യൂസഫലിയുടെ വമ്പന്‍ പ്രഖ്യാപനം.. യുഎസില്‍ ലുലുവിന്റെ ഭക്ഷ്യസംസ്‌കരണ, ലോജിസ്റ്റിക്‌സ് കേന്ദ്രം!
റീട്ടെയ്ല്‍ ഭീമന്‍മാരായ ലുലു ഗ്രൂപ്പ് അമേരിക്കയിലേക്കും. അമേരിക്കയില്‍ ഭക്ഷ്യസംസ്‌കരണ, ലോജിസ്റ്റിക്‌സ് കേന്ദ്രങ്ങള്‍ തുറക്കാനാണ് ലുലു ഗ്രൂപ്പ് ഇന്റര്‍നാഷണല്‍ ഒരുങ്ങുന്നത്. ടെക്‌സസിലെ ഹൂസ്റ്റണില്‍ ആയിരിക്കും ലുലുവിന്റെ യുഎസിലെ മാളുകള്‍ തുറക്കുക. 90,000 ചതുരശ്രഅടിയില്‍ ആധുനിക സൗകര്യങ്ങളോടെയാണു പുതിയ കേന്ദ്രം തുറക്കുന്നതെന്ന് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലി പറഞ്ഞു.
രണ്ട് നിലകളിലായി ഓഫീസും വെയര്‍ഹൗസും പ്രവര്‍ത്തിക്കും എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഹൂസ്റ്റണ്‍ ബ്രൂക്ഷെയറിലുള്ള ഭക്ഷ്യസംസ്‌കരണ കയറ്റുമതി കേന്ദ്രം അഞ്ച് ഏക്കറിലാണു സ്ഥിതി ചെയ്യുന്നത്. പ്രാദേശിക കര്‍ഷകരില്‍ നിന്ന് ഉല്‍പന്നങ്ങള്‍ ഇടനിലക്കാരില്ലാതെ സംഭരിച്ചു വിവിധ ഹൈപ്പര്‍ മാര്‍ക്കറ്റുകളില്‍ എത്തിക്കുന്ന പതിവ് രീതി തന്നെയാണ് അമേരിക്കയിലും ലുലു ഗ്രൂപ്പ് പരീക്ഷിക്കുന്നത്.

ഹൂസ്റ്റണിന് പുറമെ ലൊസാഞ്ചലസ്, വാഷിങ്ടന്‍ സിറ്റി തുടങ്ങിയ നഗരങ്ങളിലും ലുലുവിന്റെ ഉപകേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കും. നിലവില്‍ ബ്രിട്ടന്‍, സ്‌പെയിന്‍, ഇറ്റലി, പോളണ്ട്, ദക്ഷിണാഫ്രിക്ക, ഉഗാണ്ട, ചൈന, ശ്രീലങ്ക, കിഴക്കനേഷ്യന്‍ രാജ്യങ്ങള്‍ ഉള്‍പ്പെടെ 25 ഓളം രാജ്യങ്ങളില്‍ ലുലുവിന്റെ ഭക്ഷ്യസംസ്‌കരണ, ലോജിസ്റ്റിക്‌സ് കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കാനഡയിലും ഓസ്‌ട്രേലിയയിലും പുതിയ കേന്ദ്രങ്ങള്‍ അടുത്ത വര്‍ഷം ആരംഭിക്കും എന്നാണ് യൂസഫലി അറിയിച്ചിരിക്കുന്നത്.
അതിനിടെ ഇന്ത്യയിലെ സാന്നിധ്യവും ലുലു വര്‍ധിപ്പിക്കുകയാണ്. കേരളത്തില്‍ പെരിന്തല്‍ണ്ണ, തിരൂര്‍, തൃശൂര്‍ എന്നിവിടങ്ങളില്‍ ലുലു മിനി മാള്‍ ആലോചിക്കുന്നുണ്ട്. കോഴിക്കോട് രണ്ടാമതൊരു മാള്‍ കൂടി തുടങ്ങാനുള്ള പദ്ധതി ഗ്രൂപ്പിനുണ്ട് എന്ന് നേരത്തെ അനൗദ്യോഗിക റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. അതേസമയം മുംബൈ, അഹമ്മദാബാദ് എന്നിവിടങ്ങളിലേക്കും ലുലു ഗ്രൂപ്പ് സാന്നിധ്യമറിയിക്കാനുള്ള ശ്രമത്തിലാണ്.
കഴിഞ്ഞ ദിവസം യുപിയില്‍ ഇനിയും നിക്ഷേപം നടത്തും എന്ന് യൂസഫലി അറിയിച്ചിരുന്നു. ഗ്രേറ്റര്‍ നോയ്ഡയില്‍ ലുലു ഗ്രൂപ്പിന്റെ ആദ്യ ഹൈപ്പര്‍ മാര്‍ക്കറ്റ് തുറന്നതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രഖ്യാപനം. നിലവില്‍ ഉത്തര്‍ പ്രദേശില്‍ 10000 കോടിയുടെ നിക്ഷേപം ലുലു ഗ്രൂപ്പ് നടത്തിയിട്ടുണ്ട്. നാല് പുതിയ പ്രൊജക്ടുകള്‍ പ്രവര്‍ത്തന ഘട്ടത്തിലാണ്. ഇനിയും 10000 കോടി കൂടി സംസ്ഥാനത്ത് നിക്ഷേപിക്കാനാണ് യൂസഫലിയുടെ നീക്കം.
ഗ്രേറ്റര്‍ നോയ്ഡയിലെ ഇഥും ഗലേറിയ മാളിലാണ് ലുലുവിന്റെ പുതിയ ഹൈപ്പര്‍ മാര്‍ക്കറ്റ് പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നത്. ഇത് ഉത്തര്‍ പ്രദേശില്‍ ലുലുവിന്റെ രണ്ടാമത്തെ ഹൈപ്പര്‍ മാര്‍ക്കറ്റ് ആണ്. ലഖ്നൗവിലാണ് ലുലു ഗ്രൂപ്പ് ആദ്യത്തെ ഹൈപ്പര്‍ മാര്‍ക്കറ്റ് തുറന്നത്.


Click it and Unblock the Notifications
