പദവി. ഇത് ലഭിച്ച വിദേശികള്‍ക്ക് സൗദിയില്‍ സ്വന്തമായി ബിസിനസ് തുടങ്ങാന്‍ സാധിക്കും. മാത്രമല്ല, സൗദിയില്‍ താമസിക്കുന്നതിനും യാത്രയ്ക്കും സ്‌പോണ്‍സറുടെ പിന്തുണ ആവശ്യമില്ല.

വിഷന്‍ 2030

വിഷന്‍ 2030

സൗദി അറേബ്യയുടെ വിഷന്‍ 2030ന്റെ ഭാഗമായിട്ടാണ് പ്രിമിയം റസിഡന്‍സി സംവിധാനം ഭരണകൂടം കൊണ്ടുവന്നത്. സൗദിയുടെ സമ്പദ് വ്യവസ്ഥ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാനാണ് ഇത് നടപ്പാക്കിയത്. എണ്ണ ഇതര വരുമാനം ശക്തിപ്പെടുത്തുകയാണ് അദ്ദേഹത്തിന്റെ ലക്ഷ്യം.

ലുലുവിന് 35 സ്ഥാപനങ്ങള്‍

ലുലുവിന് 35 സ്ഥാപനങ്ങള്‍

സൗദിയില്‍ ലുലുവിന് 35 ഹൈപ്പര്‍മാര്‍ക്കറ്റുകളും സൂപ്പര്‍മാര്‍ക്കറ്റുകളുമുണ്ട്. ഇനിയും കൂടുതല്‍ വ്യവസായ സംരംഭങ്ങള്‍ തുടങ്ങാന്‍ യൂസഫലിക്ക് മുന്നില്‍ തടസമുണ്ടാകില്ല. സമാനമായ രീതിയില്‍ ലോകത്തെ പല വ്യവസായികള്‍ക്കും സൗദി ഈ പ്രിമിയം റസിഡന്‍സി പദവി നല്‍കുന്നുണ്ട്.

ഒട്ടേറെ പ്രതീക്ഷ

ഒട്ടേറെ പ്രതീക്ഷ

സൗദിയിലേക്ക് നിക്ഷേപകരെയും വ്യവസായികളെയും ആകര്‍ഷിക്കുകയാണ് ഭരണകൂടം. കോടികളുടെ മുതല്‍ മുടക്കി വന്‍ വ്യവസായ നഗരം സൗദി പണിയുന്നുണ്ട്. ഇന്ത്യയില്‍ നിന്നുള്ള ഒട്ടേറെ വ്യവസായികള്‍ വളരെ പ്രതീക്ഷയോടെയാണ് സൗദിയുടെ നീക്കങ്ങള്‍ കാണുന്നത്.

നിക്ഷേപകരെ മാത്രമല്ല

നിക്ഷേപകരെ മാത്രമല്ല

നിക്ഷേപകരെ മാത്രമല്ല, കായികം, സാംസ്‌കാരികം, കല തുടങ്ങി വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ചവരെയും ആകര്‍ഷിക്കാന്‍ സൗദിക്ക് പദ്ധതിയുണ്ട്. രാഷ്ട്ര നിര്‍മാണത്തിന്റെ ഭാഗമായിട്ടാണ് സൗദി ഇത്തരം പദ്ധതികള്‍ ആവിഷ്‌കരിക്കുന്നത്.

യുഎഇയിലെ ധനികന്‍

യുഎഇയിലെ ധനികന്‍

64കാരനായ യൂസഫലിയെ യുഎഇയിലെ ഏറ്റവും ധനികനായ പ്രവാസിയായി ഫോബ്‌സ് മാഗസിന്‍ കഴിഞ്ഞവര്‍ഷം തിരഞ്ഞെടുത്തിരുന്നു. ഇന്ത്യയില്‍ മൂന്ന് സംസ്ഥാനങ്ങളിലാണ് യൂസഫലിക്ക് നിക്ഷേപമുള്ളത്. കേരളത്തിലും തെലങ്കാനയിലും ഉത്തര്‍ പ്രദേശിലും. ഇന്ത്യയില്‍ നിക്ഷേപം വര്‍ധിപ്പിക്കാനാണ് ലുലു ഗ്രൂപ്പിന്റെ ലക്ഷ്യം.

English summary
Lulu group's Yusuff ali becomes the first Indian to receive Saudi Green Card
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X