Get Updates
Get notified of breaking news, exclusive insights, and must-see stories!

ലോകം കാത്തിരിക്കുന്ന ആകാശ വിസ്മയം; ചന്ദ്രഗ്രഹണം, രസകരമായ വസ്തുതകള്‍ അറിയാം

ഏറ്റവും ദൈര്‍ഘ്യമേറിയ ചന്ദ്രഗ്രഹണത്തിന് സാക്ഷ്യം ഹിക്കാന്‍ ഒരുങ്ങുകയാണ് ലോകം. നവംബര്‍ 19ന് നടക്കുന്ന ആകാശ വിസ്മയം വീക്ഷിക്കാനുള്ള തയ്യാറെടുപ്പിലാണ് ലോകം. ഈ ചന്ദ്രഗ്രഹണം മൂന്ന് മണിക്കൂറോളം നീണ്ടുനില്‍ക്കുമെന്നാണ് നാസ പ്രവചിക്കുന്നത്. യുഎസിലെ 50 ഓളം സംസ്ഥാനങ്ങളില്‍ ചന്ദ്രഗ്രഹണം ദൃശ്യമായേക്കും.

സൂര്യപ്രകാശത്തില്‍ നിന്നുമുള്ള ഭൂമിയുടെ നിഴല്‍ ചന്ദ്രനില്‍ പതിക്കുന്നതിനാണ് ചന്ദ്രഗ്രഹണം എന്നു പറയുന്നത്. സൂര്യനും ഭൂമിയും ചന്ദ്രനും ഒരേ നേര്‍രേഖയില്‍ വരുമ്പോഴാണ് ചന്ദ്രഗ്രഹണം സംഭവിക്കുക. ഇത്തരത്തിലുള്ള ഗ്രഹണ സമയത്ത് ചന്ദ്രന്‍ ചുവപ്പ് കലര്‍ന്ന നിറത്തില്‍ കാണപ്പെടുന്നു. പൂര്‍ണ്ണചന്ദ്രനില്‍ മാത്രമേ ഇത്തരത്തിലുള്ള ഗ്രഹണം ഉണ്ടാകൂ. ചന്ദ്രഗ്രഹണവുമായി ബന്ധപ്പെട്ട രസകരമായ വസ്തുതകള്‍ എന്തൊക്കെയാണെന്ന് നോക്കാം.

lunar

1, ചില ചന്ദ്രഗ്രഹണം 3 മണിക്കൂര്‍ 45 മിനിറ്റ് വരെ നീണ്ടുനില്‍ക്കും.

2, സാധാരണയായി ഗ്രഹണങ്ങള്‍ സൂര്യനില്‍ നിന്ന് ചന്ദ്രനിലേക്ക് മാറിമാറി വരാറുണ്ട്.

3, ഒരു വര്‍ഷത്തില്‍ മൂന്ന് തവണയാണ് സാധാരണയായി ചന്ദ്രഗ്രഹണം സംഭവിക്കുന്നത്.

4, സാധാരണയായി പ്രതിവര്‍ഷം ചന്ദ്രഗ്രഹണങ്ങളേക്കാള്‍ കൂടുതല്‍ സൂര്യഗ്രഹണങ്ങള്‍ ഉണ്ടാകാറുണ്ട്.

5, മൂന്ന് തരത്തിലുള്ള ചന്ദ്രഗ്രഹണമാണുള്ളത്. ഭാഗികം, പൂര്‍ണ്ണം, പ്രീ-നമ്പ്രല്‍.

6, ഒരു ഭാഗിക ചന്ദ്രഗ്രഹണ സമയത്ത് ചന്ദ്രന്റെ ഒരു ഭാഗം മാത്രമേ ഭൂമിയുടെ നിഴലിലൂടെ കടന്നുപോകുകയുള്ളൂ.

7, പൂര്‍ണ്ണ ചന്ദ്രന്റെ മുന്നിലൂടെ ഭൂമി നേരിട്ട് കടന്നുപോകുമ്പോഴാണ് പൂര്‍ണ ചന്ദ്രഗ്രഹണം സംഭവിക്കുന്നത്.

8, ഭൂമിയുടെ അന്തരീക്ഷത്തിന്റെ ഘടനയിലെ വ്യതിയാനം കാരണം പൂര്‍ണ്ണ ചന്ദ്രഗ്രഹണ സമയത്ത് ചന്ദ്രന്റെ രൂപവും അന്ധകാരവും വ്യത്യാസപ്പെടുന്നു.

9, വീഴ്ച്ച എന്നര്‍ത്ഥം വരുന്ന ഗ്രീക്ക് പദത്തില്‍ നിന്നാണ് ചന്ദ്രഗ്രഹണം എന്ന വാക്ക് വന്നത്.

അതേസമയം, നവംബര്‍ 19ന് പുലര്‍ച്ചെ നാല് മണിയോടെയാണ് ചന്ദ്രഗ്രഹണം അമേരിക്കയില്‍ ദൃശ്യമാകുക. ലോകത്ത് എല്ലാ രാജ്യങ്ങളിലും ഈ ചന്ദ്ര ഗ്രഹണം ദൃശ്യമാകില്ല. അമേരിക്കയിലെ 50 സംസ്ഥാനങ്ങളിലും ചന്ദ്രഗ്രഹണം കൃത്യമായി കാണാം. കാനഡ, മെക്സിക്കോ എന്നീ രാജ്യങ്ങള്‍ക്കും ചന്ദ്രഗ്രഹണം ദൃശ്യമാകും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+