ലുലു ഗ്രൂപ്പിന്റെ 20% ഓഹരി വിറ്റെന്ന് റിപ്പോർട്ട്! 7600 കോടിയുടെ ഇടപാട്, വാങ്ങിയത് രാജകുടുംബാംഗം
അബുദാബി: ലുലു ഗ്രൂപ്പിന്റെ ഓഹരികള്‍ അബുദാബി രാജകുടുംബാംഗം വാങ്ങിയതായി റിപ്പോര്‍ട്ടുകള്‍. ലുലു ഗ്രൂപ്പ് ഇന്റര്‍നാഷണലിന്റെ ഇരുപത് ശതമാനം ഓഹരികള്‍ അബുദാബി രാജകുടുംബാംഗം വാങ്ങിയെന്നാണ് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
എന്നാല്‍ ഇക്കാര്യം ലുലു ഗ്രൂപ്പ് അധികൃതര്‍ സ്ഥിരീകരിച്ചിട്ടില്ല. അബുദാബി രാജകുടുംബം ഓഹരികള്‍ വാങ്ങിയതോടെ ഗള്‍ഫില്‍ സമീപകാലത്ത് നടന്ന ഏറ്റവും വലിയ നിക്ഷേപാണ് ലുലു ഗ്രൂപ്പ് ഇന്റര്നാഷണലിലേത് എന്നാണ് വിലയിരുത്തപ്പെടുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ:

20 ശതമാനം ഓഹരികള്‍ വാങ്ങി
പ്രവാസികള്‍ക്കിടയിലെ ഏറ്റവും പ്രമുഖനായ മലയാളി വ്യവസായി എംഎ യൂസഫലിയുടെതാണ് ലുലു ഗ്രൂപ്പ് ഇന്റര്‍നാഷണല്‍. വന്‍ വ്യവസായ സാമ്രാജ്യമാണ് യൂസഫലിക്ക് ഗള്‍ഫിലടക്കം ഉളളത്. ലുലു ഗ്രൂപ്പിന്റെ 20 ശതമാനം ഓഹരികള്‍ വാങ്ങി ഒരു ബില്യണ്‍ ഡോളര്‍, അതായത് 7600 കോടി രൂപയോളമാണ് അബുദാബി രാജ കുടുംബം നിക്ഷേപിച്ചിരിക്കുന്നത് എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.

അബുദാബി രാജ കുടുംബാംഗം
അബുദാബി രാജ കുടുംബാംഗമായ ഷെയ്ഖ് തഹ് നൂന്‍ബിന്‍ സയ്യിദ് അല്‍ നഹ്യാന് ആണ് ലുലു ഗ്രൂപ്പ് ഇന്റര്‍നാഷണലിന്റെ ഓഹരികള്‍ വാങ്ങിയത്. റോയല്‍ ഗ്രൂപ്പ് ചെയര്മാന് കൂടിയാണ് ഷെയ്ഖ് നഹ്യാന്. അബുദാബിയിലെ പ്രമുഖ ഇന്‍വെസ്റ്റിംഗ് കമ്പനിയാണ് റോയല്‍ ഗ്രൂപ്പ്. മാത്രമല്ല യുഎഇ പ്രസിഡമ്ട് ശൈഖ് ഖലീഫ ബിന്‍ സായിദിന്റെ മകനും അബുദാബി കിരീടാവകാശിയും യുഎഇ സായുധസേനയുടെ ഉപ സര്‍വ സൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെ സഹോദരന് കൂടിയാണ്.

ഔദ്യോഗികമായി പ്രതികരിച്ചില്ല
അബുദാബിയിലെ ആദ്യത്തെ ബാങ്കായ പിജെഎസ്എസിയുടെ ചെയര്മാന് കൂടിയാണ് ഷെയ്ഖ് തഹ് നൂന്‍ബിന്‍ സയ്യിദ് അല്‍ നഹ്യാന്. ഓഹരി വാങ്ങിയതുമായി ബന്ധപ്പെട്ട് റോയല്‍ ഗ്രൂപ്പോ ലുലു ഗ്രൂപ്പോ ഔദ്യോഗികമായി ഇതുവരെ പ്രതികരണം നടത്തിയിട്ടില്ല. ലുലു ഗ്രൂപ്പിന്റെ നടത്തിപ്പില്‍ റോയല്‍ ഗ്രൂപ്പ് പ്രത്യക്ഷത്തില്‍ കൈ കടത്തില്ല എന്നാണ് പുറത്ത് വരുന്ന സൂചന.

ഊഹാപോഹങ്ങളോട് പ്രതികരിക്കാനില്ല
ഊഹാപോഹങ്ങളോട് പ്രതികരിക്കാനില്ല എന്നാണ് ലുലു ചീഫ് കമ്മ്യൂണിക്കേഷന്‍ ഓഫീസര്‍ വി നന്ദകുമാര്‍ ബ്ലൂംബെര്‍ഗിനോട് പ്രതികരിച്ചിരിക്കുന്നത്. പുതിയതായി എന്തെങ്കിലും ഉണ്ടെങ്കില്‍ കമ്പനി ഔദ്യോഗിക പത്രക്കുറിപ്പ് പുറത്തിറക്കുമെന്നും അദ്ദേഹം പ്രതികരിച്ചു. ലുലു ഗ്രൂപ്പ് അബുദാബി ആസ്ഥാനമായാണ് ഗള്‍ഫില്‍ പ്രവര്‍ത്തിക്കുന്നത്.

22 രാജ്യങ്ങളിലായി 188 സ്റ്റോറുകൾ
ഗള്‍ഫിലുളള ഏറ്റവും വലിയ സൂപ്പര്‍ മാര്‍ക്കറ്റ് ശൃംഖല യൂസഫലിയുടെ ലുലു ഗ്രൂപ്പ് ഇന്റര്‍നാഷണല്‍ ആണ്. ഇന്ത്യയിലും യുഎഇയിലും ഉള്‍പ്പെടെ ലുലു ഗ്രൂപ്പിന് നിരവധി റീട്ടെയ്ല്‍ സ്റ്റോറുകളുണ്ട്. 22 രാജ്യങ്ങളിലായി 188 സ്റ്റോറുകളുണ്ടെന്നാണ് കണക്ക്. ഇത് രണ്ട് വര്‍ഷത്തിനുളളില്‍ 250 എണ്ണമാക്കി ഉയര്‍ത്തുക എന്നതാണ് ലുലു ഗ്രൂപ്പ് ലക്ഷ്യമിടുന്നത്.

വ്യവസായ സാമ്രാജ്യം
ലുലുവിന്റെ ഇക്കഴിഞ്ഞ വര്‍ഷത്തെ വിറ്റുവരവ് 7.4 ബില്യണ്‍ ഡോളറാണ്. റിയല്‍ എസ്റ്റേറ്റ്, ഹോസ്പിറ്റാലിറ്റി, ഭക്ഷ്യസംസ്ക്കരണം, വിതരണം, റീട്ടെയ്ല്‍ അടക്കം വിവിധ മേഖലകളില്‍ എംഎ യൂസഫലിയുടെ വ്യവസായ സാമ്രാജ്യം പരന്ന് കിടക്കുകയാണ്. മലയാളികള്‍ അടക്കം പതിനായിരങ്ങള്‍ ലുലുവില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. മലയാളികളെയും കേരളത്തേയും സഹായിച്ച് യൂസഫലി പലപ്പോഴും വാര്‍ത്തകളില്‍ നിറയാറുണ്ട്.

എന്നും കേരളത്തിനൊപ്പം
പ്രളയ കാലത്ത് കോടികള്‍ നല്കി യൂസഫലി കേരളത്തെ സഹായിക്കുകയുണ്ടായി. ഇത്തവണ കൊവിഡ് ദുരിതത്തെ മറികടക്കാന്‍ 10 കോടി രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് യുസഫലി സംഭാവന നല്‍കിയത്. ഗള്‍ഫിലെ സമ്പന്നരായ ഇന്ത്യക്കാരുടെ പട്ടികയില്‍ ഒന്നാമതാണ് ഇദ്ദേഹം. 2019ല്‍ ഫോബ്സ് പുറത്തിറക്കിയ പട്ടിക പ്രകാരം യൂസഫലിയുടെ സമ്പാദ്യം 8.2 ബില്യണ്‍ യുഎസ് ഡോളര്‍, അതായത് 58,200 കോടി രൂപയാണ്.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ആരാധന വോട്ടാകുമോ? തെരഞ്ഞെടുപ്പിനിറങ്ങിയ സെലിബ്രിറ്റികളോട് കേരളം ചെയ്തതിങ്ങനെ... -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി












Click it and Unblock the Notifications