Get Updates
Get notified of breaking news, exclusive insights, and must-see stories!

ഏറ്റവും ദൈർഘ്യമേറിയ ചന്ദ്രഗ്രഹണം; എവിടെ എപ്പോൾ എങ്ങനെ കാണാം?

ഏറ്റവും ദൈർഘ്യമേറിയ ചന്ദ്രഗ്രഹണം; എവിടെ എപ്പോൾ എങ്ങനെ കാണാം?

ന്യയോര്‍ക്ക്: ഏറ്റവും ദൈര്‍ഘ്യമേറിയ ചന്ദ്ര ഗ്രഹണത്തിനാണ് നവംബർ 19 - ന് ലോകം കാത്തിരിക്കുന്നത്. ഈ ദിവസം ചന്ദ്രൻ ഭൂമിയുടെ നിഴലിലേക്ക് വഴുതി വീഴുമ്പോൾ ഒരു ഭാഗിക ചന്ദ്രഗ്രഹണവും വർഷത്തിലെ അവസാന ചന്ദ്രഗ്രഹണവും നമുക്ക് കാണാൻ കഴിയും. ഭൂമി സൂര്യനും ചന്ദ്രനും ഇടയിൽ വരുമ്പോൾ ഒരു ഭാഗിക ചന്ദ്രഗ്രഹണം സംഭവിക്കുന്നു, പക്ഷേ ഇത് ഒരു പൂർണ്ണ രേഖയിലല്ല സംഭവിക്കുന്നത്. ചന്ദ്രന്റെ ഒരു ചെറിയ ഭാഗം ഭൂമിയുടെ നിഴലിൽ മൂടപ്പെട്ടിരിക്കുന്നു. ഇതിന്റെ ഭാഗമായി നമുക്ക് ഒരു ചുവന്ന ചന്ദ്രനെ കാണാൻ സാധിക്കും.

1

ഇതേ ദിവസം വടക്കേ അമേരിക്ക, തെക്കേ അമേരിക്ക, കിഴക്കൻ ഏഷ്യ, ഓസ്‌ട്രേലിയ, പസഫിക് മേഖല എന്നിവിടങ്ങളിൽ ഭാഗിക ചന്ദ്രഗ്രഹണം ദൃശ്യമാകും.

2

നവംബർ 19 ലെ ചന്ദ്രഗ്രഹണം: ഇന്ത്യയിൽ എവിടെയാണ് ഇത് ദൃശ്യമാകുക?

കാലാവസ്ഥ അനുകൂലമായാൽ, അരുണാചൽ പ്രദേശിന്റെയും അസമിന്റെയും ഒരു ചെറിയ ഭാഗത്ത് ഭാഗിക ഗ്രഹണം കാണാൻ സാധിക്കും. എന്നാൽ, ഉത്തർപ്രദേശ്, ബീഹാർ, ജാർഖണ്ഡ് എന്നിവിടങ്ങളിൽ നിന്നുള്ളവർക്ക് ഗ്രഹണത്തിന്റെ അവസാന ഭാഗം കാണാൻ കഴിയും.

2

പരമാവധി ഭാഗിക ഗ്രഹണത്തിൽ, ചന്ദ്രന്റെ ഏകദേശം 97 % ഭൂമിയുടെ നിഴൽ കൊണ്ട് മൂടപ്പെടും.

ഭാഗിക ഗ്രഹണത്തിന്റെ ദൈർഘ്യം 3 മണിക്കൂർ 28 മിനിറ്റ് 24 സെക്കൻഡ് ആണ്. ഇത് ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഏറ്റവും ദൈർഘ്യമേറിയതും കഴിഞ്ഞ 600 വർഷത്തിനിടയിലെ ഏറ്റവും ദൈർഘ്യമേറിയതുമായ ഗ്രഹണമായി മാറും. 1440 ഫെബ്രുവരി 18 നാണ് അവസാനമായി ഇത്രയും ദൈർഘ്യമേറിയ ഭാഗിക ഗ്രഹണം സംഭവിച്ചത്. അടുത്ത തവണ സമാനമായത് 2669 ഫെബ്രുവരി 8 ന് സംഭവിക്കും.

3

ചന്ദ്രഗ്രഹണം എങ്ങനെ നിങ്ങൾ കാണണം?
നിങ്ങൾ ഇന്ത്യയുടെ വടക്കുകിഴക്കൻ ഭാഗത്താണ് എങ്കിൽ, നിങ്ങളുടെ നഗ്നനേത്രങ്ങൾ ഉപയോഗിച്ച് നിങ്ങൾക്ക് ഗ്രഹണം നേരിട്ട് കാണാൻ കഴിയും. പ്രത്യേക ഉപകരണങ്ങളോ ബൈനോക്കുലറുകളോ ആവശ്യമില്ല. ഇത് കൂടാതെ ലോവൽ ഒബ്‌സർവേറ്ററിയുടെ യൂ ട്യൂബ് ചാനലിലും timeanddate.com- ലും നിങ്ങൾക്ക് ഗ്രഹണത്തിന്റെ തത്സമയം കാണാൻ സാധിക്കും.
അടുത്ത പൂർണ്ണ ചന്ദ്രഗ്രഹണം 2022 മെയ് 16 ന് ആയിരിക്കും. എന്നാൽ, ഇത് ഇന്ത്യയിൽ നിന്ന് ദൃശ്യമാകില്ല. 2022 നവംബർ 8 ന് ഇന്ത്യയ്ക്ക് പൂർണ ചന്ദ്രഗ്രഹണം അനുഭവപ്പെടും.

ചന്ദ്രഗ്രഹണം: ഒരു ചന്ദ്രൻ, പല പേരുകൾ
നവംബർ 19 ലെ പൂർണ്ണചന്ദ്രനെ ഫ്രോസ്റ്റ് മൂൺ അല്ലെങ്കിൽ ബീവർ മൂൺ എന്നും വിളിക്കുന്നു. നവംബറിലെ പൗർണ്ണമികൾക്ക് ഈ പേര് ലഭിച്ചത് ആദ്യത്തെ മഞ്ഞുവീഴ്ചയുടെ സമയത്ത്. ഈ പൗർണ്ണമി തായ്‌ലൻഡിലെ ലോയ് ക്രാത്തോങ് ഉത്സവമായും മ്യാൻമറിലെ തസാങ്‌ഡേയിംഗ് ഉത്സവമായും ആഘോഷിക്കപ്പെടുന്നു. എന്നാൽ, ഇന്ത്യയിൽ കാർത്തിക പൂർണിമ അല്ലെങ്കിൽ കാർത്തിക ദീപം ഉത്സവം നവംബർ 19 ന് ആഘോഷിക്കുന്നു.

Recommended Video

cmsvideo
    Depression moves to Tamil Nadu.chance for heavy rain | Oneindia Malayalam
    5

    അതേസമയം, ഏറ്റവും ദൈര്‍ഘ്യമേറിയ ചന്ദ്ര ഗ്രഹണത്തിനാണ് അന്നേ ദിവസം ലോകം സാക്ഷിയാവാന്‍ ഒരുങ്ങുന്നതെന്ന് നാസ പറഞ്ഞു. ഈ വര്‍ഷം ഇതുവരെ വന്നതെല്ലാം ഭാഗികമായ ചന്ദ്ര ഗ്രഹണങ്ങളാണ്. ഈ നൂറ്റാണ്ടിലെ തന്നെ ഏറ്റവും ദൈര്‍ഘ്യമേറിയ ചന്ദ്രഗ്രഹണമാണ് വരാന്‍ പോകുന്നത്. മൂന്ന് മണിക്കൂറോളം ഈ ചന്ദ്രഗ്രഹണം നീണ്ടുനില്‍ക്കുമെന്നാണ് നാസ പ്രവചിക്കുന്നത്. 50 യുഎസ് സംസ്ഥാനങ്ങളില്‍ ഏറ്റവും വ്യക്തമായി തന്നെ ചന്ദ്രഗ്രഹണം ദൃശ്യമാകും. ഭൂമി ഈ ദിവസം സൂര്യനും ചന്ദ്രനും ഇടയിലൂടെ കടന്നുപോകുമ്പോള്‍ ഇരുട്ടിലാവുക. ഇത് പതിവില്‍ കൂടുതല്‍ സമയം നീണ്ടുനില്‍ക്കുമെന്നാണ് നാസ പറയുന്നത്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+